Monday, July 23, 2018 Last Updated 5 Min 53 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jul 2018 02.12 AM

ബി.എസ്‌.എഫില്‍ 207 കോണ്‍സ്‌റ്റബിള്‍

ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (ബി.എസ്‌.എഫ്‌.) മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട്‌ വര്‍ക്ക്‌ഷോപ്പ്‌ കേഡറില്‍ കോണ്‍സ്‌റ്റബിള്‍ തസ്‌തികയിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. വെഹിക്കിള്‍ മെക്കാനിക്ക്‌, ഓട്ടോ ഇലക്‌ട്രീഷ്യന്‍, വെല്‍ഡര്‍, അപ്‌ഹോള്‍സ്‌റ്റര്‍, ടര്‍ണര്‍, കാര്‍പ്പന്റര്‍, സ്‌റ്റോര്‍ കീപ്പര്‍, പെയിന്റര്‍, വള്‍ക്കനൈസര്‍, ഫിറ്റര്‍, ബ്ലാക്ക്‌സ്മിത്ത്‌, ടിന്‍സ്‌മിത്ത്‌ ട്രേഡുകളിലായി 207 ഒഴിവുകളുണ്ട്‌. സ്‌ത്രീകള്‍ക്കും അപേക്ഷിക്കാം. എഴുത്തുപരീക്ഷ, ശാരീരിക ക്ഷമതാ പരിശോധന, വൈദ്യപരിശോധന എന്നിവയുടെ അടിസ്‌ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്‌.
യോഗ്യത: പത്താം ക്ലാസ്‌ പാസ്‌, അപേക്ഷിക്കുന്ന ട്രേഡില്‍ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റുണ്ടായിരിക്കണം. അല്ലെങ്കില്‍ മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
അപേക്ഷകര്‍ക്ക്‌ കണ്ണട കൂടാതെ മികച്ച കാഴ്‌ചശക്‌തിയുണ്ടായിരിക്കണം. കൂട്ടിമുട്ടുന്ന കാല്‍മുട്ടുകള്‍, പരന്ന കാല്‍പാദങ്ങള്‍, വിക്ക്‌, വെരിക്കോസ്‌ വെയിന്‍, വര്‍ണാന്ധത, കോങ്കണ്ണ്‌ എന്നിവയുള്ളവര്‍ക്ക്‌ അപേക്ഷിക്കാനാവില്ല.
പ്രായം: 22.07.2018-ന്‌ 18-നും 25-നും മധ്യേ. എസ്‌.സി., എസ്‌.ടി. ഉദ്യോഗാര്‍ഥികള്‍ക്ക്‌ അഞ്ചും ഒ.ബി.സി.ക്കാര്‍ക്ക്‌ മൂന്നും വര്‍ഷത്തെ പ്രായ ഇളവുണ്ട്‌.
ശമ്പളം: 21,700-69,100 രൂപ. മറ്റ്‌ അലവന്‍സുകള്‍ പുറമെ.
അപേക്ഷിക്കേണ്ട വിധം: ഒഴിവുകള്‍ സംബന്ധിച്ച വിജ്‌ഞാപനവും അപേക്ഷാഫോറത്തിന്റെ മാതൃകയും www.bsf.nic.in എന്ന വെബ്‌സൈറ്റില്‍. ഇതേ വെബ്‌സൈറ്റ്‌ വഴി ഓണ്‍ലൈന്‍ ആയാണ്‌ അപേക്ഷിക്കേണ്ടത്‌. അപേക്ഷാഫീസ്‌ അടയ്‌ക്കേണ്ടതിന്റെ മാര്‍ഗനിര്‍ദേശങ്ങളും വെബ്‌സൈറ്റിലെ വിജ്‌ഞാപനത്തിലുണ്ടാകും. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി: ജൂലൈ 22.

Ads by Google
Wednesday 11 Jul 2018 02.12 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW