Tuesday, September 11, 2018 Last Updated 7 Min 53 Sec ago English Edition
Todays E paper
Ads by Google
Monday 09 Jul 2018 01.20 PM

ഉപഭോക്താവിന് ആവശ്യമുള്ള ചാനലുകള്‍ മാത്രം തിരഞ്ഞെടുത്ത് പണം അടയ്ക്കാം, ചാനല്‍ പാക്കേജുകള്‍ ഇനി വാങ്ങേണ്ടതില്ല

ഉപഭോക്താവിന് ആവശ്യമുള്ള ചാനലുകള്‍ മാത്രം തിരഞ്ഞെടുത്ത് പണം അടയ്ക്കാനുള്ള സംവിധാനം എത്തുന്നു. ഇഷ്ടമുള്ള നൂറ് ചാനലുകള്‍ക്ക് നല്‍കേണ്ടത് വെറും 130 രൂപയും നികുതിയും. പേ, എച്ച്.ഡി. (ഹൈ ഡെഫിനിഷന്‍), പ്രീമിയം ചാനലുകള്‍ക്ക് പ്രത്യേക വില നല്‍കണം.
TV channel

ഉപഭോക്താവിന് ആവശ്യമുള്ള ചാനലുകള്‍ മാത്രം തിരഞ്ഞെടുത്ത് പണം അടയ്ക്കാനുള്ള സംവിധാനം എത്തുന്നു. ഇഷ്ടമുള്ള നൂറ് ചാനലുകള്‍ക്ക് നല്‍കേണ്ടത് വെറും 130 രൂപയും നികുതിയും. പേ, എച്ച്.ഡി. (ഹൈ ഡെഫിനിഷന്‍), പ്രീമിയം ചാനലുകള്‍ക്ക് പ്രത്യേക വില നല്‍കണം. അടിസ്ഥാന പാക്കേജായ 100 ചാനലില്‍ എസ്.ഡി. (സ്റ്റാന്‍ഡേര്‍ഡ് ഡെഫിനിഷന്‍), എച്ച്.ഡി., പ്രീമിയം ചാനലുകള്‍ എത്ര വീതം വേണമെന്ന് ഉപഭോക്താവിന് തീരുമാനിക്കാം. ഒരു എച്ച്.ഡി. ചാനല്‍ രണ്ട് എസ്.ഡി. ചാനലിന് സമമായിരിക്കും. 130 രൂപ എന്ന അടിസ്ഥാന വില കൂടാതെ പ്രീമിയം ചാനലുകളുടെ അധിക തുക പ്രത്യേകം നല്‍കേണ്ടി വരും. തുടര്‍ന്നുള്ള ഓരോ 25 സൗജന്യ ചാനലുകളുടെ പാക്കേജിന് 20 രൂപയും നികുതിയും നല്‍കണം. സൗജന്യ ചാനലുകളും പേ ചാനലുകളും ഒരു പാക്കേജില്‍ പാടില്ല. ഒരേ ചാനലിന്റെ എസ്.ഡി., എച്ച്.ഡി. പതിപ്പുകളും ഒരു പാക്കേജില്‍ ഉണ്ടാവരുത്.

വര്‍ഷങ്ങളായി ടെലിവിഷന്‍ കാണുന്നവരുടെ ആവശ്യമാണ് ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) നടപ്പിലാക്കുന്നത്. പുതിയ നിയമ പ്രകാരം പൊതുവിനോദ ചാനലുകള്‍ക്ക് (പേ ചാനല്‍) പരമാവധി നിരക്ക് മാസം 12 രൂപയാണ്. ഇന്‍ഫൊടെയിന്‍മെന്റ് (9), സിനിമ (10), കിഡ്സ് (7), ന്യൂസ് (5), സ്‌പോര്‍ട്സ് (19), ആധ്യാത്മികം (3) എന്നിങ്ങനെയാണ് മറ്റ് ചാനല്‍ നിരക്കുകള്‍. കമ്പനികള്‍ക്ക് ഈ നിരക്ക് കുറയ്ക്കാം. കൂട്ടാന്‍ പാടില്ല. 60 ദിവസത്തിനുള്ളില്‍ തങ്ങളുടെ ചാനലുകള്‍ സൗജന്യമാണോ, അല്ലെങ്കില്‍ നിരക്ക് എത്രയാണെന്നോ തീരുമാനിക്കാന്‍ ചാനല്‍ കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ട്രായ് അനുവദിച്ച നിരക്കില്‍ കൂടാനും പാടില്ല. ചാനല്‍ നിരക്ക് തയ്യാറായി കഴിഞ്ഞാല്‍ പ്രത്യേക പാക്കേജുകളും അതിന്റെ നിരക്കും തീരുമാനിക്കാന്‍ വിതരണക്കാര്‍ക്ക് 180 ദിവസവും നല്‍കിയിട്ടുണ്ട്.

അടിസ്ഥാന പാക്കേജിന് പുറമെ സൗജന്യ ചാനലുകളുടെ ഒരു പാക്കേജെങ്കിലും നല്‍കിയിരിക്കണം. ഇതില്‍ ഓരോ വിഭാഗത്തിലുമുള്ള അഞ്ച് ചാനലുകളെങ്കിലും വേണം. ഏതെങ്കിലും വിഭാഗത്തില്‍ അഞ്ചു ചാനലുകള്‍ ഇല്ലെങ്കില്‍ മറ്റു ചാനലുകള്‍ ഉള്‍പ്പെടുത്താം. തീരുമാനിക്കുന്ന നിരക്ക് ആറ് മാസത്തേക്ക് മാറ്റാന്‍ കഴിയില്ല.

ചാനലുകള്‍ക്കും നേട്ടംകൂടുതല്‍ പേ ചാനലുകള്‍ ഉണ്ടെങ്കില്‍ ഓരോന്നിനും പ്രത്യേക നിരക്ക് വേണം. ഇവ കൂട്ടമായി നല്‍കുന്നുണ്ടെങ്കില്‍ അത് മൊത്തം ചാനലുകളുടെ ആകെ തുകയില്‍ നിന്നും 15 ശതമാനത്തിലധികം കുറയാന്‍ പാടില്ല. സ്‌പോര്‍ട്സ് ചാനലുകളും മറ്റും ഓരോ ചാനലിനും പ്രത്യേകം വിലയിട്ട് ബൊക്കെ നിരക്കില്‍ 80 ശതമാനത്തോളം കുറയ്ക്കുന്നത് തടയാനാണിത്. നിലവില്‍ ചാനലുകള്‍ തങ്ങളുടെ പ്ലാറ്റ്ഫോമില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ വിതരണ കമ്പനികള്‍ ചാനലുടമകളില്‍ നിന്നും കോടികളാണ് വാങ്ങുന്നത്. ഉപഭോക്താക്കളില്‍ നിന്നും വാടക വാങ്ങുന്നതിനും പ്രത്യേകിച്ച് നിയന്ത്രണമൊന്നുമില്ല.

Ads by Google
Monday 09 Jul 2018 01.20 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW