Tuesday, September 25, 2018 Last Updated 3 Min 23 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Jul 2018 05.37 PM

കുട്ടികള്‍ ശ്വസിക്കുന്നു എന്ന് ഉറപ്പിച്ച ശേഷം ആ ധീരന്റെ ശ്വാസം നിലച്ചു; തായ് ഗുഹയില്‍ നിന്ന്മുഴുവന്‍പേരെയും പുറത്തെത്തിച്ചപ്പോള്‍ ലോകം നന്ദിയോടെ സ്മരിക്കുന്നു ഈ രക്തസാക്ഷിയെ

uploads/news/2018/07/232296/saman-kuanl.jpg

നീണ്ട പ്രാര്‍ഥനകള്‍ക്കും കണ്ണീരിനും ഫലം കണ്ടു തുടങ്ങിയതില്‍ ലോകം ആശ്വസിക്കുകയാണ്. താം ലുവാങ് ഗുഹയില്‍ കുടുങ്ങിയ കുട്ടികളില്‍ എല്ലാവരെയും ദൗത്യസേന രക്ഷപ്പെടുത്തി. ഇന്നു തന്നെ എല്ലാവരെയും ഗുഹയ്ക്ക് പുറത്തെത്തിക്കാമെന്നായിരുന്നു രക്ഷാസേനയുടെ വിലയിരുത്തല്‍.

രക്ഷാ ദൗത്യം വിജയിച്ച് മുന്നേറുമ്പോള്‍ ലോകം നന്ദിയോടെ സ്മരിക്കുന്നത് രക്ഷാദൗത്യത്തില്‍ പങ്കാളിയായി രക്തസാക്ഷിയായ ഉദ്യോഗസ്ഥനെയാണ്. ലോകം ഉറ്റുനോക്കിയ രക്ഷാദൗത്യത്തിനിടയില്‍ ജീവന്‍ വെടിഞ്ഞ സമാന്‍ കുനാന്‍ എന്ന വിമുക്ത നേവി ഉദ്യോഗസ്ഥനെയാണ്. ഗുഹാമുഖത്തിന് 1.5 കിലോമീറ്റര്‍ മാത്രം ഉള്ളില്‍ വച്ചായിരുന്നു സംഭവം. ഒപ്പമുണ്ടായിരുന്ന ഡ്രൈവിങ് ബഡി ഇദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. ദിവസങ്ങള്‍ക്ക് മുന്‍പാണ് രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ജീവവായു കിട്ടാതെ അദ്ദേഹം മരണപ്പെടുന്നത്.

കുട്ടികള്‍ക്ക് ഓക്‌സിജന്‍ സിലണ്ടറുകള്‍ എത്തിച്ച് മടങ്ങുമ്പോഴായിരുന്നു ദുരന്തം ആ ധീരനെ തേടിയെത്തിയത്. സുരക്ഷിതസ്ഥലം എന്ന് വിശേഷിപ്പിക്കുന്ന ചേമ്പര്‍3യിലേക്ക് എത്താനുള്ള ശ്രമത്തിനിടയിലാണ് ഓക്‌സിജന്‍ കുറവ് മൂലം അദ്ദേഹത്തിന് പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടത്. കുട്ടികള്‍ക്ക് പ്രാണവായു നല്‍കി മടങ്ങുമ്പോള്‍ അതെ പ്രാണവായുവിന്റെ കുറവുമൂലം രക്തസാക്ഷിത്വം വരിച്ച ജവാന് ലോകം ആദരമര്‍പ്പിക്കുകയാണ്.

Ads by Google
Tuesday 10 Jul 2018 05.37 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW