Tuesday, September 25, 2018 Last Updated 0 Min 52 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Jul 2018 02.42 PM

ശംഖു പുരാണം

uploads/news/2018/07/232268/joythi100718a.jpg

ആദിയില്‍ പ്രപഞ്ചോല്‍പ്പത്തിയില്‍ ആദ്യം മുഴങ്ങിയ നാദം ഓംകാരം, പ്രാചീന കാലം മുതല്‍ യുദ്ധങ്ങള്‍ ഉള്‍പ്പെടെയുള്ളവ ആരംഭിക്കുന്നതിന് മുമ്പായി ഓംകാരമായ ശംഖു നാദം മുഴക്കുമായിരുന്നു.

ഭഗവാനെ പള്ളിയുണര്‍ത്താനും, ചൈതന്യം ആവാഹിക്കുവാനും ശംഖു നാദം അനിവാര്യമാണ്. ഇടം പിരിയന്‍, വലം പിരിയന്‍ എന്നീ രണ്ടു തരത്തിലുള്ള ശംഖുകളാണ് കാണപ്പെടുന്നത്.

ശംഖിന്റെ ഉള്‍ഭാഗത്ത് ഇടതുവശത്തേക്ക് പിരിയുള്ളതാണ് ഇടം പിരി ശംഖ്. ഈയിനം ശംഖുകള്‍ വാദ്യോപകരണങ്ങളായും ഉപയോഗിക്കുന്നു. അപൂര്‍വ്വമായി ലഭിക്കുന്ന ഒന്നാണ് വലംപിരി ശംഖുകള്‍

വലംപിരി ശംഖ് വിഷ്ണു സ്വരൂപമാണ്. ഇടംപിരി ശംഖ് ദേവീ സ്വരൂപമാണ്. ദ്വാരമില്ലാത്ത ശംഖുകള്‍ വൈദിക കര്‍മ്മങ്ങള്‍ക്കും, ക്ഷേത്ര പൂജാദികര്‍മ്മങ്ങള്‍ക്കും ഉപയോഗിക്കുന്നു.

പുരാണങ്ങളില്‍ ഭഗവാന്‍ മഹാവിഷ്ണുവിന്റെ ശംഖാണ് പാഞ്ചജന്യം. ദുര്‍ഗ്ഗാദേവിയുടെ കരങ്ങളിലെ ആയുധങ്ങളിലൊന്ന് ശംഖാണ്. മഹാഭാരതകഥയില്‍ പാഞ്ചജന്യം മുഴക്കി യുദ്ധഭേരി മുഴക്കുന്നതും ഭഗവാന്‍ തന്നെ.

uploads/news/2018/07/232268/joythi100718a1.jpg

മഹാഭാരതകഥയില്‍ യുധിഷ്ഠിരന്റെ ശംഖാണ് അനന്തവിജയം. അര്‍ജ്ജുനന്റെ ശംഖിന്റെ നാമധേയം ദേവദത്തം. ഭീമന്റേത് പൗണ്ഢ്രം, നകുലന്റെത് സുഘോഷം, സഹദേവന്റെത് മണി പുഷ്പകം.

ഇമ്പമാര്‍ന്നതും കുറഞ്ഞ ശബ്ദത്തോടെ തുടങ്ങി തുടര്‍ന്ന് ശബ്ദവീചികളില്‍ ഗാംഭീര്യം ഉണര്‍ത്തി ദിക്കുകളില്‍ അലയടിച്ച് പ്രകൃതിയില്‍ ലയിക്കുന്ന രീതിയിലാണ് ശംഖുനാദം.

പഞ്ചവാദ്യം, കൂടിയാട്ടം, കഥകളി തുടങ്ങിയ കലകളില്‍ പലതും ആരംഭിക്കുന്നത് ശംഖുനാദത്തിലാണ്. ശംഖു തീര്‍ത്ഥം സേവിക്കുന്നതുമൂലം രക്തശുദ്ധി കൈവരുന്നുവെന്ന് വിശ്വാസം.

തിരുവിതാംകൂര്‍, കൊച്ചി എന്നീ നാട്ടുരാജ്യങ്ങളുടെ മുദ്രയായി ശംഖിനെ കണക്കാക്കിയിരുന്നു, ശംഖുപൊടി ആയുര്‍വ്വേദത്തില്‍ ചില ഔഷധ കൂട്ടുകളായി ഉപയോഗിക്കുന്നു, ക്ഷേത്രങ്ങളില്‍ ദേവബിംബം ഉറപ്പിക്കുവാന്‍ ഉപയോഗിക്കുന്ന അഷ്ടബന്ധത്തില്‍ ഒരു ഘടകം ശംഖാണ്

ഭവനങ്ങളില്‍ ശംഖ് പൂജാമുറിയില്‍ വിധിയാംവണ്ണം ശുദ്ധജല സമൃദ്ധിയില്‍ സൂക്ഷിച്ചാല്‍ ഗുണവും ഐശ്വര്യവും ഉണ്ടാകും എന്നാണ് വിശ്വാസം.
സമുദ്രത്തിന്റെ അടിത്തട്ടില്‍ കാണപ്പെടുന്ന ടര്‍ബിനല്ല പൈറം എന്ന ഒരിനം ഇരപിടിയന്‍ കടല്‍ ഒച്ചിന്റെ പുറം തോടാണ് ശംഖ്.

രതീഷ് കുമാര്‍ തൃക്കാക്കര
തിരുവോണം ജ്യോതിഷാലയം
മൊ: 9846222552

Ads by Google
Tuesday 10 Jul 2018 02.42 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW