Friday, November 16, 2018 Last Updated 3 Min 20 Sec ago English Edition
Todays E paper
Ads by Google
Sunday 08 Jul 2018 08.29 AM

മെത്രാപ്പോലീത്താമാരും വൈദികരും വിദേശസന്ദര്‍ശനം നടത്തുന്നതില്‍ നിയന്ത്രണം; നവമാധ്യമങ്ങളിലെ ഇടപെടലിനും നിയന്ത്രണം;ബപുരോഹിതര്‍ക്ക് ഓര്‍ത്തഡോക്സ് സഭയുടെ പെരുമാറ്റച്ചട്ടം

uploads/news/2018/07/231717/ortadox.jpg

കോട്ടയം : ഓര്‍ത്തഡോക്സ് സഭയിലെ നാലു വൈദികര്‍ക്കെതിരേ ഉയര്‍ന്ന ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മെത്രാപ്പോലീത്താമാര്‍ അടക്കമുള്ള എല്ലാ പുരോഹിതര്‍ക്കും പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തുന്നു. ഇനി ചേരുന്ന സഭാ സുന്നഹദോസും മാനേജിങ് കമ്മിറ്റിയും ഇതു സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളും. നേരത്ത വൈദികര്‍ നവമാധ്യമങ്ങളില്‍ ഇടപെടുന്നതിന് സഭ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഈ നിയന്ത്രണത്തെ ചിലര്‍ മറികടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

നവമാധ്യങ്ങളെ വൈദികര്‍ തെറ്റായ രീതിയില്‍ ഉപയോഗിച്ചതാണു സഭയെ പ്രതിസന്ധിയിലാക്കിയ വിവാദത്തിനു തിരികൊളുത്തിയതെന്നാണു സഭാ നേതൃത്വത്തിന്റെ വിലയിരുത്തല്‍.

വൈദികര്‍ തമ്മിലുള്ള ഭിന്നത പലപ്പോഴും പുറത്തുവരുന്നതില്‍ നവമാധ്യമങ്ങള്‍ വഴിയാണ്. ഇപ്പോള്‍ പുറത്തുവന്ന ലൈംഗിക ആരോപണത്തിനു പിന്നില്‍ സഭയ്ക്കുള്ളിലെ ചിലര്‍ക്കു പങ്കുണ്ടെന്ന തെളിവ് സഭയ്ക്കു ലഭിച്ചിട്ടുണ്ട്. സഭയെ തുടര്‍ച്ചയായി ആക്ഷേപിക്കുന്ന വിധത്തിലുളള വാര്‍ത്തകര്‍ ചില വൈദികര്‍ മനഃപൂര്‍വം പുറത്തുവിടുന്നതയാണ് സഭാ നേതൃത്വത്തിന്റെ വിലയിരുത്തല്‍. ചില വൈദികരുടെ രാഷ്ട്രീയ നിലപാടുകളും സഭയെ ദോഷകരമായി ബാധിച്ചെന്ന വിലയിരുത്തലും സഭയ്ക്കുണ്ട്. ഈ സാചര്യത്തിലാണു പുരോഹിതര്‍ക്ക് കര്‍ശനമായ പെരുമാറ്റച്ചട്ടം കൊണ്ടുവരാന്‍ തീരുമാനിച്ചത്.

വൈദിക സേവനത്തിന് സഭ നിര്‍ദേശിച്ചിരിക്കുന്ന സേവന വേതന വ്യവസ്ഥകള്‍ വൈദികര്‍ നിര്‍ബന്ധമായും പാലിച്ചിരിക്കണമെന്നാണു മറ്റൊരു പ്രധാന നിര്‍ദേശം. മ്രെതാപ്പോലീത്താമാരുടെ പ്രവര്‍ത്തനങ്ങളിലും മാര്‍ഗനിര്‍ദേശം കൊണ്ടുവരും. മെത്രാപ്പോലീത്താമാരും വൈദികരും വിദേശരാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തും. മെത്രാപ്പോലീത്താമാരുടെയും വൈദികരുടെയും സ്ഥലം മാറ്റം കര്‍ശനമായി നടപ്പാക്കും.

ഇതിനിടെ നാലു വൈദികരുമായി ബന്ധപ്പെട്ട് സഭയില്‍ ഉണ്ടായ പ്രതിസന്ധി സംബന്ധിച്ച് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വതീയന്‍ കാതോലിക്കാ ബാവായുടെ കല്‍പന ഇന്ന് എല്ലാ പള്ളികളിലും വായിക്കും. വൈദികരില്‍ ഒരു ന്യൂനപക്ഷത്തിലെങ്കിലും ആരോപിക്കപ്പെടുന്ന കുറവുകള്‍ സഭയ്ക്ക് വേദന ഉണ്ടാക്കിയെന്നും ഇത്തരം ആരോപണങ്ങള്‍ തന്നെ ദുഃഖിപ്പിക്കുന്നതായും കല്‍പനയില്‍ കാതോലിക്കാ ബാവ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആരോപണവിധേയരായ വൈദികരെ അന്വേഷണ വിധേയമായി ചുമതലകളില്‍നിന്നു ഒഴിവാക്കിയിട്ടുണ്ട്.

കുറ്റം തെളിഞ്ഞാല്‍ കര്‍ശനനടപടി സ്വീകരിക്കും. വൈദികരെ സംബന്ധിച്ച് പരാതിയുളളവര്‍ക്ക് അധികൃതരെ സമീപിക്കാമെന്നും അതേസമയം ഈ അവസരം മുതലലെടുത്ത് സഭയ്ക്കെതിരേ വ്യാജ പ്രചരണം നടത്തുന്നവരെ തിരിച്ചറിയണമെന്നും ബാവ കല്‍പനയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Ads by Google
Sunday 08 Jul 2018 08.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW