Wednesday, July 11, 2018 Last Updated 8 Min 53 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Jul 2018 08.41 PM

ജി.എന്‍.പി.സിക്ക് പിന്നില്‍ മദ്യക്കമ്പനികളെന്ന് എക്‌സൈസ്; അന്വേഷണം ഗള്‍ഫിലേക്കും

GNPC

തിരുവനന്തപുരം: ഫെയ്‌സ്ബുക്ക് കുട്ടായ്മയായ ജി.എന്‍.പി.സിക്കെതിരായ അന്വേഷണം ഗള്‍ഫിലേക്കും. ഗള്‍ഫിലെ ചില ഹോട്ടലുകളില്‍ ജി.എന്‍.പി.സിയുടെ പാര്‍ട്ടികള്‍ സംഘടിപ്പിച്ചതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. കൂട്ടായ്മയുടെ അഡ്മിന്‍മാരായ 38 പേര്‍ക്കെതിരെയാണ് നിലവില്‍ കേസെടുത്തിട്ടുള്ളത്. എന്നാല്‍ ഇപ്പോള്‍ 10 പേര്‍ മാത്രമാണ് അഡ്മിന്‍മാരായിട്ടുള്ളതെന്ന് വ്യക്തമായി. ഇതില്‍ സജീവമായവരുടെ ബാങ്ക് അക്കൗണ്ടുകള്‍ സഹിതം പരിശോധിക്കും.

ഗ്രൂപ്പിനെതിരെ എക്‌സൈസിന് പുറമെ പോലീസും കേസെടുത്തിട്ടുണ്ട്. പോലീസ് ഹൈടെക് സെല്ലില്‍ നിന്നുള്ള ചില വിവരങ്ങള്‍ കൂടി ലഭിച്ചാല്‍ മാത്രമേ തുടര്‍ അന്വേഷണം സാധ്യമാകൂ എന്ന് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ പ്രവീണ്‍ വ്യക്തമാക്കി. ജി.എന്‍.പി.സി ഗ്രൂപ്പിന് പിന്നില്‍ മദ്യക്കമ്പനികളാണെന്നാണ് എക്‌സൈസിന്റെ കണ്ടെത്തല്‍.

ജി.എന്‍.പി.സിയുടെ വാര്‍ഷികം സ്‌പോണ്‍സര്‍ ചെയ്തത് മദ്യക്കമ്പനികളാണെന്നും പല മദ്യ ബ്രാന്‍ഡുകളും ഗ്രൂപ്പ് വഴി പ്രചരിപ്പിച്ചുവെന്നും എക്‌സൈസ് വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ജി.എന്‍.പി.സിയുടെ വാര്‍ഷികം നടന്ന ഹോട്ടലിന്റെ ഉടമയെയും എക്‌സൈസ് ചോദ്യം ചെയ്തു.

Ads by Google
Ads by Google
Loading...
TRENDING NOW