Monday, November 19, 2018 Last Updated 26 Min 9 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jul 2018 01.22 PM

വൺപ്ലസ് 6ന്റെ 8ജിബി റാം 256 ജിബി മെമ്മറി മിഡ്‌നൈറ്റ് ബ്ലാക്ക് മോഡൽ ഇന്ത്യയിൽ

oneplus
uploads/news/2018/07/232548/Tech110718b.jpg

വൺപ്ലസ് 6ന്റെ 8ജിബി റാം 256 ജിബി മെമ്മറി മിഡ്‌നൈറ്റ് ബ്ലാക്ക് മോഡൽ ഇന്ത്യയിൽ. 43,999 രൂപയാണ് ഫോണിന് വിലവരുന്നത്. ആമസോൺ വഴിയാണ് ഫോൺ വാങ്ങാൻ കഴിയുക. വൈകാതെ തന്നെ വൺപ്ലസ് ഓൺലൈൻ ഓഫ്‌ലൈൻ മാർഗ്ഗങ്ങളിൽ കൂടെ ഫോൺ ലഭ്യമാക്കും.

ഗൊറില്ല ഗ്ലാസ് 5 ഉപയോഗിച്ചു നിര്‍മ്മിച്ച സമ്പൂര്‍ണ്ണ ഗ്ലാസ് നിര്‍മ്മിത മോഡലാണ് വണ്‍പ്ലസ് 6. 6.28 ഇഞ്ച് ഒപ്ടിക് അമോലെഡ് ഡിസ്‌പ്ലേയാണ്. ഈ ഫ്‌ളാഗ്ഷിപ്പ് കില്ലര്‍ ഫോണിന് 16എംപി മുന്‍ ക്യാമറയും 16എംപി+20എംപി പ്രധാന ക്യാമറയുമാണ്.

സ്‌നാപ്ഡ്രാഗണ്‍ 845ന്റെ പരമാവധി ക്ലോക് സ്പീഡായ 2.8 GHz ഉുമായി ഇന്ത്യയില്‍ എത്തുന്ന ആദ്യത്തെ ഫോണാണ് വണ്‍പ്ലസ് 6. ആന്‍ഡ്രോയിഡ് ഓറിയോ 8.1 കേന്ദ്രമാക്കി നിര്‍മ്മിച്ച ഓക്‌സിജന്‍ ഒഎസ് ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം.

6ജിബി/8ജിബി റാം എന്നീ രണ്ടു വേരിയന്റുകളിലാണ് ഫോണ്‍ എത്തിയിരിക്കുന്നത്. 3000എംഎഎച്ച് ബാറ്ററിയാണ് ഫോണിള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡാഷ് (DASH) ചാര്‍ജ്ജിംഗ് പിന്തുണയുളള ഫോണിന് സാധാരണ ഉപയോഗത്തില്‍ ചാര്‍ജ്ജ് നഷ്ടപ്പെടില്ല. ഐഫോണ്‍ Xനു സമാനമായ നോച്ചും ഫോണിലുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW