Sunday, February 17, 2019 Last Updated 27 Min 27 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Jul 2018 01.03 PM

നാല് രൂപയ്ക്ക് 44,999 രൂപയുടെ എംഐ 4കെ ടിവി സ്വന്തമാക്കാം, ഷവോമി ഓഫർ വിൽപ്പനമേള ആരംഭിച്ചു

Xiaomi

ചൈനീസ് സ്മാര്‍ട്‌ഫോണ്‍ ബ്രാന്റ് ഷാവോമി ഇന്ത്യന്‍ വിപണിയിലേക്ക് എത്തിയിട്ട് നാല് വര്‍ഷം തികയുന്നു. ഇതിന്റെ ഭാഗമായി മികച്ച ഓഫറുകളുമായി വാര്‍ഷിക വില്‍പനമേള സംഘടിപ്പിക്കുകയാണ് ഷവോമി. ഷാവോമിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ജൂലായ്‌ 10 മുതല്‍ 12 വരെയാണ് വില്‍പന നടക്കുക. ഷാവോമിയുടെ നാലാം വാര്‍ഷിക വില്‍പനമേളയുടെ മുഖ്യ ആകര്‍ഷണം നാല് രൂപയുടെ ഫ്‌ലാഷ് സെയിലാണ്.

ഈ വില്‍പനമേളയിൽ വെറും നാല് രൂപയ്ക്ക് എംഐ എല്‍ഇഡി സ്മാര്‍ട്ട് ടിവി 4 (55 ഇഞ്ച്), റെഡ്മി, ബ2, റെഡ്മി നോട്ട് 5 പ്രോ, എംഐ ബാന്‍ഡ് 2 എന്നിവ സ്വന്തമാക്കാനുള്ള അവസരമാണ് ഉപയോക്താക്കള്‍ക്ക് ലഭിക്കുക. മാത്രമല്ല, എംഐ മിക്‌സ് 1, എംഐ മാക്‌സ് 2 സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വിലക്കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ഉല്‍പ്പന്നങ്ങള്‍ ഒന്നിച്ച്‌ ലഭിക്കുന്ന കോംബോ ഓഫറുകളും ഷാവോമി നല്‍കുന്നുണ്ട്.

പേടിഎം, മൊബിക്വിക്ക്, എസ്ബിഐ, എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ച്‌ വിലക്കിഴിവും, കാഷ്ബാക്കുകളും എംഐ വില്‍പനമേളയില്‍ ലഭ്യമാവും. കുറഞ്ഞത് 7500 രൂപയുടെ ഉത്പന്നങ്ങള്‍ എസ്ബിഐ കാര്‍ഡ് ഉപയോഗിച്ച്‌ വാങ്ങുന്നവര്‍ക്ക് 500 രൂപയുടെ വിലക്കിഴിവ് ലഭിക്കും. അതുപോലെ കുറഞ്ഞത് 8999 രൂപയ്ക്ക് ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് പേടിഎമ്മില്‍ 500 രൂപ കാഷ്ബാക്ക് ലഭിക്കും. മൊബിക്വിക്ക് 25 ശതമാനം വരെ (3000 രൂപ വരെ) വിലക്കിഴിവാണ് നൽകാൻ പോകുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW