Sunday, April 21, 2019 Last Updated 13 Min 45 Sec ago English Edition
Todays E paper
Tuesday 10 Jul 2018 03.18 PM

‘ഫിഫ്ത് ഡിസീസ് അഥവാ പാർവൊ‌വൈറസ് ബി19

''കുട്ടികളിൽ രോഗാവസ്ഥ പുരോഗമിക്കുന്നതിനനുസരിച്ച്, ആദ്യം മുഖത്തും പിന്നീട് കൈത്തണ്ടകളിലും ഉരസ്സിലും കാലുകളിലും പാടുകൾ പ്രത്യക്ഷപ്പെടും. പ്രായപൂർത്തിയായവരിൽ സന്ധിവേദനയും കാൽ‌വണ്ണ, മണിബന്ധം, കൈകൾ, കാൽമുട്ടുകൾ എന്നിവിടങ്ങളിൽ നീരും പ്രാത്യക്ഷപ്പെടും.''
Fifth Disease

എന്താണ് ഫിഫ്ത് ഡിസീസ് (What is the fifth disease)?


കുഞ്ഞുങ്ങളുടെ ശരീരത്തിൽ ചെറിയ തടിപ്പുകൾക്ക് കാരണമാകുന്ന ഹ്യൂമൻ പാർവൊ‌വൈറസ് ബി 19 ബാധയാണ് “ഫിഫ്ത് ഡിസീസ്” എന്ന പേരിൽ അറിയപ്പെടുന്നത്. കുട്ടികളിൽ, ശരീരത്തിൽ തടിപ്പുകൾക്ക് കാരണമാകുന്ന അഞ്ചാമത്തെ രോഗമായതിനാലാണ് ഇതിന് ഈ പേര് ലഭിച്ചത്. മീസിൽസ്, ചിക്കൻപോക്സ്, ജെർമ്മൻ മീസിൽസ് (റൂബെല്ല), റോസിയോള എന്നിവയാണ് ഇത്തരത്തിലുള്ള മറ്റ് നാല് രോഗങ്ങൾ. എരിത്തീമ ഇൻഫെക്ഷിയോസം എന്നാണ് വൈദ്യശാസ്ത്രപരമായി ഈ അവസ്ഥ അറിയപ്പെടുന്നത്. ഫിഫ്ത് ഡിസീസ് ഇനി പറയുന്ന പേരുകളിലും അറിയപ്പെടുന്നു;

1. ഫേസ് ഡിസീസ്
2. സ്ളാപ്പ്ഡ് ചീക്ക് ഡിസീസ്
3. ഹ്യൂമൻ എരിത്രോവൈറസ് ഇൻഫെക്ഷൻ

മുതിർന്നവരെക്കാൾ കൂടുതലായി കുട്ടികളെ ബാധിക്കുന്ന ഒരു സാംക്രമികരോഗമാണിത്. സാധാരണ, ഒരു തവണ വന്നുകഴിഞ്ഞാൽ അതിനോടുള്ള പ്രതിരോധശേഷി ശരീരം സ്വയം കൈവരിക്കുന്നതായി കാണാം.

ലക്ഷണങ്ങൾ (Symptoms) :-


ഈ രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങളിൽ ഇനി പറയുന്നവയും ഉൾപ്പെടുന്നു;

1. മൂക്കൊലിപ്പ്
2. തൊണ്ടവേദന
3. തലവേദന
4. പനി
കുട്ടികളിൽ രോഗാവസ്ഥ പുരോഗമിക്കുന്നതിനനുസരിച്ച്, ആദ്യം മുഖത്തും പിന്നീട് കൈത്തണ്ടകളിലും ഉരസ്സിലും കാലുകളിലും പാടുകൾ പ്രത്യക്ഷപ്പെടും. പ്രായപൂർത്തിയായവരിൽ സന്ധിവേദനയും കാൽ‌വണ്ണ, മണിബന്ധം, കൈകൾ, കാൽമുട്ടുകൾ എന്നിവിടങ്ങളിൽ നീരും പ്രാത്യക്ഷപ്പെടും.

കാരണങ്ങൾ (Causes): -


ഈ രോഗത്തിനു കാരണമാകുന്നത് പാർവൊ‌വൈറസ് ബി19 ആണ്. അണുബാധയുള്ള ആൾ തുമ്മുന്ന അവസരത്തിലും ചുമയ്ക്കുന്ന അവസരത്തിലും തെറിക്കുന്ന സ്രവ കണങ്ങളിലൂടെ (ഉമിനീർ, മൂക്കിൽ നിന്നുള്ള സ്രവം) അണുബാധ പകരും.

അണുബാധയേറ്റ ആളിന് പനി/മൂക്കൊലിപ്പ് മാത്രമുള്ള അവസരത്തിൽ, പാടുകളും സന്ധിവേദനയും അനുഭവപ്പെടുന്നതിനു മുമ്പ്, വൈറസ് ബാധ പകരാനുള്ള സാധ്യത ഏറ്റവും അധികമായിരിക്കും.

ഗർഭിണികൾക്ക് ഫിഫ്ത് ഡിസീസ് ഉണ്ടെങ്കിൽ അത് ഗർഭസ്ഥ ശിശുവിലേക്ക് പകർന്നേക്കാം. രക്തത്തിലൂടെയും ഇത് പകരും.

രോഗനിർണയം (Diagnosis) :-


മുഖത്തെ പ്രത്യേക ലക്ഷണങ്ങൾ തിരിച്ചറിയുന്നതിലൂടെ ഡോക്ടർക്ക് രോഗം സ്ഥിരീകരിക്കാൻ സാധിക്കും. പ്രതിരോധശേഷിക്ക് തകരാറുള്ളവരും ഗർഭിണികളും രക്തപരിശോധന നടത്തുന്നതിന് നിർദേശിക്കും.

ചികിത്സ (Treatment) :-


സാധാരണഗതിയിൽ, ഫിഫ്ത് ഡിസീസ് സ്വയം ഭേദമാവും. തടിപ്പുകൾ, പനി, വേദന എന്നിവ ലഘൂകരിക്കാൻ ലക്ഷ്യമിടുന്നതായിരിക്കും ചികിത്സ.

പ്രതിരോധശേഷിക്ക് തകരാറുള്ളവർക്ക് ആശുപത്രിയിൽ കിടത്തിയുള്ള ചികിത്സ ആവശ്യമായിർവരും. ഇവർക്ക് ചിലപ്പോൾ രക്തം നൽകേണ്ടതും ഇമ്മ്യൂണോഗ്ളോബുലിൻ കുത്തിവയ്പ് നൽകേണ്ടതും ആവശ്യമായിവരും.

സാധാരണഗതിയിൽ, പാടുകൾ പ്രത്യക്ഷമായിക്കഴിഞ്ഞാൽ മറ്റുള്ളവരിലേക്ക് രോഗം പകരാൻ സാധ്യതയില്ലാത്തതിനാൽ കുട്ടികൾക്ക് സ്കൂളിൽ പോകുന്നത് തുടരാവുന്നതാണ്.

പ്രതിരോധം (Prevention) :-


ഇതിന്റെ പ്രതിരോധത്തിനായി കുത്തിവയ്പുകളൊന്നുമില്ല. രോഗം പകരുന്നതിനുള്ള സാധ്യത കുറയ്ക്കുന്നതിനായി ഇനി പറയുന്ന നടപടികൾ സ്വീകരിക്കാൻ സാധിക്കും.

1. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക
2. തുമ്മുന്ന അവസരത്തിലും ചുമയ്ക്കുമ്പോഴും വായ പൊത്തിപ്പിടിക്കുക
3. കണ്ണുകളിലും മൂക്കുകളിലും സ്പർശിക്കുന്നത് ഒഴിവാക്കുക
4. രോഗാവസ്ഥയിൽ വീട്ടിൽ തന്നെ കഴിയുക
5. അണുബാധയുള്ളവരുമായി അടുത്തിടപഴകാതിരിക്കുക

സങ്കീർണതകൾ (Complications) :-


ആരോഗ്യമുള്ളവരിൽ ഫിഫ്ത് ഡിസീസ് കാര്യമായ ആക്രമണം നടത്തുകയില്ല. എന്നാൽ, ചിലരിൽ ഇത് ക്രോണിക് അനീമിയയ്ക്ക് കാരണമാകാം.

അടുത്ത നടപടികൾ (Next Steps) :-


നിങ്ങളുടെ കുട്ടിക്ക് ഫിഫ്ത്ത് ഡിസീസ് ഉണ്ടെന്ന് കണ്ടെത്തിയാൽ, കൈകൾ ശരിയായ രീതിയിൽ ശുചിയാക്കുന്നതിൽ ശ്രദ്ധ പതിപ്പിക്കുക. ഡോക്ടറുടെ നിർദേശപ്രകാരം മാത്രം കുട്ടിയെ പുറത്തുപോകുന്നതിനും ദൈനം ദിന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും അനുവദിക്കുക.

കടപ്പാട്: modasta.com

Tuesday 10 Jul 2018 03.18 PM
YOU MAY BE INTERESTED
Loading...
TRENDING NOW