Saturday, July 21, 2018 Last Updated 14 Min 3 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jul 2018 02.48 AM

ഇന്ന്‌ നിങ്ങള്‍ക്കെങ്ങിനെ ? 11.07.2018

uploads/news/2018/07/232492/nithyam.jpg

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ) -
സഹപ്രവര്‍ത്തകരുമായി യോജിപ്പില്‍ വര്‍ത്തിക്കണം. അകാരണമായ ഭീതി നിലനില്‍ക്കും. കുടുംബത്തില്‍ സ്വസ്‌ഥതയും സമാധാനവും നിലനില്‍ക്കും. ശുഭപ്രതീക്ഷകള്‍ സഫലമാകും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ അനുഭവത്തില്‍ വന്നുചേരുമെങ്കിലും അകാരണ സംശയം ഉപേക്ഷിക്കണം.

ഇടവം (കാര്‍ത്തിക , രോഹിണി, മകയിരം ) -
ആഗ്രഹിക്കുന്ന കാര്യങ്ങള്‍ അനുഭവത്തില്‍ വന്നുചേരും. ഔദ്യോഗിക ചുമതലകളാല്‍ മനഃസമാധാനം കുറയും. വിദേശത്ത്‌ സ്‌ഥിരതാമസത്തിന്‌ അനുമതി ലഭിക്കും. വീഴ്‌ചകളുണ്ടാകാതെ സൂക്ഷിക്കണം.

മിഥുനം (മകയിരം , തിരുവാതിര, പുണര്‍തം ) -
വീഴ്‌ചകളുണ്ടാകാതെ സൂക്ഷിക്കണം. നിശ്‌ചയിച്ച കാര്യങ്ങള്‍ക്ക്‌ തടസ്സത്തിനു സാധുത. വാഹന ഉപയോഗത്തില്‍ നിയന്ത്രണം വേണം. അസമയത്തുള്ള യാത്ര ഒഴിവാക്കണം. മാതൃഗുണം ഉണ്ടാകും.

കര്‍ക്കടകം (പുണര്‍തം , പൂയം, ആയില്യം) -
അസമയത്തുള്ള യാത്ര ഒഴിവാക്കണം. മേലധികാരികളുടെ പ്രീതിക്കു പാത്രമാകും. പിതാവിന്‌ ശ്രേയസ്സുണ്ടാകും. ഔദ്യോഗിക യാത്രകള്‍ ആവശ്യമായി വരും. ധനസമൃദ്ധിയുണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം ) -
തൊഴില്‍മേഖലയില്‍ ഉയര്‍ച്ച ഉണ്ടാകും. മനസ്സിന്‌ സന്തോഷം തരുന്ന വാര്‍ത്തകള്‍ ശ്രവിക്കും. കാര്യങ്ങളെ മനോധൗര്യത്തോടെ നേരിടും. കലാരംഗത്തു ശോഭിക്കും. ജാഗ്രതയോടെ പ്രവര്‍ത്തിക്കുക. ജീവിതരീതി മാറും.

കന്നി (ഉത്രം , അത്തം, ചിത്തിര ) -
ജാഗ്രതയോടെ പ്രവര്‍ത്തിക്കുക. സമാധാനം നഷ്‌ടപ്പെടും. തൊഴില്‍രംഗത്ത്‌ അനുകൂലമായ മാറ്റങ്ങള്‍ കാണുന്നു. സ്‌ത്രീകളുമായി കലഹത്തിനു നില്‍ക്കരുത്‌. കലാരംഗത്ത്‌ അംഗീകാരം ലഭിക്കും.

തുലാം (ചിത്തിര , ചോതി, വിശാഖം ) -
കലാരംഗത്ത്‌ അംഗീകാരം ലഭിക്കും. ബുദ്ധിപൂര്‍വ്വം എല്ലാ കാര്യത്തിലും ഇടപെടുക. ബിസിനസ്സില്‍ ഉയര്‍ന്ന ലാഭം ഉണ്ടാകും. സുഹൃത്തുകളുമായി പിണങ്ങാനിടവരും. വീടുപണിയ്‌ക്കായി വായ്‌പ ശരിയാകും.

വൃശ്‌ചികം (വിശാഖം , അനിഴം, തൃക്കേട്ട) -
സുഹൃത്തുകളുമായി പിണങ്ങാനിടവരും. സംഘടനാ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കേണ്ടതായി വരും. ആരോഗ്യനില തൃപ്‌തികരം. വസ്‌തുക്കച്ചവടത്തില്‍ ഉയര്‍ന്ന ലാഭം ഉണ്ടാകും. വിവാഹക്കാര്യങ്ങള്‍ ശരിയാകും.

ധനു (മൂലം, പൂരാടം, ഉത്രാടം ) -
പ്രവര്‍ത്തന തടസ്സം ഉണ്ടാകും. ധനസമൃദ്ധിയു ണ്ടാകും. അപവാദങ്ങള്‍ മറികടക്കും. കൃഷിയില്‍ ഗുണമുണ്ടാകും. ആരോഗ്യപരമായി ശ്രദ്ധിക്കുക. കലാപ്രകടനങ്ങളില്‍ ശോഭിക്കും.

മകരം (ഉത്രാടം , തിരുവോണം, അവിട്ടം ) -
ആരോഗ്യപരമായി ശ്രദ്ധിക്കുക. കര്‍മരംഗം ശോഭനമാകാം. വിവാഹം തീരുമാനത്തിലെത്തും. സഹോദരന്മാരില്‍ നിന്നും സഹായം ഉണ്ടാകും. മനോധൈര്യം കൂടും.

കുംഭം (അവിട്ടം , ചതയം, പൂരുരുട്ടാതി ) -
മനോധൈര്യം കൂടും. പുതിയ വാഹനം വാങ്ങാന്‍ പറ്റിയ സമയമാണ്‌. നിഗൂഢ ശത്രുക്കളെ കരുതുക. ഗുണദോഷസമ്മിശ്രമായ സമയമാണ്‌. ഉയര്‍ന്ന ധനലാഭം ഉണ്ടാകും.

മീനം (പൂരുരുട്ടാതി മ്പ, ഉതൃട്ടാതി, രേവതി) -
ഗുണദോഷസമ്മിശ്രമായ സമയമാണ്‌. ഉന്നത വ്യക്‌തകളുമായി അടുപ്പം ഉണ്ടാകും. ഭൂസ്വത്ത്‌ ക്രയവിക്രയം ചെയ്യും. ധനലാഭം, ശ്രേയസ്സ്‌ ഇവ കൈവരും. നൂതന വസ്‌ത്രാഭരണങ്ങള്‍ ലഭിക്കുവാന്‍ സാധ്യത.

***** അനില്‍ പെരുന്ന - 9847531232

Ads by Google
Wednesday 11 Jul 2018 02.48 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW