Monday, July 16, 2018 Last Updated 8 Min 18 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jul 2018 12.02 PM

യാമ്പു പുഴ്പമേളയോടനുബന്ധിച്ചു നടന്ന കരകൗശല പ്രദർശന മത്സരത്തിൽ വിജയിച്ച നിമ കിരണിനെ ജിദ്ദ നവോദയ അനുമോദിച്ചു

uploads/news/2018/07/232527/Gulf110718c.jpg

ജിദ്ദ: സൗദിയിലെ യാമ്പു പുഷ്പമേളയോടനുബന്ധിച്ച് നടന്ന കരകൗശല വസ്തുക്കളുടെ പ്രദർശന മൽസരത്തിൽ തുടർച്ചയായി രണ്ടാം തവണയും മൂന്നാം സ്ഥാനം നേടിയ നിമ കിരണിനെ ജിദ്ദ നവോദയ സാംസ്‌കാരിക വേദി അനുമോദിച്ചു .

കരകൗശല വസ്തുക്കളുടെ പ്രദർശന മത്സരത്തിൽ സൗദി യാമ്പു റോയൽ കമ്മീഷന്റെ അവാർഡും നിമ നേടുകയുണ്ടായി. അൽമനാർ സ്കൂൾ ക്രാഫ്റ്റ് അദ്ധ്യാപികയും ജിദ്ദ നവോദയ കുടുംബവേദി പ്രവർത്തകയുമാണ് ഇവർ .

ജിദ്ദ നവോദയ യാമ്പു ഏരിയാ കമ്മറ്റി സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് നിമകിരണിനെ കുടുംബവേദി വനിതാ കൺവീനർ സിനി വിനോദ് പൊന്നാട അണിയിച്ചു .ഏരിയാ പ്രസിഡന്റ് രാജൻ നമ്പ്യാർ മൊമൊന്റോ നൽകി ആദരിച്ചു . ഏരിയാ സെക്രട്ടറി കരുണാകരൻ,
സെൻട്രൽ കമ്മറ്റി അംഗങ്ങളായ ഗോപി മന്ത്രവാദി, ഗഫൂർ, കുടുബ വേദി കൺവീനർ ബൈജു ,ഏരിയാ ട്രഷറർ യൂസഫ്, വനിതാ വേദി കൺവീനർ സിനി വിനോദ്, കുടുംബ വേദി ജോ. കൺവീനർ എബ്രാഹാം , രാജേഷ് പിള്ള , മുകുന്ദൻ നായർ എന്നിവർ ആശംസകൾ നേർന്നു. മറുപടി പ്രസംഗത്തിൽ നിമകിരൺ മറുപടി പ്രസംഗവും നടത്തി . സിബിൽ സ്വാഗതവും , അജോ ജോർജ് നന്ദിയും പറഞ്ഞു.

ചെറിയാന്‍ കിടങ്ങന്നൂർ -

Ads by Google
Wednesday 11 Jul 2018 12.02 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW