Monday, July 23, 2018 Last Updated 10 Min 47 Sec ago English Edition
Todays E paper
Ads by Google
Monday 09 Jul 2018 02.52 PM

രുചികരമായ സ്റ്റിക്കി ചൈനീസ് ചിക്കന്‍ തയാറാക്കാം

uploads/news/2018/07/231982/CokryTips090718a.jpg

രുചികരമായ സ്റ്റിക്കി ചൈനീസ് ചിക്കന്‍ തയാറാക്കാം

ആവശ്യമുള്ള സാധനങ്ങള്‍


ഇഞ്ചി - അരടീസ്പൂണ്‍
വെളുത്തുള്ളി - അരടീസ്പൂണ്‍
ബാര്‍ബെക്ക്യൂസോസ് - ഒരു ടേബിള്‍സ്പൂണ്‍
സോയാസോസ് - 1/3 ടീസ്പൂണ്‍

ചിക്കന്‍ (എല്ലുകളഞ്ഞ് നീളത്തില്‍ അരിഞ്ഞത്) - 600 ഗ്രാം
ബ്രൗണ്‍ഷുഗര്‍ - രണ്ട് ടേബിള്‍സ്പൂണ്‍
ഓയില്‍ (പീനട്ട്) - രണ്ട് ടേബിള്‍സ്പൂണ്‍
കാപ്‌സിക്കം - അരക്കപ്പ്

കാരറ്റ് - അരക്കപ്പ്
സവാള - അരക്കപ്പ്
വറ്റല്‍മുളക് (കീറിയത്) - രണ്ടെണ്ണം
ബസുമതി അരി - ഒരു കപ്പ്

ഉപ്പ് - പാകത്തിന്
സണ്‍ഫ്‌ളവര്‍ ഓയില്‍ - രണ്ട് ടേബിള്‍സ്പൂണ്‍
മൈദ - 25 ഗ്രാം
കോണ്‍ഫ്‌ളവര്‍ - 25 ഗ്രാം

തയാറാക്കുന്നവിധം


പാനില്‍ ഓയില്‍ ചൂടാക്കി വറ്റല്‍മുളക്, അരിഞ്ഞുവച്ചിരിക്കുന്ന സവാള, കാരറ്റ്, കാപ്‌സിക്കം എന്നിവ നന്നായി വഴറ്റുക. വേവിച്ച റൈസ് ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ചിക്കന്‍, മൈദ, കോണ്‍ഫ്‌ളവര്‍, ഉപ്പ് ചേര്‍ത്ത് ഓയിലില്‍ വറുത്ത് മാറ്റുക.

പാനില്‍ ഓയില്‍ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി വഴറ്റുക. അതില്‍ ചിക്കന്‍ ഇട്ട് ബാര്‍ബെക്ക്യൂസോസ്, സോയാസോസ്, ബ്രൗണ്‍ഷുഗര്‍, ഉപ്പ് എന്നീ ചേരുവകള്‍ ചേര്‍ത്ത് നന്നായി ഇളക്കുക. റൈസിന് മുകളില്‍ പകര്‍ത്തി ചൂടോടെ വിളമ്പുക.

പ്രശാന്ത് കെ.പി
എക്‌സിക്യൂട്ടീവ് ഷെഫ്

Ads by Google
Monday 09 Jul 2018 02.52 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW