Wednesday, February 13, 2019 Last Updated 1 Min 59 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jul 2018 09.53 AM

ശ്രീകൃഷ്ണജയന്തി, ഗണേശോത്സവം പിന്നാലെ രാമായാണമാസാചരണവും നടത്താന്‍ സിപിഎം ; നേരിട്ടുനടത്താന്‍ ചളിപ്പ് കാരണം പരിപാടി നടത്തുന്നത് സംസ്‌കൃതസംഘം വഴി

uploads/news/2018/07/232508/cpm.jpg

കണ്ണൂര്‍: ശ്രീകൃഷ്ണജയന്തി, ഗണേശോത്സവം പിന്നാലെ രാമായാണമാസാചരണവും സി.പി.എം. വക. തല്‍ക്കാലം പാര്‍ട്ടി നേരിട്ടല്ല, പാര്‍ട്ടി നിയന്ത്രണത്തിലുള്ള സംസ്‌കൃതസംഘമാണ് ഈ കര്‍ക്കടകത്തില്‍ രാമായണമാസാചാരണവുമായി രംഗത്തുവന്നത്. ഹിന്ദുപുരാണങ്ങള്‍ വ്യാഖ്യാനിച്ചു ബി.ജെ.പി. നേതാക്കള്‍ നടത്തുന്ന പ്രസ്താവനകളെ തുറന്നുകാട്ടാനാണത്രേ ഈ നീക്കം. എന്തായാലും ആത്മീയപ്രഭാഷണങ്ങളിലും അല്‍പം ''െവെരുദ്ധ്യാത്മികഭൗതികത'' കലര്‍ത്താനാണുള്ള നീക്കത്തിലാണു പാര്‍ട്ടി.

സി.പി.എമ്മിലേക്ക് അടുത്തകാലത്തായി എത്തിയ മുന്‍ ബി.ജെ.പി- ആര്‍.എസ്.എസ്. പ്രവര്‍ത്തകരുടെ കൂട്ടായ്മയിലുള്ളതാണ് സംസ്‌കൃതസംഘം. സംസ്‌കൃതപണ്ഡിതരും അധ്യാപകരും വിദ്യാര്‍ഥികളും ഈ കൂട്ടായ്മയുടെ ഭാഗമാണ്. കശ്മീരിലെ കത്തുവ പീഡനത്തിനു പ്രായശ്ചിത്തമായി കണ്ണൂര്‍ ആദികടലായി ക്ഷേത്രത്തില്‍ എഴുത്തുകാരന്‍ കെ.പി. രാമനുണ്ണിയെക്കൊണ്ടു ശയന പ്രദക്ഷിണസമരം നടത്തിയതു സംസ്‌കൃതസംഘത്തിന്റെ നേതൃത്വത്തിലായിരുന്നു. രാമായണത്തിന്റെ സാമൂഹികപശ്ചാത്തലം വിശദമാക്കുന്ന സെമിനാറുകളും പ്രഭാഷണങ്ങളും സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കും. 25ന് സംസ്ഥാനതല സെമിനാറും തുടര്‍ന്ന് എല്ലാ ജില്ലകളിലും പ്രഭാഷണങ്ങളും ചര്‍ച്ചകളും നടക്കും. സുനില്‍ പി. ഇളയിടം അടക്കമുള്ള പ്രഭാഷകര്‍ പരിപാടിയുടെ ഭാഗമാകും. എസ്.എഫ്. ഐ. മുന്‍ അഖിലേന്ത്യാനേതാവ് വി. ശിവദാസനാണ് പരിപാടികളുടെ പാര്‍ട്ടിചുമതല.

ശബരിമല തീര്‍ഥാടകര്‍ക്കു വിശ്രമസൗകര്യം ഏര്‍പ്പെടുത്തല്‍, ജന്മാഷ്ടമി ഘോഷയാത്ര, ഗണേശോത്സവ പങ്കാളിത്തം എന്നിവയ്‌ക്കൊപ്പംക്ഷേത്രഭരണത്തിലെ ശക്തമായ ഇടപെടലിനും അണികള്‍ക്ക് സി.പി.എം. വീണ്ടും പാര്‍ട്ടി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശ്രീകൃഷ്ണജയന്തി ശോഭായാത്രയ്ക്ക് സംഘപരിവാര്‍ സംഘടനകള്‍ ഒരുക്കം തുടങ്ങിയിരിക്കെ ഇടപെടല്‍ ശക്തമാക്കാനാണ് നിര്‍ദേശം. ഉത്സവാഘോഷ നടത്തിപ്പിനുള്ള കമ്മറ്റികളില്‍ മാത്രം പോരാ ക്ഷേത്രഭരണസമിതിയില്‍തന്നെ പാര്‍ട്ടിയുടെ പിടി വേണമെന്നാണ് കണ്ണൂരില്‍ ഈയിടെ ചേര്‍ന്ന പാര്‍ട്ടി അംഗങ്ങളായ ക്ഷേത്രഭാരവാഹികളുടെ കണ്‍വന്‍ഷനിലെ തീരുമാനം.

ക്ഷേത്ര ഭരണസമിതികളിലെ താക്കോല്‍ സ്ഥാനങ്ങളില്‍ത്തന്നെ എത്തിപ്പെടണമെന്നു നേതൃത്വം നിര്‍ദേശിക്കുന്നു. പാര്‍ട്ടി നിയന്ത്രണത്തില്‍ ഒരു മാസത്തിനകം ക്ഷേത്രഭാരവാഹികളുടെ സംഘടനയ്ക്കും സി.പി.എം. രൂപം നല്‍കും. കുടുംബ ക്ഷേത്രങ്ങളിലെയും ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെയും കമ്മറ്റി ഭാരവാഹികളാണ് സംഘടനയില്‍ അംഗങ്ങളാകുക. കണ്ണൂര്‍ ജില്ലയിലായിരിക്കും ആദ്യഘട്ടം.

പാര്‍ട്ടിഗ്രാമങ്ങളിലുള്‍പ്പെടെ ഭക്തിയും വിശ്വാസവും വിഷയമാക്കി ആര്‍.എസ്.എസ്. നടത്തുന്ന കടന്നുകയറ്റം പ്രതിരോധിക്കാന്‍ തീര്‍ഥയാത്രാ പാക്കേജുകളും സി.പി.എം. കണ്ണൂരില്‍ ആരംഭിച്ചിട്ടുണ്ട്. സി.പി.എം. നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കല്ല്‌കൊത്ത് തൊഴിലാളി ക്ഷേമ സഹകരണ സംഘം 'കല്‍കൊ' നാലമ്പല ദര്‍ശന തീര്‍ഥാടന പാക്കേജ് ഏര്‍പ്പെടുത്തിയത് സംബന്ധിച്ചു ചര്‍ച്ചകള്‍ വ്യാപകമാണ്.

സി.പി.എം. അംഗങ്ങള്‍ ആരാധനാലയ ഭാരവാഹികളാകുന്നത് നിരുത്സാഹപ്പെടുത്താന്‍ പാലക്കാട് പ്ലീനത്തെത്തുടര്‍ന്ന് പാര്‍ട്ടി തീരുമാനിച്ചിരുന്നു. ക്ഷേത്രങ്ങള്‍, മുസ്ലിം-ക്രിസ്ത്യന്‍ പള്ളികള്‍, മദ്രസ കമ്മിറ്റിയംഗത്വം എന്നിവയെല്ലാം രാജിവച്ച് ഒഴിയണമെന്നായിരുന്നു പഌനത്തിനുപിന്നാലെ പാര്‍ട്ടി നിര്‍ദേശം. പാര്‍ട്ടി അംഗങ്ങളില്‍ കൂടുതല്‍ ക്ഷേത്രഭാരവാഹികളും കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണുണ്ടായിരുന്നത്.

സി.പി.എം. അംഗങ്ങള്‍ രാജിവയ്ക്കുന്നതോടെ ക്ഷേത്രങ്ങള്‍ സംഘപരിവാരത്തിന്റെ െകെകളിലെത്താനുള്ള സാധ്യത മുന്നില്‍കണ്ട് പിന്നീട് തീരുമാനം അനൗദ്യോഗികമായി മയപ്പെടുത്തി. ഇതിനുപിന്നാലെയാണ് ക്ഷേത്രഭരണം പിടിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി പാര്‍ട്ടി അംഗങ്ങളുടെ ക്ഷേത്ര ഭാരവാഹിത്വത്തിന് പാര്‍ട്ടി നേതൃത്വംതന്നെ അനുവാദം നല്‍കിയിരിക്കുന്നത്.

Ads by Google
Wednesday 11 Jul 2018 09.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW