മോട്ടോറോള തങ്ങളുടെ ഏറ്റവും പുതിയുടെ മോഡലുകളായ മോട്ടോ E5, E5 പ്ലസ് ഇന്ത്യയിൽ അവതരിപ്പിച്ചു. മോട്ടോ E5 പ്ലസിന് 11,999 രൂപയും മോട്ടോ E5ന് 9,999 രൂപയുമാണ് വില വരുന്നത്. ആമസോൺ വഴി മാത്രമാണ് ഫോൺ ലഭ്യമാകുക. കറുപ്പ്, ഗോൾഡ് നിറങ്ങളിലാണ് ഫോൺ ലഭ്യമാകുക. 6 ഇഞ്ച് ഡിസ്പ്ളേ, 18:9 ഡിസ്പ്ളേ, 5000 mAh വരെയുള്ള ബാറ്ററി തുടങ്ങിയ ഒരുപിടി സവിശേഷതകൾ ഈ മോഡലുകൾക്കുണ്ട്.
ഓറിയോയിൽ ആണ് മോട്ടോ ഇ 5 പ്ലസ് പ്രവർത്തിക്കുന്നത്. 6 ഇഞ്ച് HD + 720x1440 പിക്സൽ റെസൊല്യൂഷനുള്ള 18: 9 അനുപാതമുള്ള മാക്സ് വിഷൻ ഐപിഎസ് എൽസിഡി ഡിസ്പ്ലേ, 1.4GHz ഒക്ട കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 430 SoC, 3 ജിബി റാമും, ഡ്യുവൽ സിം എന്നിവയാണ് പ്രധാന ഫീച്ചറുകൾ.
32GB ഇൻബിൽറ്റ് സ്റ്റോറേജും സ്മാർട്ട് ഫോണിലുണ്ട്. മൈക്രോഎസ്ഡി കാർഡ് വഴി 128GB വരെ സ്റ്റോറേജ് വർദ്ധിപ്പിക്കാം. 12 മെഗാപിക്സൽ റിയർ ക്യാമറ, 5 മെഗാപിക്സൽ സെൽഫി ക്യാമറ എന്നിവയാണുള്ളത്.
ആൻഡ്രോയ്ഡ് 8.0 ഓറിയോ, 5.7 ഇഞ്ച് എച്ച്ഡി + 720x1440 പിക്സൽ 18: 9 അനുപാതത്തിലുള്ള മാക്സ് വിഷൻ ഐപിഎസ് എൽസിഡി ഡിസ്പ്ലേ, ഡ്യുവൽ സിം, 1.4 GHz ക്വാഡ് കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 425 SoC, 2 ജിബി റാം എന്നിവയാണ് മോട്ടോ ഇ 5 ന്റെ പ്രധാന സവിശേഷതകൾ.
16 ജി.ബി. ഇൻബിൽറ്റ് സ്റ്റോറേജുള്ള സ്മാർട്ട്ഫോണിൽ മൈക്രോഎസ്ഡി കാർഡ് വഴി 128GB വരെ വർദ്ധിപ്പിക്കാനാകും. 4 ജി എൽടിഇ, വൈഫൈ, ബ്ലൂടൂത്ത് 4.2 എൽഇ, ജിപിഎസ്, എ-ജിപിഎസ്, എഫ്എം റേഡിയോ, 3.5 എംഎം ഹെഡ്ഫോൺ ജാക്ക്, മൈക്രോ യുഎസ്ബി പോർട്ട് എന്നിവയാണ് കണക്ടിവിറ്റി സൗകര്യങ്ങൾ.