കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ എസ്.എഫ്.ഐ പ്രവര്ത്തകന് അഭിമന്യുവിനെ പോപ്പുലര്‍ ഫ്രണ്ട്, ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതികളിലൊരാള്‍ രാജ്യം വിട്ടതായി സംശയം. ബംഗളുരു എയര്‍പോര്‍ട്ട് വഴി വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് ഇയാള്‍ രാജ്യം വിട്ടതായാണ് സംശയിക്കുന്നത്. എന്നാല്‍ ആരാണ് കടന്നതെന്നോ ഏത് പാസ്പോര്‍ട്ട് ഉപയോഗിച്ചാണ് കടന്നതെന്നോ പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
വിദേശത്തേക്ക് കടന്നിട്ടുണ്ടെങ്കില്‍ അയാള്‍ അഭിമന്യുവിനെ കൊലപ്പെടുത്തിയ ആള് തന്നെയാകുമെന്നാണ് പോലീസ് നിഗമനം. കൊച്ചി സിറ്റി പോലീസ് വൃത്തങ്ങളാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയത്. കേസിന്റെ ഗൂഢാലോചനയില്‍ പങ്കാളികളായ മുപ്പതോളം പേര് പോലീസ് കസ്റ്റഡിയിലുണ്ട്.
അതേസമയം അഭിമന്യുവിന്റെ കൊലപാതകത്തിന്റെ പേരില്‍ സംസ്ഥാനത്തെ കലാലയ രാഷ്ട്രീയം നിരോധിക്കാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. അഭിമന്യുവിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ കലാലയ രാഷ്ട്രീയം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. കലാലയ രാഷ്ട്രീയം നിരോധിക്കാനോ നിയന്ത്രിക്കാനോ ആകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.