Tuesday, September 25, 2018 Last Updated 34 Min 20 Sec ago English Edition
Todays E paper
Ads by Google
Monday 09 Jul 2018 11.32 AM

വേനല്‍ക്കാലം: നിരത്തുകളെ അപകടരഹിതമാക്കാന്‍ ഖത്തർ ആഭ്യന്തര മന്ത്രാലയം

uploads/news/2018/07/231940/Gulf090718c.jpg

ദോഹ: നിരത്തുകളെചുട്ടു പഴുപ്പികുന്ന വേനൽകാലത്തെ അപകടരഹിതമാക്കാന്‍ പുതിയ ഗതാഗതബോധവത്കരണ കാമ്പയിനുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. റോഡ്സുരക്ഷാ ബോധവത്കരണവുമായി ബന്ധെപ്പട്ട് നിരവധി പരിപാടികളാണ് മന്ത്രാലയം ആസൂത്രണം ചെയ്യുന്നതെന്ന്ഗെതാഗതവകുപ്പ് ഡയറക്ടർ ജനറൽ സആദ് അൽ ഖര്ജി മദീന ഖലീഫയിലെ വകുപ്പിെൻറ ജനറൽ ഡയറക്ടറേറ്റിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മന്ത്രാലയത്തിന് കീഴിലെ ഗതാഗത വകുപ്പ് ‘അപകടരഹിത വേനൽക്കാലം’ എന്ന പേരിലാണ് പ്രത്യേക കാമ്പയിൻ നടത്തുന്നത്. ഗതാഗത നിയമലംഘനകളെ കുറിച്ച് പ്രത്യേക ബോധവത്കരണം നൽകി അപകടങ്ങൾ കുറക്കുകയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. കാമ്പയിെൻറ ആദ്യഘട്ടമായി ഇൻറർസെക്ഷനുകളിലെ മഞ്ഞ ബോക്സുകളിലെ നിയമലംഘനങ്ങൾ സംബന്ധിച്ചാണ് നടപടികൾ സ്വീകരിക്കുക.

മഞ്ഞ ബോക്സ് ജങ്ഷനുകളിൽ വാഹനങ്ങൾ നിർത്തുന്നതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ ഏറെ ഗൗരവത്തിലാണ് അധികൃതർ കാണുന്നത്. ഇൻറർസെക്ഷനുകളിൽ ഡ്രൈവർമാർ ട്രാഫിക് സിഗ്നലുകൾ കൃത്യമായി ശ്രദ്ധിക്കണം. സിഗ്നൽ കാത്തുകിടക്കുന്ന വാഹനം പച്ച ലൈറ്റ് തെളിയുന്നയുടൻ മുന്നോെട്ടടുക്കണം. ചുവപ്പ് ലൈറ്റ് തെളിയുന്നതിന് മുേമ്പ മഞ്ഞ ബോക്സ് മറികടക്കണം.

ഇതിന് മുേമ്പ ചുവപ്പ് ലൈറ്റ് തെളിഞ്ഞ് വാഹനം മഞ്ഞ ബോക്സിൽ നിൽക്കുന്നത് വൻ ഗതാഗതകുരുക്കിനും അപകടത്തിനും കാരണമാകും. ഇത്തരം നിയമലംഘനത്തിന് 500 റിയാൽ പിഴ ഇൗടാക്കും. പകുതി തുക അടച്ച് പ്രശ്നം തീർപ്പാക്കുന്ന സംവിധാനം ഇതിൽ നടക്കില്ല. നിരീക്ഷണകാമറകൾ വഴിയാണ് ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ പിടികൂടുക.

ഗതാഗത ബോധവത്കരണത്തിന് മാധ്യമങ്ങൾക്ക് വളരെയേറെ പങ്കുണ്ടെന്നും ജനങ്ങളെ കൂടുതൽ സ്വാധീനിക്കാൻ കഴിയുക മാധ്യമങ്ങൾക്കാണെന്നും ഡയറക്ടർ ജനറൽ സആദ് അൽ ഖര്ജി പറഞ്ഞു. കാമ്പയിനിലെ മുഖ്യപങ്കാളികളാണ് മാധ്യമങ്ങൾ. കാൽനടയാത്രക്കാർ, ഡ്രൈവർമാർ തുടങ്ങിയവർക്ക് ഗതാഗതമേഖലയിൽ കാമ്പയിൻ കാലയളവിൽ പ്രത്യേക ക്ലാസുകളും ബോധവത്കരണ പരിപാടികളും നടത്തും.

‘അപകടങ്ങൾ ഇല്ലാത്ത േവനൽകാലം’ കാമ്പയിനിൽ വരും ആഴ്ചകളിൽ വ്യത്യസ്ത മേഖലകളിൽകൂടുതൽ ശ്രദ്ധ നൽകുന്ന വിവിധ പരിപാടികളും നടത്തും. എല്ലാ ഭാഷകളിലുമുള്ള പത്രങ്ങളിലും ചാനലുകളിലും റേഡിയോകളിലും സാമൂഹ്യമാധ്യമങ്ങളിലും ഇതിനായി ഉപയോഗിക്കും. മെട്രാഷ് ടു വഴി വാഹനങ്ങൾക്കായി 50 ഫാൻസി നമ്പറുകൾ ഉടൻഇറക്കുമെന്നും ബ്രിഗ്രേഡിയർ അറിയിച്ചു.

ജൂലൈ 12 ഉച്ചക്ക് 12 മുതൽ ഇത് മെട്രാഷിൽ നിന്ന് വാങ്ങാം. 15,000 മുതൽ 30,000 റിയാൽ വരെയാണ് ചില വിഭാഗങ്ങളിൽ ഫാൻസി നമ്പറുകൾക്ക് വില. ഒരാൾ ഒരു നമ്പർ വാങ്ങിയാൽ പിന്നീട് 72 മണിക്കൂർ കഴിഞ്ഞാൽമാത്രമേ അയാൾക്ക് വീണ്ടും മറ്റൊരു ഫാൻസി നമ്പർ വാങ്ങാൻ കഴിയൂ. മറ്റുള്ളവർക്കും വാങ്ങാൻ സൗകര്യമൊരുക്കാനാണിത്.

മുഹമ്മദ്‌ ഷഫീക്ക് അറക്കല്‍

Ads by Google
Monday 09 Jul 2018 11.32 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW