Sunday, September 23, 2018 Last Updated 0 Min 30 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jul 2018 11.51 AM

സൗദിയിൽ വ്യാജ ജോലിപരിചയ സർട്ടിഫിക്കറ്റ് കേസിൽ ജയിലിലായിരുന്ന മലയാളി നഴ്സ് നാട്ടിലേയ്ക്ക് മടങ്ങി

uploads/news/2018/07/232525/Gulf110718a.jpg

ദമ്മാം : കൃത്രിമ ജോലിപരിചയ സർട്ടിഫിക്കറ്റ് സമർപ്പിച്ചതിന് ജയിൽശിക്ഷ അനുഭവിച്ച മലയാളിയായ നഴ്സ്, നിയമനടപടികൾ പൂർത്തിയാക്കി സൗദിയിൽ നിന്നും നാട്ടിലേയ്ക്ക് മടങ്ങി.

കോഴിക്കോട് സ്വദേശിനിയായ നഴ്സ് മൂന്നു വർഷം മുൻപാണ് സൗദി അൽ കോബാറിലെ സ്വകാര്യ ആശുപത്രിയിൽ ജോലിയ്‌ക്കെത്തിയത്. ഒന്നരവർഷത്തെ പ്രവൃത്തി പരിചയം മാത്രമുണ്ടായിരുന്ന അവർ, ഏജന്റിന്റെ നിർദ്ദേശപ്രകാരം രണ്ടു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടെന്ന സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചാണ് ജോലിയ്ക്ക് ചേർന്നത്. രണ്ടു വർഷം ജോലിയ്ക്കു ശേഷം നാട്ടിൽ വെക്കേഷൻ പോകാൻ നോക്കിയപ്പോഴാണ്, സർട്ടിഫിക്കറ്റിൽ കൃത്രിമം നടത്തിയതിന് സൗദി അധികൃതര് കേസെടുത്തു യാത്രാ വിലക്ക് ( ട്രാവൽ ബാൻ) ഏർപ്പെടുത്തിയത് .അതിനാൽ നാട്ടിലേയ്ക്ക് പോകാൻ കഴിയില്ലെന്നും ഇവർക്ക് മനസ്സിലായത്.

താമസിയ്ക്കാതെ സൗദി പോലീസ് ഇവരെ അറസ്റ്റു ചെയ്തു. വിവരമറിഞ്ഞു എത്തിയ, ജീവകാരുണ്യപ്രവർത്തകരായ മഞ്ജു മണിക്കുട്ടൻ, ഷിബുകുമാർ, പദ്മനാഭൻ മണിക്കുട്ടൻ എന്നിവർ ഇവരെ നേരിട്ട് കാണുകയും, കോടതിയിൽ വേണ്ട നിയമസഹായങ്ങൾ ചെയ്യുകയും ചെയ്തു. എന്നാൽ ഇവർ ജോലി ചെയ്തിരുന്ന ആശുപത്രി അധികൃതർ വേണ്ടത്ര സഹകരിച്ചില്ല. കോടതി ഇവർക്ക് ഒരു വർഷം തടവ് ശിക്ഷയും, പതിനായിരം റിയാൽ പിഴയും വിധിച്ചു.

ജീവകാരുണ്യപ്രവർത്തകർ ജയിലിൽ പലപ്രാവശ്യവും ഇവരെ പോയിക്കാണുകയും, വേണ്ട സഹായങ്ങൾ ചെയ്യുകയും ചെയ്തു. റംസാൻ മാസം എത്തിയപ്പോൾ, സൗദി രാജാവിന്റെ പ്രത്യേക കാരുണ്യത്തിൽ ഉൾപ്പെടുത്തി ഇവരെ നേരത്തെ ജയിൽമോചിതയാക്കാൻ അപേക്ഷ നൽകുകയും ജീവകാരുണ്യപ്രവർത്തകർ ജയിൽ അധികൃതരുമായി ഇതിനെപ്പറ്റി ചർച്ചകൾ നടത്തുകയും ചെയ്തു. ഇതിന്റെ ഫലമായി, 9 മാസം ആയപ്പോഴേയ്ക്കും ജയിലിൽ നിന്നും പുറത്തു വരാൻ അവർക്കു കഴിഞ്ഞു. പിഴയും ഒടുക്കി, പെട്ടെന്ന് തന്നെ അവർ നാട്ടിലേയ്ക്ക് മടങ്ങി.

സൗദി സർക്കാർ സർട്ടിഫിക്കറ്റ് പരിശോധന കർശനമാക്കിയ ശേഷം, ഇത്തരം ഒരുപാട് കേസുകൾ . പല ആശുപത്രികളിലും ജോലി ചെയ്യുന്ന നേഴ്സ്മാർ ഇപ്പോൾ നിയമനടപടികൾ നേരിടുന്നുണ്ട്. ജോലിയ്ക്കായി സമർപ്പിയ്ക്കുന്ന സർട്ടിഫിക്കറ്റുകളും രേഖകളും നിയമപ്രകാരം ആധികാരികമാണെന്ന് ഉറപ്പ് വരുത്തണം. ഏതെങ്കിലും ഏജന്റുമാരുടെ വാക്കുകേട്ട് സർട്ടിഫിക്കറ്റിൽ തിരിമറികൾ നടത്തുന്നവർക്ക്‌ സൗദിയിൽ കടുത്ത ശിക്ഷകൾ നേരിടേണ്ടി വരുമെന്നതിനാൽ, എല്ലാവരും ഇക്കാര്യം പ്രത്യേകം ശ്രദ്ധിയ്ക്കണമെന്നും സാമൂഹിക പ്രവർത്തകർ വ്യക്തമാക്കി .

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Wednesday 11 Jul 2018 11.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW