Monday, November 19, 2018 Last Updated 31 Min 16 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jul 2018 01.40 PM

കോണ്ടാക്ട് ലെൻസ് അണുബാധയ്ക് കാരണമാകരുത്!

അണുബാധകൾ നേരത്തെ തന്നെ കണ്ടെത്തി ചികിത്സിച്ചാൽ ഗുരുതര അണുബാധയുമായി ബന്ധപ്പെട്ട സങ്കീർണതകൾ ഒഴിവാക്കാൻ സാധിക്കും. ഗുരുതരമായ അണുബാധകൾ വേദനയ്ക്കും സ്ഥിരമായ കാഴ്ച നഷ്ടത്തിനും കാരണമായേക്കാം.
Eye

ശരിയായ രീതിയിൽ ഉപയോഗിക്കുകയാണെങ്കിൽ, കാഴ്ച തകരാറുകൾ പരിഹരിക്കുന്നതിനും കാഴ്ച ശക്തി മെച്ചപ്പെടുത്തുന്നതിനും കോണ്ടാക്ട് ലെൻസുകൾ സഹായിക്കും. എന്നാൽ, ശരിയായ രീതിയിൽ ധരിക്കാതിരിക്കുകയും വൃത്തിയാക്കാതിരിക്കുകയും സൂക്ഷിക്കാതിരിക്കുകയും ചെയ്താൽ, കോണ്ടാക്ട് ലെൻസുകൾ കണ്ണിൽ അണുബാധ ഉണ്ടാകാനുള്ള അപകടസാധ്യത വർധിപ്പിക്കും.

ഇത്തരത്തിലുള്ള അണുബാധകൾ നേരത്തെ തന്നെ കണ്ടെത്തി ചികിത്സിച്ചാൽ ഗുരുതര അണുബാധയുമായി ബന്ധപ്പെട്ട സങ്കീർണതകൾ ഒഴിവാക്കാൻ സാധിക്കും. ഗുരുതരമായ അണുബാധകൾ വേദനയ്ക്കും സ്ഥിരമായ കാഴ്ച നഷ്ടത്തിനും കാരണമായേക്കാം.

കണ്ണിലെ അണുബാധകൾ (Eye Infections)


ശരിയായ രീതിയിലല്ല കോണ്ടാക്ട് ലെൻസുകൾ ഉപയോഗിക്കുന്നതെങ്കിൽ കെരാറ്റൈറ്റിസിന്, കോർണിയയിൽ ഉണ്ടാകുന്ന കോശജ്വലനം (ഇൻഫ്ളമേഷൻ), തുടങ്ങിയവയ്ക്കുള്ള അപകട സാധ്യത കൂടുതലായിരിക്കും.

നിർമ്മാതാക്കൾ നൽകിയിരിക്കുന്ന മാർഗനിർദേശങ്ങൾ പാലിക്കാതെ കോണ്ടാക്ട് ലെൻസ് ഉപയോഗിക്കുന്നതാണ് കെരാറ്റൈറ്റിസിനുള്ള പ്രധാനപ്പെട്ട അപകടസാധ്യതകളിലൊന്ന്.

സൂക്ഷ്മാണുക്കൾ മൂലം ഉണ്ടാകുന്ന കെരാറ്റൈറ്റിസിനെ ‘മൈക്രോബിയൽ കെരാറ്റൈറ്റിസ്’ എന്നു വിളിക്കുന്നു. ഗുരുതരമായ അവസ്ഥയിലുള്ള ഇത്തരം കെരാറ്റൈറ്റിസ് ഭേദപ്പെടുത്താൻ ചിലപ്പോൾ കോർണിയ മാറ്റിവയ്ക്കൽ ആവശ്യമായി വരും.

ചിലപ്പോൾ ഇത് അന്ധതയിലേക്കും നയിച്ചേക്കാം. ദീർഘകാലം കോണ്ടാക്ട് ലെൻസുകൾ ഉപയോഗിക്കുകയും അവ ശരിയായ രീതിയിൽ കൈകാര്യം ചെയ്യാതിരിക്കുകയും ചെയ്യുന്ന അവസരത്തിൽ, സൂക്ഷ്മാണുക്കൾ കണ്ണുകളെ ആക്രമിക്കുന്നതു മൂലമാണ് മൈക്രോബിയൽ കെരാറ്റൈറ്റിസ് ഉണ്ടാകുന്നത്.

കാരണങ്ങളുടെ അടിസ്ഥാനത്തിൽ മൈക്രൊബിയൽ കെരാറ്റൈറ്റിസിനെ ഇനി പറയുന്ന വിഭാഗങ്ങളായി തരം തിരിക്കാം;

ബാക്ടീരിയൽ കെരാറ്റൈറ്റിസ്:


കണ്ണിന് ഉണ്ടാകുന്ന അണുബാധകളിൽ ഏകദേശം 80-90 ശതമാനവും ബാക്ടീരിയകൾ മൂലമാണ്. സ്യൂഡോമോണസ് എറിജിനോസ അല്ലെങ്കിൽ സ്റ്റാഫിലോകോക്കസ് ഓറിയസ് എന്നീ ബാക്ടീരിയകളാണ് ഇതിനു കാരണമാവുന്നത്.

ഫംഗസ് കെരാറ്റൈറ്റിസ്:


ജീവവസ്തുക്കളിൽ കാണപ്പെടുന്ന ഫ്യൂസേറിയം പോലെയുള്ള ഫംഗസുകളാണ് ഇത്തരം കെരാറ്റൈറ്റിസിന് കാരണമാവുന്നത്.

പാരാസൈറ്റിക് കെരാറ്റൈറ്റിസ്:


കോർണിയയിൽ അകാന്തമീബ എന്ന ബാക്ടീരിയയുടെ ആക്രമണം ഉണ്ടായാലാണ് പാരാസൈറ്റിക് കെരാറ്റൈറ്റിസ് ബാധിക്കുന്നത്. ഇത് അപൂർവമായി മാത്രം സംഭവിക്കുന്നു.

വൈറൽ കെരാറ്റൈറ്റിസ്:


ഹെർപ്സ് സിമ്പ്ളക്സ് വൈറസ് അല്ലെങ്കിൽ അഡ്നോവൈറസ് ആണ് ഇതിനു കാരണമാവുന്നത്.
Eye

സങ്കീർണത:


കോർണിയയുടെ പുറം പാളിയിൽ വ്രണങ്ങൾ, കണ്ണിലെ അണുബാധ ചികിത്സിക്കാത്തതു മൂലം വ്രണങ്ങൾ പ്രത്യക്ഷപ്പെടുകയും അത് അന്ധതയിലേക്ക് നയിക്കുകയും ചെയ്തേക്കാം.

കണ്ണിലെ അണുബാധയുടെ ലക്ഷണങ്ങൾ (Symptoms of eye infection)


കണ്ണിലെ അണുബാധയുടെ ലക്ഷണങ്ങളിൽ ഇനി പറയുന്നവയും ഉൾപ്പെടുന്നു;

1. കാഴ്ച മങ്ങൽ
2. ചുവപ്പു നിറം
3. വേദന
4. പ്രകാശത്തോടുള്ള സൂക്ഷ്മസംവേദനക്ഷമത
5. കൂടുതലായി കണ്ണീരൊലിക്കുക അല്ലെങ്കിൽ സ്രവങ്ങൾ ഉണ്ടാകുക

പ്രതിരോധം (Prevention)


നിങ്ങളുടെ കോണ്ടാക്ട് ലെൻസിന്റെ നിരവധി ഗുണങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് ഇനി പറയുന്ന ആരോഗ്യകരമായ ശീലങ്ങളും നിർമ്മാതാവ് നൽകിയിരിക്കുന്ന മാർഗനിർദേശങ്ങളും പിന്തുടരുക;

വെള്ളം ഒഴിവാക്കുക:


നിങ്ങൾ നീന്തുമ്പോഴോ കുളിക്കുമ്പോഴോ വെള്ളത്തിൽ നിന്നുള്ള സൂക്ഷ്മാണുക്കളുമായി സമ്പർക്കത്തിലാവാം. അതിനാൽ, നിങ്ങളുടെ കോണ്ടാക്ട് ലെൻസിൽ ഉണങ്ങിയ കൈ ഉപയോഗിച്ചു മാത്രമേ സ്പർശിക്കാവൂ. കണ്ണിൽ തൊടുന്നതിനു മുമ്പ്, കൈകൾ വെള്ളവും സോപ്പും ഉപയോഗിച്ച് വൃത്തിയാക്കിയ ശേഷം വൃത്തിയുള്ള തുണി ഉപയോഗിച്ച് തുടയ്ക്കണം.

കോണ്ടാക്ട് ലെൻസുകൾ വച്ചുകൊണ്ട് ഉറങ്ങരുത്:


പകൽ സമയത്ത് വായുവിൽ നിന്നുള്ള മലിനീകാരികളുമായി സമ്പർക്കത്തിലാവുന്നത്, കോണ്ടാക്ട് ലെൻസുകൾ മൂലം ഓക്സിജൻ പ്രസരണം കുറയുന്നത്, ഉറക്കത്തിൽ കൺപോളകളുടെ ചലനം കുറയുന്നത്, തുടങ്ങിയ സാഹചര്യങ്ങളെല്ലാം ബാക്ടീരികൾക്ക് വളരുവാൻ അനുകൂലമാണെന്ന് അറിയുക.

മാറ്റേണ്ട കാലാവധി കഴിഞ്ഞിട്ടും ലെൻസുകൾ തുടർന്ന് ഉപയോഗിക്കാതിരിക്കുക.

ലെൻസുകൾ അണുനശീകരണം നടത്തി ശരിയായ രീതിയിൽ സൂക്ഷിക്കുക:


ലെൻസ് വൃത്തിയാക്കാനുള്ള ലായനിയും സൂക്ഷിക്കാനുള്ള ലായനിയും പുനരുപയോഗം നടത്തരുത്. എല്ലാ ദിവസവും ലെൻസ് കെയ്സിൽ പുതിയ ലായനി ഒഴിക്കുകയും മൂന്ന് മാസം കൂടുമ്പോൾ ലെൻസ് കെയ്സ് മാറ്റുകയും ചെയ്യുക.
കൃത്യമായ സമയങ്ങളിൽ കണ്ണ് പരിശോധന നടത്തുക.

അപകട സൂചനകൾ (Red Flags)


കാഴ്ച തകരാറുകളോ അണുബാധയോ ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ, ഉടൻ ഡോക്ടറെ കാണുക. നേരത്തെ ചികിത്സ ലഭ്യമാക്കുന്നതിലൂടെ മിക്ക സങ്കീർണതകളും പ്രതിരോധിക്കാൻ സാധിക്കും.

കടപ്പാട്: modasta.com

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW