Monday, July 16, 2018 Last Updated 2 Min 10 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jul 2018 12.11 PM

സൗദിയിൽ നിന്നും അവധിക്ക് പോയി തിരികെ വരാൻ തയ്യാറെടുക്കവേ പെട്ടെന്നുണ്ടായ ഹൃദയാഘാതം മൂലം കൊല്ലം സ്വദേശി നാട്ടിൽ മരണമടഞ്ഞു

uploads/news/2018/07/232531/Gulf110718d.jpg

അൽഹസ്സ: സൗദിയിലെ അൽ ഹസയിൽ നിന്നും അവധിക്ക് പോയി തിരികെ വരാൻ തയ്യാറെടുക്കവേ പെട്ടെന്നുണ്ടായ ഹൃദയാഘാതം മൂലം കൊല്ലം സ്വദേശി നാട്ടിൽ നിര്യാതനായി .

കൊല്ലം പള്ളിമുക്ക്, പഴയാറ്റിൻകുഴി പി.ടി നഗറിൽ താമസക്കാരനായ മുഹമ്മദ് സുൽത്താ(52 )നാണ് മരണമടഞ്ഞത്. അൽഹസ്സയിൽ പതിനഞ്ചുവർഷത്തിലധികമായി പ്രവാസിയായ സുൽത്താൻ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ആറു മാസങ്ങൾക്ക് മുൻപ് ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്ന്, സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ ബൈപാസ് സർജറി നടത്തിയിരുന്നു. ഇതേ തുടർന്ന് നാട്ടിൽ വിശ്രമിച്ച് ആരോഗ്യം വീണ്ടെടുക്കാനായാണ് അദ്ദേഹം അവധിക്ക് പോയത്.

നാട്ടിലെ തുടർചികിത്സയും,വിശ്രമജീവിതവും മൂലം ആരോഗ്യം മെച്ചപ്പെട്ട ഇദ്ദേഹം ഇന്നത്തെ വിമാനത്തിൽ സൗദിയിലേക്ക് തിരികെ വരാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു. വൈകുന്നേരം ഹൃദയാഘാതത്തെ തുടർന്ന് വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു . ബന്ധുക്കൾ പെട്ടെന്ന് തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.

മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് വീടിന് സമീപത്തുള്ള പള്ളിയിൽ സംസ്‌ക്കരിച്ചു. ഷൈനിയാണ് സുൽത്താന്റെ ഭാര്യ. ഇജാസ്, യാസിം, ഷിഫാന എന്നിവർ മക്കളാണ്.

നവയുഗം സാംസ്ക്കാരികവേദി അൽഹസ്സയിൽ രൂപീകരിച്ച കാലം മുതൽ സജീവപ്രവർത്തകനായിരുന്നു മുഹമ്മദ് സുൽത്താൻ ഇദ്ദേഹത്തിന്റെ വിയോഗത്തിൽ നവയുഗം കേന്ദ്രകമ്മിറ്റി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Wednesday 11 Jul 2018 12.11 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW