Tuesday, September 25, 2018 Last Updated 35 Min 8 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Jul 2018 11.27 AM

ടൊയോട്ടയുടെ പുതിയ ക്രോസോവർ സ്പോർട് യൂട്ടിലിറ്റി വാഹനം വരുന്നു

toyota

ടൊയോട്ടയുടെ പുതിയ ക്രോസോവർ സ്പോർട് യൂട്ടിലിറ്റി വാഹനം സിഎച്ച്ആർ ഉടൻ വിപണിയിലേക്ക് എത്തും. ജപ്പാൻ അടക്കമുള്ള വിദേശ വിപണികളിൽ സജീവമായിട്ടുള്ള എസ്‍യുവിയാണ് ഇന്ത്യയിലെത്തുന്നത്.

സിഎച്ച്ആർ എസ്‍യുവിയുടെ പരീക്ഷണയോട്ടം നടത്തുന്നതായിട്ടുള്ള ചിത്രങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. 15 ലക്ഷം മുതലായിരിക്കും കൂപ്പെ ഹൈ റൈഡർ (സിഎച്ച്ആർ) എന്ന പേരിലെത്തുന്ന വാഹനത്തിന് ഇന്ത്യയിലെ വിലയെന്നാണ് റിപ്പോർട്ട്.

toyota

148 ബിഎച്ച്പിയും 193 എൻഎം ടോർക്കും നൽകുന്ന 2.0 ലിറ്റർ 4 സിലിണ്ടർ ടർബ്ബോചാർജ്ഡ് പെട്രോൾ എൻജിനിലാണ് ഈ വാഹനം എത്തുക. സിവിടി ഗിയർബോക്സാണ് ഒരുങ്ങുന്നത്.

1.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍, 1.8 ലിറ്റര്‍ പെട്രോള്‍ ഹൈബ്രിഡ് പതിപ്പുകളിലും സിഎച്ച്ആർ എത്തും. 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ സംവിധാനം, ഡ്യൂവല്‍ സോണ്‍ ഓട്ടോമാറ്റിക് എസി എന്നിവ ശ്രദ്ധേയമായ സവിശേഷതകളാണ്.

Ads by Google
Ads by Google
Loading...
TRENDING NOW