Thursday, July 19, 2018 Last Updated 2 Min 21 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Jul 2018 05.50 PM

കുമ്പസാര പീഡനം; ഓര്‍ത്തഡോക്‌സ് സഭയെ പിന്തുണച്ച് കോണ്‍ഗ്രസ് മുഖപത്രം

confession rape case , Orthodox church

പത്തനംതിട്ട: ഓര്‍ത്തഡോക്‌സ് സഭയിലെ ലൈംഗികാരോപണത്തില്‍ സഭയെ പിന്തുണച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. വൈദികര്‍ക്കെതിരെയുള്ള അന്വേഷണം വലിച്ചു നീട്ടി സഭയെ തകര്‍ക്കാന്‍ നീക്കം ലൈംഗിക പീഡനക്കേസ് ഓര്‍ത്തഡോക്‌സ് സഭയ്‌ക്കെതിരെ ആയുധമാക്കുന്നു എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തിലാണ് ആരോപണവിധേയരേയും സഭയേയും പൂര്‍ണമായി പിന്തുണയ്ക്കുന്നത്. പീഡനക്കേസിന്റെ മറവില്‍ ഓര്‍ത്തഡോക്‌സ് സഭയേയും കാതോലിക്ക ബാവയേയും അടിക്കാനുള്ള വടിയായി ചിലര്‍ ഉപയോഗിക്കുന്നുവെന്നാണ് വീക്ഷണത്തിന്റെ ആരോപണം.

ലൈംഗികാരോപണത്തില്‍ ദൃശ്യമാധ്യമങ്ങള്‍ അനാവശ്യ വിവാദം സൃഷ്ടിക്കുന്നുവെന്നാണ് വീക്ഷണത്തിന്റെ മറ്റൊരു ആരോപണം. സഭാ പിതാക്കന്‍മാരെയും വൈദികരേയും വിശ്വാസികളേയും ലക്ഷ്യം വച്ച് നടത്തുന്ന നടപടികള്‍ കണ്ടില്ലെന്ന് സര്‍ക്കാര്‍ നടിക്കുകയാണെന്നും വീക്ഷണം ആരോപിക്കുന്നു. ലൈംഗികാരോപണത്തില്‍ പ്രതിരോധത്തിലായ സഭാ നേതൃത്വത്തെ പിന്തുണച്ച് സഭാ പ്രസിദ്ധീകരണങ്ങള്‍ പോലും പറയാത്ത ന്യായവാദങ്ങളാണ് കോണ്‍ഗ്രസ് മുഖപത്രം നിരത്തുന്നത്.

അതേസമയം പാര്‍ട്ടി മുഖപത്രത്തിന്റെ നിലപാടിനെതിരെ കോണ്‍ഗ്രസില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇക്കഴിഞ്ഞ ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച സഭയാണ് ഓര്‍ത്തഡോക്‌സ് സഭ. പാര്‍ട്ടിയെ എതിര്‍ക്കുന്ന സഭയ്ക്ക് വേണ്ടി വീക്ഷണം തന്നെ രംഗത്തിറങ്ങിയതാണ് പാര്‍ട്ടിക്കുള്ളില്‍ വനിതാ നേതാക്കള്‍ അടക്കമുള്ളവരുടെ എതിര്‍പ്പിനിടയാക്കിയിരിക്കുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW