Sunday, April 21, 2019 Last Updated 56 Min 19 Sec ago English Edition
Todays E paper
Monday 09 Jul 2018 09.03 PM

ഹെയിലി ബാള്‍ഡ്വിനു മുന്നിന്‍ മുട്ടുകുത്തി വിവാഹാഭ്യര്‍ഥനയുമായി ജസ്റ്റിന്‍ ബീബര്‍; ആരാധികമാരെ കടുത്ത നിരാശയിലാക്കി ​പോപ് താരം പുതിയ പ്രണയത്തില്‍

Justin Bieber, Hailey Baldwin

ജസ്റ്റിന്‍ ബീബര്‍ ചെറിയ പ്രായത്തില്‍ത്തന്നെ ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ച പോപ് ഗായകനാണ്. 2010 മുതല്‍ 2018 വരെ നടിയും ഗായികയുമായ സെലീന ഗോമസുമായുള്ള ബന്ധവും ബീബറെ പ്രശസ്തനാക്കിയിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും പിരിഞ്ഞു. ഇപ്പോള്‍ ഹെയിലി ബാള്‍ഡ്വിന്‍ എന്ന 21-കാരി മോഡലാണ് ബീബറുടെ പുതിയ പ്രണയിനി.

ബെഹാമസിലെ റിസോര്‍ട്ടില്‍ 24-കാരന്‍ ബീബറും ഹെയിലിയും കൂടി അവധിയാഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തു വന്നു. ഹെയിലിക്കു മുന്നില്‍ മറ്റുള്ളവര്‍കാണ്‍കെ മുട്ടുകുത്തി നിന്ന് ബീബര്‍ വിവാഹാഭ്യര്‍ഥന നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. റെസ്റ്റൊറന്റിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്കൊപ്പം സല്‍സ നൃത്തച്ചുവടുകള്‍ വെച്ചു കൊണ്ടാണ് ബീബറും ഹെയിലിയും ഈ മുഹൂര്‍ത്തം ആഹ്ലാദകരമാക്കിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ശനിയാഴ്ച ഇവരുടെ വിവാഹ നിശ്ചയമായിരുന്നുവെന്ന റിപ്പോര്‍ട്ടുകളും പുരത്തുവരുന്നുണ്ട്. ബീബറുടെ അച്ഛന്‍ ജെറമി ഞായറാഴ്ച ട്വിറ്ററിലൂടെ, മകന്‍ അടുത്ത അധ്യായത്തിനുള്ള തയ്യാറെടുപ്പിലാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഇവരുടെ ചിത്രങ്ങള്‍ പുറത്തുപോകാതിരിക്കാന്‍ റിസോര്‍ട്ടിലുള്ള മറ്റു താമസക്കാരോട് ഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്തരുതെന്ന് ബീബറുടെ സുരക്ഷാ ജീവനക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അതുവകവെക്കാതെ ആരാധകര്‍ ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു.

Justin Bieber, Hailey Baldwin

ഏതാനും വര്‍ഷങ്ങളായി സുഹൃത്തുക്കളാണ് ഹെയിലിയും ബീബറും. സെലീനയുമായി ഇടക്കാലത്ത് പിരിഞ്ഞപ്പോള്‍ ഹെയിലിയായിരുന്നു ബീബറിന് കൂട്ട്. 2016-ല്‍ കുറച്ചുകാലം ഇവര്‍ ഒരുമിച്ചുണ്ടായിരുന്നു. ഈ ബന്ധം പതുക്കെ മുറുകുന്നതിന്റെ സൂചനയായി ചുംബനങ്ങള്‍ പങ്കുവെക്കുന്നതിന്റെയും മറ്റു ചിത്രങ്ങള്‍ ഇടയ്ക്ക് പുറത്തു വന്നിരുന്നു. ബീബറുടെ അമ്മ പാറ്റി മെലെറ്റും പ്രണയത്തിന്റെ സൂചനയായി 'ലവ് ലവ്..' എന്ന് ട്വീറ്റ് ചെയ്തിരുന്നു. ഹെയിലിയെ ബീബറിന് വളരെ നേരത്തെ തന്നെ അറിയാവുന്നതാണെന്ന് താരത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. വിവാഹനിശ്ചയത്തിലേക്ക് എത്തിയത് വളരെപ്പെട്ടെന്നാണെങ്കിലും ഇരുവരും കുറേനാളായി അടുത്തറിയുന്നവരാണെന്ന് അവര്‍ സൂചിപ്പിച്ചു.

Monday 09 Jul 2018 09.03 PM
YOU MAY BE INTERESTED
Loading...
LATEST NEWS
TRENDING NOW