Sunday, December 16, 2018 Last Updated 0 Min 43 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jul 2018 02.44 PM

ഏറ്റുമാനൂര്‍ മുന്‍സിഫ് കോടതി മുമ്പാകെ

ഏറ്റുമാനൂര്‍ മുന്‍സിഫ് കോടതി മുമ്പാകെ OS 15/2018 & I.A. 153/2018 (O.V. Rule 20)

വാദി/ഹര്‍ജിക്കാരന്‍: കോട്ടയം ജില്ലയില്‍ കോട്ടയം താലുക്കില്‍ കുമരകം വില്ലേജില്‍ കുമരകം വടക്കുംഭാഗം കരയില്‍ തുണ്ടിയില്‍ വീട്ടില്‍ നിന്നും കോട്ടയം താലൂക്കില്‍ അതിരമ്പുഴ വില്ലേജില്‍ പടിഞ്ഞാറ്റുംഭാഗം കരയില്‍ അതിരമ്പുഴ പി.ഒ. തുണ്ടിയില്‍ വീട്ടില്‍ ചാക്കോ മകന്‍ 56 വയസുള്ള സാബുരാജ് റ്റി. ചാക്കോ.

പ്രതികള്‍/എതൃകക്ഷികള്‍:

1. കോട്ടയം താലൂക്കില്‍ അതിരമ്പുഴ വില്ലേജില്‍ പടിഞ്ഞാറ്റുംഭാഗം കരയില്‍ അതിരമ്പുഴ പി.ഒ., തുണ്ടിയില്‍ വീട്ടില്‍ നിന്നും ഇപ്പോള്‍ ആലപ്പുഴ ജില്ലയില്‍ പറവൂര്‍ വില്ലേജില്‍ പുന്നപ്ര പി.ഒ., സെന്റ് ആന്റണീസ് സോമില്ലിന് സമീപം മച്ചിങ്കല്‍ വീട്ടില്‍ സാബുരാജ് റ്റി. ചാക്കോ മകള്‍ 27 വയസുള്ള റിന്റു മേരി സാബു.

2. കോട്ടയം താലൂക്കില്‍ അതിരമ്പുഴ വില്ലേജില്‍ പടിഞ്ഞാറ്റുംഭാഗം കരയില്‍ അതിരമ്പുഴ പി.ഒ., തുണ്ടിയില്‍ വീട്ടില്‍ നിന്നും ഇപ്പോള്‍ ആലപ്പുഴ ജില്ലയില്‍ പറവൂര്‍ വില്ലേജില്‍ പുന്നപ്ര പി.ഒ., സെന്റ് ആന്റണീസ് സോമില്ലിന് സമീപം മച്ചിങ്കല്‍ വീട്ടില്‍ താമസിക്കും സാബുരാജ് റ്റി. ചാക്കോ മകന്‍ 22 വയസുള്ള രെഞ്ചു സാബു. ടിയാനുവേണ്ടി രക്ഷകര്‍ത്താവായ ആലപ്പുഴ ജില്ലയില്‍ പറവൂര്‍ വില്ലേജില്‍ പുന്നപ്ര പി.ഒ., സെന്റ് ആന്റണീസ് സോമില്ലിന് സമീപം മച്ചിങ്കല്‍ വീട്ടില്‍ താമസിക്കും ഫ്രാന്‍സിസ് മകന്‍ 47 വയസുള്ള ഷാജി ഫ്രാന്‍സിസ്.

ഈ നമ്പര്‍ കേസില്‍ ഒന്നാം പ്രതിയെ/ഒന്നാം എതൃകക്ഷിയെ തെര്യപ്പെടുത്തുന്നത്

ഈ നമ്പര്‍ കേസിലെ പട്ടികവസ്തു അതിരമ്പുഴ ബ്ലോക്ക് നമ്പര്‍ 27-ല്‍ റീസര്‍വേ 509/6/3 -ല്‍പ്പെട്ട 2.43 ആര്‍ വസ്തുവും പുരയും ദേഹണ്ഡങ്ങളും നല്‍പുനില്‍പു ഭാഗിച്ച് പുരയുടെ വില വാദിയുടെ ഓഹരിയില്‍ ഉള്‍പ്പെടുത്തി 4/6 ഓഹരി വാദിക്ക് കൈവശപ്പെടുത്തി കിട്ടുന്നതിനും പട്ടികവസ്തുവില്‍ ബലമായി പ്രവേശിക്കുകയോ വാദിയുടെ പട്ടികവസ്തുവിലുള്ള സമാധാനപരമായ ജീവിതത്തിന് തടസവും അസൗകര്യവും സൃഷ്ടിക്കുകയോ മറ്റ് നാശമോശപ്രവര്‍ത്തികള്‍ ചെയ്യുകയോ അരുതെന്ന് പ്രതികളെയും കീഴിലായുള്ളവരെയും ശാശ്വതമായി നിരോധിച്ച് വിധി കിട്ടുന്നതിനുമായി ബോധിപ്പിച്ചിട്ടുള്ള ഈ നമ്പര്‍ അന്യായത്തിനും പട്ടികവസ്തുവില്‍ ബലമായി പ്രവേശിക്കുകയോ ഹര്‍ജിക്കാരന്റെ സമാധാനപരമായ ജീവിതത്തിന് തടസവും അസൗകര്യവും സൃഷ്ടിക്കുകയോ അരുതെന്ന് എതൃകക്ഷികളെയും കീഴിലായുള്ളവരെയും താല്‍ക്കാലികമായി നിരോധിച്ച് ഉത്തരവ് കിട്ടുന്നതിനായി ബോധിപ്പിച്ചിട്ടുള്ള I.A. 153/2018-ാം നമ്പര്‍ ഹര്‍ജിയിലും എന്തെങ്കിലും തര്‍ക്കമോ ആക്ഷേപമോ ഉള്ളപക്ഷം വിചാരണ തീയതിയായ 20/7/18-ല്‍ 11 മണിക്ക് കോടതി മുമ്പാകെ നേരിട്ടോ രേഖാമൂലം ചുമതലപ്പെടുത്തിയ അഭിഭാഷകന്‍ മുഖേനയോ ബോധിപ്പിക്കേണ്ടതാണെന്നും അല്ലാത്തപക്ഷം താങ്കള്‍ക്ക് യാതൊരു തര്‍ക്കവും ആക്ഷേപവും ഇല്ലെന്നുകണ്ട് തീര്‍പ്പ് കല്‍പ്പിക്കുന്നതാണെന്നുമുള്ള വിവരം ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.

ഉത്തരവിന്‍പ്രകാരം

വാദി/ഹര്‍ജിക്കാരന്‍ ഭാഗം
അഡ്വക്കേറ്റ്
പി.ജെ. പ്രോത്താസീസ്
(ഒപ്പ്)

13.03.2018
ഏറ്റുമാനൂര്‍

Ads by Google
Wednesday 11 Jul 2018 02.44 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW