Monday, September 24, 2018 Last Updated 0 Min 56 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Jul 2018 11.33 AM

ഡ്യുവല്‍ ക്യാമറ സെറ്റപ്പ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പവേഡ് സെല്‍ഫി ക്യാമറ; ഓപ്പോ A5 ചൈനയിൽ അവതരിപ്പിച്ചു

Oppo A5

ഓപ്പോ എ5 ചൈനയില്‍ അവതരിപ്പിച്ചു. നോനോ-സ്‌കെയില്‍ മൈക്രോക്രിസ്റ്റലൈന്‍ ടെക്‌നോളജി ഉപയോഗിച്ചാണ് ഓപ്പോയുടെ ഈ പുതിയ മോഡല്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

4320എംഎഎച്ച് ബാറ്ററിയാണ് ഇതിലുള്ളത്. അതിനാല്‍ ഒറ്റ ചാര്‍ജ്ജില്‍ തന്നെ 14 മണിക്കൂര്‍ ദൈര്‍ഘ്യമുളള വീഡിയോകള്‍ കാണാം അല്ലെങ്കില്‍ ഒറ്റ ചാര്‍ജ്ജില്‍ 11 മണിക്കൂര്‍ വരെ ഗെയിം കളിക്കാനും കഴിയും. ഡ്യുവല്‍ ക്യാമറ സെറ്റപ്പ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പവേഡ് സെല്‍ഫി ക്യാമറ, ഒരു ഡിസ്‌പ്ലേ നോച്ച് എന്നിവ പ്രധാന ഫീച്ചറുകളാണ്. മിറര്‍ ബ്ലൂ, മിറര്‍ ബ്ലാക്ക് എന്നീ രണ്ടു നിറങ്ങളിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്.

ചൈനയില്‍ ഓപ്പോ എ5ന്റെ വില CYN 1,500 അതായത് ഇന്ത്യന്‍ വില ഏകദേശം 15,500 രൂപയാകും. ഡ്യുവല്‍ റിയര്‍ ക്യാമറ സെറ്റപ്പ് ക്യാമറയാണ് ഉള്ളത്. f/2.2 അപ്പേര്‍ച്ചറുളള 13എംപി പ്രൈമറി സെന്‍സറും അതു പോലെ എല്‍ഈഡി ഫ്‌ളാഷോടു കൂടിയ f/2.4 അപ്പേര്‍ച്ചറുളള 2എംപി സെക്കന്‍ഡറി ക്യാമറയും ഫോണിലുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയും സ്മാര്‍ട്ട്‌ഫോണില്‍ ഉപയോഗിച്ചിട്ടുണ്ട്. ഇതില്‍ 296 മുഖം തിരിച്ചറിയല്‍ കഴിയുമെന്നാണ് റിപ്പോർട്ട്. 4ജി വോള്‍ട്ട്, വൈഫൈ 802.11 b/g/n, ബ്ലൂട്ടൂത്ത v4.2, ജിപിഎസ്, മൈക്രോ യുഎസ്ബി, 3.5എംഎം ഹെഡ്‌ഫോണ്‍ ജാക്ക് എന്നീ കണക്റ്റിവിറ്റി സൗകര്യവുമുണ്ട്.

ഡ്യുവല്‍ നാനോ സിം പിന്തുണയുളള ഈ ഫോണ്‍ റണ്‍ ചെയ്യുന്നത് ആന്‍ഡ്രോയിഡ് 8.1 ഓറിയോയിലാണ്. 6.2 ഇഞ്ച് വലുപ്പമുളള ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഓപ്പോ എ5ന്. 1.8 GHzന്റെ ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 450 SoC പ്രോസസറില്‍ 4ജിബി റാമാണ് ഫോണിന്. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജാണ് ഓപ്പോ എ5ന്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256ജിബി വരെ സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാം.

Ads by Google
Ads by Google
Loading...
TRENDING NOW