Monday, September 24, 2018 Last Updated 2 Min 36 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Jul 2018 12.41 PM

സസ്പീഷ്യസ് ലിങ്ക് ഡിറ്റക്ടിങ് ഫീച്ചര്‍; വ്യാജ 'ലിങ്കുകള്‍' തിരിച്ചറിയുന്ന പുതിയ ഫീച്ചര്‍ വാട്‌സആപ്പ് പരീക്ഷിക്കുന്നു

Whatsapp

വ്യാജ സന്ദേശങ്ങളും വാര്‍ത്തകളും പ്രചരിക്കുന്നത് തടയുന്നതിനായുള്ള നടപടികളുടെ ഭാഗമായി വാട്‌സആപ്പ് പുതിയ ഫീച്ചര്‍ പരീക്ഷിക്കുന്നു. ഇതിനായി 'സസ്പീഷ്യസ് ലിങ്ക് ഡിറ്റക്ടിങ് ഫീച്ചര്‍' എന്ന സംവിധാനമാണ് ഇപ്പോള്‍ പരീക്ഷിക്കുന്നത്. ഈ പരീക്ഷണം സംബന്ധിച്ച ചിത്രങ്ങള്‍ വാബീറ്റല്‍ ഇന്‍ഫോ ആണ് പുറത്തു വിട്ടത്. എന്നാൽ, എന്നു മുതലാണ് ഈ ഫീച്ചര്‍ ലഭ്യമാകുമെന്നതിന് തീരുമാനമായിട്ടില്ല.

ആന്‍ഡ്രോയിഡിലെ 2.18.204 ബീറ്റാ പതിപ്പിലാണ് പുതിയ സംവിധാനം പരീക്ഷിക്കുന്നതെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. പുതിയ ഫീച്ചറിലൂടെ വാട്‌സ്‌ആപ്പിന് അകത്തുവെച്ച്‌ തന്നെ ലിങ്കുകള്‍ സംശയാസ്പദമാണോ എന്ന് തിരിച്ചറിയാനുള്ള സൗകര്യമുണ്ട്. ഉപയോക്താക്കള്‍ക്ക് ഒരു ചുവന്ന ലേബല്‍ നല്‍കിയാണ് ഈ ലിങ്കുകള്‍ പ്രശ്‌നകാരിയാണെന്ന സൂചന നല്‍കുക. ഈ ലിങ്ക് ഉപയോക്താക്കളെ ഒരു വ്യാജ വെബ്‌സൈറ്റിലേക്കാണോ റീഡയറക്‌ട് ചെയ്യുന്നത് എന്ന് വാട്‌സ്‌ആപ്പ് ഓട്ടോമാറ്റിക് ആയി തിരിച്ചറിയുന്നു. അതേസമയം, ഉപയോക്താവ് മുന്നറിയിപ്പ് കണ്ടിട്ടും ലിങ്ക് തുറന്നാല്‍ വാട്‌സ്‌ആപ്പ് രണ്ടാമതൊരു അറിയിപ്പുകൂടി നല്‍കും.

വ്യാജ പ്രചരണം നിയന്ത്രിക്കാന്‍ നചപടി സ്വീകരിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ ആവശ്യത്തെത്തുടര്‍ന്നാണ് വാട്‌സ്‌ആപ്പ് പുതിയ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നത്. മുമ്ബ് ഫോര്‍വാഡ് ചെയ്തുവരുന്ന സന്ദേശങ്ങള്‍ തിരിച്ചറിയുന്നതിനായി ഒരു ഫോര്‍വാഡഡ് ലേബല്‍ വാട്‌സ്‌ആപ്പ് അതിന്റെ ബീറ്റാ പതിപ്പില്‍ പരീക്ഷിച്ചിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW