Monday, November 19, 2018 Last Updated 7 Min 0 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Jul 2018 07.51 PM

ബുരാരി കൂട്ടമരണം; മരിച്ച യുവതിയുടെ പ്രതിശ്രുത വരനെ ചോദ്യം ചെയ്തു

Burari mas suicide

ന്യൂഡല്‍ഹി: ബുരാരിയില്‍ 11 പേര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ മരിച്ചവരില്‍ ഉള്‍പ്പെട്ട യുവതിയുടെ പ്രതിശ്രുത വരനെ പോലീസ് ചോദ്യം ചെയ്തു. 33 വയസുകാരിയായ പ്രിയങ്ക ഭാട്ടിയയുടെ പ്രതിശ്രുത വരനെയാണ് ചോദ്യം ചെയ്തത്. പ്രിയങ്കയുടെ വിവാഹം ഈ വര്‍ഷം അവസാനം നടക്കാനിരിക്കയായിരുന്നു. ഭാട്ടിയ കുടുംബം ഏതെങ്കിലും അനാചാരങ്ങള്‍ക്ക് അടിപ്പെട്ടിരുന്നതായി തനിക്ക് അറിയില്ലെന്ന് പ്രതിശ്രുത വരന്‍ മൊഴി നല്‍കി.

ഇയാളെ മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തുവെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ലെന്നാണ് പോലീസ് വെളിപ്പെടുത്തല്‍. പ്രിയങ്കയ്ക്ക് ജാതകദോഷം ഉള്ളതിനാലാണ് വിവാഹം നീണ്ടുപോയതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഒടുവില്‍ കഴിഞ്ഞ മാസമാണ് പ്രിയങ്കയുടെ വിവാഹനിശ്ചയം കഴിഞ്ഞത്. പ്രിയങ്കയുടെ പ്രതിശ്രുത വരനടക്കം ഇരുനൂറോളം പേരെ ഇതിനകം പോലീസ് ചോദ്യം ചെയ്തു കഴിഞ്ഞു.

ഭാട്ടിയ കുടുംബത്തിലെ 11 പേര്‍ക്കും വിഭ്രാന്തിയുടെ ലക്ഷണങ്ങളുണ്ടായിരുന്നിരിക്കാം എന്നാണ് പോലീസ് നിഗമനം. പ്രത്യേകതരം വിശ്വാസം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകര്‍ന്നു കിട്ടിയതിന്റെ ലക്ഷണങ്ങള്‍ അവര്‍ കാണിച്ചിരുന്നെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. ലളിത് ഭാട്ടിയയുടെ നേതൃത്വത്തിലാണ് ആഭിചാര ക്രിയകളും മറ്റ് പൂജകളും നടന്നിരുന്നത്. പത്ത് വര്‍ഷം മുമ്പ് മരിച്ച അച്ഛന്റെ ആത്മാവുമായി താന്‍ സംസാരിച്ചിരുന്നുവെന്നും അച്ഛന്റെ നിര്‍ദ്ദേശപ്രകാരമാണ് കൂട്ടമരണമെന്നുമാണ് ഭാട്ടിയയുടെ ഡയറിക്കുറിപ്പുകള്‍ വ്യക്തമാക്കുന്നത്.

നാരായണ ദേവി (77), മക്കളായ ഭുവനേഷ് (50), ലളിത് (45), ഇവരുടെ ഭാര്യമാരായ സവിത (48), ടീന (42), നാരായണ ദേവിയുടെ മറ്റൊരു മകള്‍ പ്രതിഭ (57), ചെറുമക്കളായ പ്രിയങ്ക (33), നിതു (25), മോനു (23), ധ്രുവ് (15), ശിവം (15) എന്നിവരാണ് മരിച്ചത്.

Ads by Google
Tuesday 10 Jul 2018 07.51 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW