Wednesday, November 14, 2018 Last Updated 4 Min 40 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jul 2018 06.30 PM

താജ്മഹല്‍ സംരക്ഷിക്കണം, അല്ലെങ്കില്‍ പൊളിച്ചു നീക്കണം; സുപ്രീംകോടതി

uploads/news/2018/07/232578/taj.jpg

ന്യൂഡല്‍ഹി : ലോകാത്ഭുതമായ താജ്മഹല്‍ ഒന്നുകില്‍ സംരക്ഷിക്കണം, അല്ലെങ്കില്‍ പൊളിച്ചു നീക്കുകയോ അടച്ചിടുകയോ ചെയ്യണമെന്ന് സുപ്രീംകോടതി. കേന്ദ്രസര്‍ക്കാരിന്റെയും ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെയും അവഗണനയ്ക്ക് എതിരെ രൂക്ഷവിമര്‍ശനമാണ് കോടതി ഉന്നയിച്ചിരിക്കുന്നത്.

താജ്മഹലില്‍ സമയബന്ധിതമായ അറ്റകുറ്റപ്പണി നിര്‍വഹിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം. ഈഫല്‍ ടവറിനെക്കാള്‍ മനോഹരമാണ് താജ്മഹലെന്നും കോടതി നിരീക്ഷിച്ചു. താജ്മഹലിനെ മലിനപ്പെടുത്തുന്ന കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക കമ്മറ്റിയെ നിയോഗിക്കണമെന്നും കോടതി ഉത്തരവിട്ടു. താജ്മഹലിനെ എങ്ങനെ സംരക്ഷിക്കാമെന്ന് നിര്‍ദേശിക്കണമെന്നും കമ്മറ്റിയോട് കോടതി ആവശ്യപ്പെട്ടു. ഹര്‍ജിയില്‍ ജൂലൈ 31 മുതല്‍ തുടര്‍ച്ചയായി വാദം കേള്‍ക്കും.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW