Tuesday, September 25, 2018 Last Updated 22 Min 9 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jul 2018 02.50 AM

സര്‍വകലാശാലാ വാര്‍ത്ത

എം.ജി.

അപേക്ഷാ തീയതി

മൂന്നാം സെമസ്‌റ്റര്‍ എം.ടെക്‌ (2016 അഡ്‌മിഷന്‍) പരീക്ഷകള്‍ക്ക്‌ പിഴയില്ലാതെ 18 വരെയും 50 രൂപ പിഴയോടെ 19 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 23 വരെയും അപേക്ഷിക്കാം.

സംവരണ സീറ്റൊഴിവ്‌

സ്‌കൂള്‍ ഓഫ്‌ പ്യുവര്‍ ആന്റ്‌ അപ്ലൈഡ്‌ ഫിസിക്‌സില്‍ 2018 അഡ്‌മിഷന്‍ എം.എസ്‌.സി. ബാച്ചിലേക്ക്‌ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കായി സംവരണം ചെയ്‌ത ഒരു സീറ്റൊഴിവുണ്ട്‌. അര്‍ഹരായ വിദ്യാര്‍ഥികള്‍ 13ന്‌ വൈകീട്ട്‌ നാലിന്‌് മുന്‍പായി അസല്‍ രേഖകള്‍ സഹിതം പഠനവകുപ്പില്‍ ഹാജരാകണം.

സ്‌കൂള്‍ ഓഫ്‌ ലെറ്റേഴ്‌സില്‍ എം.എ. മലയാളം വിഭാഗത്തില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കായി ഒരു സീറ്റൊഴിവുണ്ട്‌. യോഗ്യരായ വിദ്യാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 12ന്‌ 11 മണിക്കകം സ്‌കൂള്‍ ഓഫീസില്‍ നേരിട്ട്‌ ഹാജരാകണം.

സ്‌കൂള്‍ ഓഫ്‌ കമ്പ്യൂട്ടര്‍ സയന്‍സസില്‍ എം.എസ്‌.സി. കമ്പ്യൂട്ടര്‍ സയന്‍സ്‌ കോഴ്‌സില്‍ എസ്‌.സി./എസ്‌.ടി. സംവരണ വിഭാഗത്തില്‍ (എസ്‌.സി. 1, എസ്‌.ടി. 2) സീറ്റൊഴിവുണ്ട്‌. അര്‍ഹരായവര്‍ അസല്‍ രേഖകള്‍ സഹിതം 16ന്‌ രാവിലെ 10ന്‌ നേരിട്ട്‌ ഹാജരാകണം. ഫോണ്‍: 0481 2731037.

പ്രാക്‌ടിക്കല്‍

2018 മേയ്‌/ജൂണ്‍ മാസത്തില്‍ നടത്തിയ നാലാം സെമസ്‌റ്റര്‍ എം.എസ്‌.സി. ബയോടെക്‌നോളജി (സി.എസ്‌.എസ്‌. റഗുലര്‍/സപ്ലിമെന്ററി/മേഴ്‌സി ചാന്‍സ്‌) പരീക്ഷയുടെ പ്രാക്‌ടിക്കല്‍ 19 മുതല്‍ അതാത്‌ കോളജുകളില്‍ നടത്തും.

വൈവാവോസി

2018 മേയ്‌/ജൂണ്‍ മാസത്തില്‍ നടത്തിയ നാലാം സെമസ്‌റ്റര്‍ എം.എസ്‌.സി. ബയോടെക്‌നോളജി (സി.എസ്‌.എസ്‌. റഗുലര്‍/സപ്ലിമെന്ററി/മേഴ്‌സി ചാന്‍സ്‌) പരീക്ഷയുടെ പ്രോജക്‌ട്‌ ഇവാല്യുവേഷന്‍/വൈവാവോസി പരീക്ഷകള്‍ ഓഗസ്‌റ്റ്‌ ഒന്നു മുതല്‍ അതാത്‌ കോളജുകളില്‍ നടത്തും.

Ads by Google
Wednesday 11 Jul 2018 02.50 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW