Friday, December 14, 2018 Last Updated 20 Min 3 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Jul 2018 12.50 PM

സഹോദരന്റെ മൃ​ത​ദേ​ഹവുമായി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ അ​നി​യ​ൻ കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ചു

uploads/news/2018/07/232253/Gulf100718f.jpg

ദോ​ഹ: ഖ​ത്ത​റി​ൽ മ​രി​ച്ച സഹോദരന്റെ മൃ​ത​ദേ​ഹവുമായി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ അ​നി​യ​ൻ കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ചു.
തൃ​ശൂ​ർ ചാ​വ​ക്കാ​ട്​ വ​േ​ട്ട​ക്കാ​ട്​ മ​ഞ്ഞി​യി​ൽ ഇ​ർ​ഷാ​ദ്​ (50) ആ​ണ്​ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്​​ച കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ച​ത്. ഖ​ത്ത​റി​ൽ സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ന്ന ഇ​ദ്ദേ​ഹം 20ല​ധി​കം കൊ​ല്ല​മാ​യി പ്ര​വാ​സി​യാ​ണ്.

അ​ൽ​ഖോ​റി​ലെ ബ​ന്ധു​വീ​ട്ടി​ൽ വെ​ച്ച്​ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഇ​ർ​ഷാ​ദി​െ​ൻ​റ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള ത​ത്ര​പ്പാ​ടി​ലാ​യി​രു​ന്നു ഖ​ത്ത​റി​ൽ ത​ന്നെ ജോ​ലി ചെ​യ്യു​ന്ന അ​നി​യ​ൻ രി​സാ​ലു​ദ്ദീ​ൻ (48). ഇ​ർ​ഷാ​ദി​െ​ൻ​റ മൃ​ത​ദേ​ഹം ഇ​ന്ന​ലെ രാ​ത്രി​യി​ലു​ള്ള ജെ​റ്റ്​ എ​യ​ർ​വേ​യ്​​സി​ൽ നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കാ​ൻ രേ​ഖ​ക​ൾ എ​ല്ലാം ശ​രി​യാ​ക്കി ഹ​മ​ദ്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​താ​യി​രു​ന്നു രി​സാ​ലു​ദ്ദീ​നും സു​ഹൃ​ത്തു​ക്ക​ളും.

വി​മാ​ന​ത്താ​വ​ള​ത്തി​ലെ പാ​സ്​​പോ​ർ​ട്ട്​ വി​ഭാ​ഗ​ത്തി​ൽ എ​ത്തി​യ ഉ​ട​ൻ രി​സാ​ലു​ദ്ദീ​ൻ കു​ഴ​ഞ്ഞു​വീ​ഴു​ക​യും തുടർന്ന് മരണം സംഭവിക്കുകയായിരുന്നു . . രി​സാ​ലു​ദ്ദീ​ൻ ഖ​ത്ത​ർ പെ​ട്രോ​ളി​യ​ത്തി​ലാ​ണ്​ ജോ​ലി ചെ​യ്യു​ന്ന​ത്.

ഇ​ർ​ഷാ​ദി​െ​ൻ​റ മൃ​ത​ദേ​ഹം നേ​ര​ത്തേ നി​ശ്​​ച​യി​ച്ച പ്ര​കാ​രം ത​ന്നെ ജെ​റ്റ്​​എ​യ​ർ​വേ​യ്​​സ്​ വി​മാ​ന​ത്തി​ൽ നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്​ കൂ​ടെ​യു​ള്ള​വ​ർ. കെ.​ടി അ​ബ്​​ദു​ല്ല​യാ​ണ്​ പി​താ​വ്. രി​സാ​ലു​ദ്ദീ​ന്​ ഭാ​ര്യ​യും നാ​ല്​ മ​ക്ക​ളു​മു​ണ്ട്. ഇ​ർ​ഷാ​ദി​ന്​ ഭാ​ര്യ​യും ഒ​രു കു​ട്ടി​യു​മു​ണ്ട്.ഖത്തർ ഇൻകാസ് സജീവ പ്രവർത്തകനായിരുന്നു അന്തരിച്ച രിസാലുദ്ധീൻ

മുഹമ്മദ് ഷഫീക് അറക്കൽ

Ads by Google
Tuesday 10 Jul 2018 12.50 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW