Monday, November 19, 2018 Last Updated 17 Min 48 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Jul 2018 06.03 PM

ചികിത്സയില്ലാത്ത ഈ അസുഖത്തെപ്പറ്റി ഞെട്ടിക്കുന്ന മുന്നറിയിപ്പ്; ലൈംഗിക ബന്ധത്തിലൂടെയും എബോള പകരും !

uploads/news/2018/07/232298/ebola.jpg

ലോകമെമ്പാടും കടുത്ത ഭീതിക്ക് കാരണമായ രോഗമായ എബോള ലൈംഗികബന്ധത്തിലൂടെയും പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ടെന്ന് പുതിയ റിപ്പോര്‍ട്ട്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ 1976ലാണ് ആദ്യമായി എബോള സ്ഥിരീകരിച്ചത്. പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍ നടത്തിയ പഠനത്തിലാണ് എബോള പുരുഷബീജത്തിലൂടെയും പകരാമെന്നു കണ്ടെത്തിയിരിക്കുന്നത്. എബോളയ്ക്ക് ഇതുവരെ ഫലപ്രദമായ ഒരു മരുന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല എന്നതാണ് രോഗത്തെ ഇത്ര ഭീകരമാക്കുന്ന ഒരു ഘടകം.

രോഗബാധിതരുടെയോ രോഗംമൂലം മരിച്ചവരുടെയോ രക്തത്തിലൂടെയോ വിസര്‍ജ്യത്തിലൂടെയോ മറ്റ് സ്രവങ്ങളിലൂടെയോ ഒക്കെയാണ് രോഗം പകരുന്നത്. രോഗം ബാധിച്ച മൃഗങ്ങളുടെ വിസര്‍ജ്യങ്ങളിലൂടെയോ അവയുടെ മാംസം ഭക്ഷിക്കുന്നതിലൂടെയോ രോഗം മനുഷ്യരിലേക്കു പടരാം. പഴങ്ങള്‍ ഭക്ഷിക്കുന്ന വവ്വാലുകളാണ് രോഗത്തിന്റെ സ്വാഭാവിക വാഹകര്‍. അതേസമയം ഇവയെ രോഗം ബാധിക്കുകയുമില്ല. വവ്വാലുകള്‍ പകുതി കഴിച്ച പഴങ്ങളും മറ്റും ഭക്ഷിക്കുന്നതുവഴി മറ്റ് മൃഗങ്ങള്‍ക്കും രോഗംബാധിക്കുന്നതായി കരുതുന്നു.

ബീജസ്രവത്തില്‍ കാണപ്പെടുന്ന amyloid fibrils എന്ന പ്രോട്ടീനുകളാണ് വൈറസിനു കവചമാകുന്നത്. വൈറസിനു സംരക്ഷണം നല്‍കാന്‍ ഈ പ്രോട്ടീനു സാധിക്കും. രണ്ടരവര്‍ഷം വരെ പുരുഷസ്രവത്തില്‍ വൈറസ് സാന്നിധ്യം ഉണ്ടാകാമെന്ന് പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഈ സമയത്തെ ലൈംഗികബന്ധത്തിന് വൈറസിനെ പകര്‍ത്താനുള്ള കഴിവുണ്ട്. ഡെമോക്രാറ്റ് റിപബ്ലിക് ഓഫ് കോങ്‌ഗോയില്‍ ഇപ്പോള്‍ വീണ്ടും എംബോള പടര്‍ന്നു പിടിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ കണ്ടെത്തല്‍ ഗവേഷകര്‍ കാര്യമായിയെടുത്തിരിക്കുന്നത്.

എച്ച്‌ഐവി വൈറസ് പടര്‍ത്താനും പുരുഷസ്രവത്തിലെ ഈ പ്രോട്ടീന്‍ കാരണമാകുന്നുണ്ട്. ഘാനയില്‍ അടുത്തിടെ പൊട്ടിപുറപെട്ട എബോളയ്ക്ക് പിന്നിലും ലൈംഗികബന്ധത്തിലൂടെ പടര്‍ന്ന വൈറസ് ആണെന്നാണ് നിഗമനം. എന്തായാലും ഇതിനെ കുറിച്ചു കൂടുതല്‍ പഠനങ്ങള്‍ നടത്താന്‍ ഒരുങ്ങുകയാണ് ഗവേഷകര്‍.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW