Tuesday, September 25, 2018 Last Updated 1 Min 27 Sec ago English Edition
Todays E paper
Ads by Google
Monday 09 Jul 2018 11.03 AM

സുന്ദരി, വയസ് 27, ശമ്പളം 90 ലക്ഷം, ജോലി ഡൊണാള്‍ഡ് ട്രംപിന്റെ അസിസ്റ്റന്‍റ്

uploads/news/2018/07/231935/mandaline.jpg

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് ആയ മെഡലിന്‍ വെസ്റ്റര്‍ഹൗട്ടിന് പ്രായം 27 ആണ്. എന്നാല്‍ ഇവരുടെ വാര്‍ഷിക ശമ്പളം ഒരു ലക്ഷത്തി മുപ്പതിനായിരം യുഎസ് ഡോളറാണ്. ഏകദേശം തൊണ്ണൂറു ലക്ഷം ഇന്ത്യന്‍ രൂപയ്ക്കടുത്തു വരും ഈ സംഖ്യ. കാലിഫോര്‍നിയ സ്വദേശിയായ ഈ ചെറുപ്പക്കാരി പൊളിറ്റിക്കല്‍ സയന്‍സ് ബിരുദധാരിയാണ്. അടുത്തകാലത്ത് താന്‍ പഠിച്ചിറങ്ങിയ കോളജ് ഓഫ് ചാര്‍ലെസ്റ്റണില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കവേ അവര്‍ പറഞ്ഞത് ഇങ്ങനെയാണ്. 'ഞാന്‍ ചരിത്രത്തിനു സാക്ഷിയാവുകയാണ്. അതെനിക്ക് വളരെയേറെ ആവേശം നല്‍കുന്നു.'

uploads/news/2018/07/231935/mandaline2.jpg

2016ല്‍ ആണ് ആദ്യമായി ഈ ചെറുപ്പക്കാരി മാധ്യമ ശ്രദ്ധപിടിച്ചു പറ്റുന്നത്. റിപ്പബ്ലിക്കന്‍ നാഷണല്‍ കമ്മിറ്റിയുടെ ചീഫ് ഓഫ് സ്റ്റാഫായ കേറ്റ് വാല്‍ഷിന്റെ അസ്സിസ്റ്റന്റ് എന്ന നിലയില്‍ അവര്‍ ട്രംപ് ടവറില്‍ പ്രമുഖ വ്യക്തികള്‍ക്കൊപ്പം ഇടപഴകുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നപ്പോള്‍. പിന്നീടാണ് മെഡലിന്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ സ്പെഷല്‍ അസിസ്റ്റന്റും എക്സിക്യൂട്ടീവ് അസിസ്റ്റന്റും ആകുന്നത്. 2013ല്‍ കോളജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ഈ മിടുക്കി ഒരു ഫിറ്റ്നസ് പരിശീലകയായും ജോലി നോക്കിയിട്ടുണ്ട്. സംസ്ഥാനതലത്തില്‍ റിപ്പബ്ലിക്കന്‍ സ്ഥാനര്‍ഥികളുടെ അസിസ്റ്റന്റായി മെഡലിന്‍ മുമ്പ് പ്രവര്‍ത്തിച്ചിട്ടുണ്ട്. മിറ്റ് റോമിനിയുടെ 2012ലെ തെരഞ്ഞെടുപ്പ് കാംപെയ്നില്‍ ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി പ്രവര്‍ത്തിക്കുകയും ചെയ്തു.

uploads/news/2018/07/231935/mandaline3.jpg

കഴിഞ്ഞ വര്‍ഷം 95,000 യുഎസ് ഡോളറായിരുന്ന മെഡലിന്റെ ശമ്പളം ഒറ്റയടിക്ക് 37 ശതമാനമാണ് കൂട്ടിയതത്രേ. മുന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് ആയിരുന്ന അനീറ്റ ഡെക്കര്‍ തന്റെ മുപ്പത്തിരണ്ടാം വയസ്സില്‍ വാങ്ങിയിരുന്ന ശബളത്തിനേക്കാള്‍ ഒരുപാടു മുകളിലാണ് മെഡലിന്‍ ഇന്ന് വാങ്ങുന്ന ശമ്പളം. അമേരിക്കയിലെ യുവാക്കള്‍ 25 വയസിനും 34 വയസിനും ഇടയ്ക്ക് വാങ്ങുന്ന വാര്‍ഷക ശമ്പളം ഏകദേശം 27 ലക്ഷം രൂപയാണ്. ഇത് പരമാവധി തുകയാണ്. ഈ സ്ഥാനത്താണ് ഇവര്‍ 90 ലക്ഷം രൂപയോളം ശമ്പളം വാങ്ങുന്നത്.

Ads by Google
Monday 09 Jul 2018 11.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW