Tuesday, September 25, 2018 Last Updated 1 Min 32 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Jul 2018 03.57 PM

മഴക്കാലരോഗങ്ങള്‍ക്ക് ഹോമിയോപ്പതി

മഴക്കാലത്ത് ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന രോഗങ്ങള്‍ വൈറല്‍ പനി, ഡങ്കുപനി, മഞ്ഞപ്പിത്തം, ചിക്കുന്‍ ഗുനിയ, എലിപ്പനി, കോളറ എന്നിവയാണ്
uploads/news/2018/07/232277/mazhakalammHomiypthi100718.jpg

മഴക്കാലം സുന്ദരമാണ്. മഴ നനയാനും മഴയിലും പുഴയിലും കുളിക്കാനും താല്‍പര്യമുള്ളവര്‍ ഏറെയാണ്. പക്ഷേ, അതോടൊപ്പം പല രോഗങ്ങളും നമ്മെ തേടിയെത്തുന്നു. വരാന്‍പോകുന്ന മഴക്കാലം ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുകയും അസുഖങ്ങള്‍ തുടക്കത്തില്‍ തന്നെ ചികിത്സിക്കുകയും ചെയ്താല്‍ ഈ മഴക്കാലം ആഘോഷമാക്കിത്തീര്‍ക്കാം.

മുന്‍കരുതലുകള്‍ എന്നുപറയുമ്പോള്‍ പരിസര ശുചിത്വം, വ്യക്തി ശുചിത്വം, പ്രതിരോധ മരുന്നുകള്‍, എന്നിവയൊക്കെ ഉള്‍പ്പെടും. മഴക്കാലത്ത് ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന രോഗങ്ങള്‍ വൈറല്‍ പനി, ഡങ്കുപനി, മഞ്ഞപ്പിത്തം, ചിക്കുന്‍ ഗുനിയ, എലിപ്പനി, കോളറ എന്നിവയാണ്.

തലവേദനയാകുന്ന വൈറല്‍ പനി


ഒന്നോ അതിലധികമോ വൈറസുകള്‍ ഇതിനു കാരണമാകുന്നു. സാധാരണ ജലദോഷം മുതല്‍, ഉയര്‍ന്ന പനി, തലവേദന, ശരീരവേദന, ഛര്‍ദി, വയറിളക്കം വരെ വൈറല്‍ പനിയുടെ ഭാഗമായി കണ്ടേക്കാം. ശക്തമായ ക്ഷീണവും ഇതോടൊപ്പം അനുഭവപ്പെടുന്നു.

ഡങ്കുപനി


ഈഡിസ് ഇനത്തില്‍പ്പെട്ട കൊതുകുകള്‍ പരത്തുന്ന രോഗമാണ് ഡങ്കുപനി, ഇന്ന് ഡങ്കുപനി സര്‍വസാധാരണമായി കാണപ്പെടുന്നു. പരിസര ശുചിത്വത്തിന്റെ അഭാവം ഡങ്കുപനി പടര്‍ന്നുപിടിക്കാന്‍ ഒരു പ്രധാന കാരണമാണ്.

ഉയര്‍ന്ന താപനില, തലവേദന, തൊലിപ്പുറമേ ഉണ്ടാകുന്ന ചില വ്യത്യാസങ്ങള്‍, ശരീരവേദന, രക്തപരിശോധനയില്‍ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയ്ക്കുക എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. ഡങ്കുപനി ഗുരുതരമായാല്‍ രക്തസ്രാവവും അതുമൂലമുള്ള മറ്റ് അവസ്ഥകളും ഉണ്ടാകുന്നു. ഇത് മരണത്തിനു തന്നെ കാരണമാകുന്നു.

uploads/news/2018/07/232277/mazhakalammHomiypthi100718a.jpg

മഞ്ഞപ്പിത്തം


മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന രോഗമാണ് മഞ്ഞപ്പിത്തം. ചില ഔഷധങ്ങളുടെ സ്ഥിരമായ ഉപയോഗവും മഞ്ഞപ്പിത്തത്തിന് കാരണമാകാറുണ്ട്. കണ്ണിനും മൂത്രത്തിനും മഞ്ഞനിറം, ഛര്‍ദി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങള്‍ പ്രധാനമാണ്.

ചിക്കുന്‍ ഗുനിയ


ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകളാണ് ചിക്കുന്‍ ഗുനിയ വൈറസ് പരത്തുന്നത്. പനി, സന്ധിവേദന, സന്ധികളിലെ വീക്കം, തൊലിപ്പുറമേയുള്ള ചില വടുക്കള്‍ ഇവയൊക്കെ ഈ രോഗത്തില്‍ കാണപ്പെടുന്നു.

എലിപ്പനി


ജലത്തിലൂടെ മനുഷ്യ ശരീരത്തിലെ മുറിവുകളില്‍ എലിമൂത്രത്തിലെ അണുക്കള്‍ കടന്നുകൂടുന്നതാണ് ഇതിനു കാരണം. തോടുകള്‍, കുളങ്ങള്‍, പാടങ്ങള്‍ എന്നിവയില്‍ കുളിക്കുന്നവരിലും ജോലി ചെയ്യുന്നവരിലുമാണ് ഈ രോഗം പിടിപെടാന്‍ സാധ്യത കൂടുതല്‍.

ചെളിവെള്ളത്തിലൂടെ നടക്കുന്നവരും സൂക്ഷിക്കണം. പനി, കണ്ണിന് ചുവപ്പുനിറം, വേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ഗുരുതരാവസ്ഥയില്‍ തലച്ചോറില്‍ നിന്നും രക്തസ്രാവം, വൃക്കകള്‍ക്ക് തകരാറ് തുടങ്ങിയവ കാണപ്പെടുന്നു. ഇത് ചിലപ്പോള്‍ മരണത്തിനു വരെ കാരണമാകാം.

ഈ അസുഖങ്ങളെല്ലാം ഹോമിയോപ്പതിയില്‍ നൂറുശതമാനവും ഫലപ്രദവും വേഗത്തിലുള്ളതുമായ ശമനം നല്‍കുന്ന മരുന്നുകളുണ്ട്. വിദഗ്ധനായ ഹോമിയോ ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്നുകള്‍ കഴിക്കുക.

ഡോ. എസ്. ശ്രീകുമാരി
ആദിത്യ ഹോമിയോ ക്ലിനിക്
കോതനല്ലൂര്‍, കോട്ടയം

Ads by Google
Ads by Google
Loading...
TRENDING NOW