Tuesday, July 10, 2018 Last Updated 4 Min 56 Sec ago English Edition
Todays E paper
Ads by Google
Monday 09 Jul 2018 11.37 AM

മരണശേഷം ശ്രീദേവിക്ക് കിട്ടിയ മകന്‍; 22 വര്‍ഷമായി അകന്നു കഴിഞ്ഞ കുടുംബത്തെ ആ മരണം ഒന്നാക്കിയതിങ്ങനെ

uploads/news/2018/07/231945/arjun.jpg

ശ്രീദേവിയുടെ മരണം ഉണ്ടാക്കിയ വേദനയിലും ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കും സന്തോഷം നല്‍കിയത് വര്‍ഷങ്ങളായി അകന്നു കഴിഞ്ഞ അച്ഛനും മകനും അതോടെ എന്നത്തേക്കാളും കുടുതല്‍ അടുത്തു. തനിച്ചായ ജാന്‍വിക്കും ഖുശിക്കും താങ്ങായി ഏട്ടനെയും ലഭിച്ചു. അര്‍ജുന്റെ അമ്മ മോനയെ ഉപേക്ഷിച്ചാണ് ബോണി ശ്രീദേവിയെ വിവാഹം ചെയ്തത്. അന്നു മുതല്‍ അച്ഛനും പുതിയ കുടുംബവുമായി അര്‍ജുന് ബന്ധമില്ലായിരുന്നു. മാനസികമായി വളരെ അകല്‍ച്ചയിലായിരുന്നു. ഇതാണ് ശ്രീയുടെ മരണത്തോടെ ഇല്ലാതായത്.

ഇതേക്കുറിച്ച് ഒരു അഭിമുഖത്തില്‍ ചോദിച്ചപ്പോള്‍ അര്‍ജുന്‍ മനസ്സു തുറന്നു. 'എനിക്ക് ഉത്തരം പറയാന്‍ എളുപ്പമല്ല. അഥവാ പറഞ്ഞാലും വാക്കു കൊണ്ട് വ്യക്തമാക്കാനാവില്ല. അത് എന്റെ മാത്രം തീരുമാനമായിരുന്നില്ല. എനിക്കും അനിയത്തി അന്‍ഷുലയ്ക്കും അങ്ങനെ തോന്നി. എല്ലാത്തിനും ഒരു സമയമുണ്ട്. ഇതായിരിക്കാം ശരിയായ സമയം' അര്‍ജുന്‍ പറഞ്ഞു.

അമ്മ മോന കപൂര്‍ ആയിരുന്നു അര്‍ജുന്‍ കപൂറിന് എല്ലാം. അമ്മയെ ഉപേക്ഷിച്ച് അച്ഛന്‍ ശ്രീദേവിയെ വിവാഹം കഴിക്കുമ്പോള്‍ അര്‍ജുന് 11 വയസ്സായിരുന്നു പ്രായം. ശ്രീദേവിയെ തന്റെ രണ്ടാനമ്മയായി കരുതാന്‍ അര്‍ജുന് ഇഷ്ടമല്ലായിരുന്നു. കാന്‍ര്‍ ബാധിച്ച് 2005 ല്‍ അമ്മ മരിച്ചിട്ടും അച്ഛനെ ആശ്രയിക്കാന്‍ അര്‍ജുനും സഹോദരി അന്‍ഷുലയും തയ്യാറായില്ല.

ശ്രീദേവി തന്റെ അമ്മയല്ലെന്നും ജാന്‍വിയും ഖുശിയും തന്റെ സഹോദരങ്ങള്‍ അല്ലെന്നുമാണ് അര്‍ജുന്‍ അക്കാലത്ത്അ ഭിമുഖങ്ങളില്‍ പറഞ്ഞിരുന്നത്.
എന്നാല്‍ ശ്രീദേവിയുടെ മരണശേഷം കാര്യങ്ങളുടെ ഗതിമാറി. മരണവാര്‍ത്ത അറിഞ്ഞ ഉടനെ അര്‍ജുന്‍ ദുബായിലേക്ക് പറന്നു. ഷൂട്ടിങ് നിര്‍ത്തിവച്ച് മുംബൈയിലെത്തി ജാന്‍വിയെയും ഖുശിയെയും ആശ്വസിപ്പിക്കുകയും ശ്രീദേവിയുടെ ഭൗതികശരീരം ഇന്ത്യയിലെത്തിക്കാന്‍ അച്ഛനെ സഹായിക്കുകയും ചെയ്തു.

അര്‍ജുന്‍ മരണാനന്തര ചടങ്ങുകളിലെല്ലാം ഒരു മകന്റെ കടമകള്‍ നിറവേറ്റിയപ്പോള്‍ സഹോദരിമാര്‍ക്ക് താങ്ങും തണലുമായി നില്‍ക്കുകയായിരുന്നു അനിയത്തി അന്‍ഷുല. അര്‍ജുന്റെയും അന്‍ഷുലയുടെയും പിന്തുണയും സ്നേഹവും തനിക്കും മക്കള്‍ക്കും ഏറെ സഹായകരമായിരുന്നുവെന്ന് ബോണി കപൂര്‍ ശ്രീദേവിയുടെ മരണശേഷം എഴുതിയ കുറിപ്പില്‍ പറഞ്ഞിരുന്നു.

Ads by Google
Monday 09 Jul 2018 11.37 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW