Tuesday, July 10, 2018 Last Updated 6 Min 19 Sec ago English Edition
Todays E paper
Ads by Google
Monday 09 Jul 2018 12.08 PM

അന്ന് മോഹന്‍ലാലിന്റെ '20-ാം നൂറ്റാണ്ട്'; ഇനി പ്രണവിന്റെ 'ഇരുപത്തിയൊന്നാം നൂറ്റാണ്ട്'

uploads/news/2018/07/231951/pranav.jpg

മോഹന്‍ലാലിന്റെ '20-ാം നൂറ്റാണ്ടി'ന് പിന്നാലെ 'ഇരുപത്തിയൊന്നാം നൂറ്റാണ്ടു'മായി മകന്‍ പ്രണവ് മോഹന്‍ലാല്‍. ആദിക്കുശേഷം പ്രണവ് നായകനാവുന്ന സിനിമയുടെ ടൈറ്റില്‍ ആണ് 'ഇരുപത്തിയൊന്നാം നൂറ്റാണ്ട്'. അരുണ്‍ ഗോപിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. മോഹന്‍ലാല്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടത്.

മോഹന്‍ലാലിന്റെ കരിയറിന്റെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് 1987 ല്‍ പുറത്തിറങ്ങിയ 'ഇരുപതാം നൂറ്റാണ്ട്'.'സാഗര്‍ ഏലിയാസ് ജാക്കി' എന്ന മോഹന്‍ലാലിന്റെ കഥാപാത്രം അദ്ദേഹത്തെ താര സിംഹാസനത്തിലിരുത്തി. 31 വര്‍ഷങ്ങള്‍ക്കുശേഷം ഇരുപത്തിയൊന്നാം നൂറ്റാണ്ടുമായി പ്രണവ് എത്തുമ്പോള്‍ അത് ഒരു ഡോണിന്റെ കഥയല്ലെന്ന് എടുത്തു പറയേണ്ടതാണ്. പേരില്‍ മാത്രമേ സിനിമയ്ക്ക് മോഹന്‍ലാലിന്റെ സിനിമയുമായി സാമ്യമുളളൂ.

ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററില്‍ ഇതൊരു ഡോണ്‍ സ്‌റ്റോറിയല്ലെന്ന് സംവിധായകന്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ചിത്രത്തിന്റെ സംഘട്ടനം സൂപ്പര്‍ ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്‌നാണ്. അതിനാല്‍ തന്നെ സംഘട്ടന രംഗങ്ങള്‍ ചിത്രത്തിന്റെ ഒരു പ്രധാന ഭാഗമാണെന്നതില്‍ സംശയം വേണ്ട.

ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ക്യാമറ അഭിനന്ദന്‍ രാമാനുജന്‍. സംഗീതം ഗോപി സുന്ദറിന്റേതാണ്. എഡിറ്റിങ് വിവേക് ഹര്‍ഷനാണ്.

Ads by Google
Monday 09 Jul 2018 12.08 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW