Tuesday, July 17, 2018 Last Updated 6 Min 26 Sec ago English Edition
Todays E paper
Ads by Google
Sunday 08 Jul 2018 02.38 AM

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ 19 മുതല്‍

uploads/news/2018/07/231701/re3.jpg

ഭരണങ്ങാനം: അല്‍ഫോന്‍സാ തീര്‍ത്ഥാടനകേന്ദ്രത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ 19 മുതല്‍ 28 വരെ നടക്കും. 2008-ല്‍ വിശുദ്ധ പദവിയിലേക്കുയര്‍ത്തിയശേഷം പത്താമത്‌ വര്‍ഷം നടക്കുന്ന അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഭൗതികമായ ആഘോഷങ്ങളില്ലാതെ ഭക്‌തിയുടെ ആഘോഷമായാണ്‌ പതിവായി നടക്കുന്നത്‌.
19-ന്‌ രാവിലെ 5.15-ന്‌ ഫാ. തോമസ്‌ കിഴക്കേ കൊല്ലിത്താനവും ആറരയ്‌ക്കും എട്ടരയ്‌ക്കും ഫാ. ഏബ്രഹാം കണിയാംപടിയും ഫാ. മാര്‍ട്ടിന്‍ കല്ലറയ്‌ക്കലും ദിവ്യബലി അര്‍പ്പിക്കും. 10.45-ന്‌ തിരുനാളിന്‌ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ കൊടിയേറ്റും. 11-ന്‌ സഹായ മെത്രാന്‍ മാര്‍ ജേക്കബ്‌ മുരിക്കന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ ജര്‍മ്മനിയിലെ കൊളോണ്‍ അതിരൂപതാ മെത്രാപ്പോലീത്താ കര്‍ദ്ദിനാള്‍ റെയ്‌നര്‍ വോര്‍ക്കിജിന്‌ സ്വീകരണം. ദിവസവും രാവിലെ 5.15-നും ആറരയ്‌ക്കും എട്ടരയ്‌ക്കും 11-നും ഉച്ചകഴിഞ്ഞ്‌ രണ്ടരയ്‌ക്കും നാലിനും അഞ്ചിനും വിശുദ്ധ കുര്‍ബാന.
വിവിധ ദിവസങ്ങളില്‍ ബിഷപ്പുമാരായ മാര്‍ ടോണി നീലങ്കാവില്‍, മാര്‍ ജയിംസ്‌ റാഫേല്‍ ആനാപറമ്പില്‍, മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, മാര്‍ ജോസഫ്‌ പാംബ്‌ളാനി, മാര്‍ ജോസഫ്‌ പെരുന്തോട്ടം, മാര്‍ റെമീജിയോസ്‌ ഇഞ്ചനാനി, മാര്‍ ആന്റണി മുല്ലശേരി, തോമസ്‌ മാര്‍ കൂറിലോസ്‌, മാര്‍ സെബാസ്‌റ്റ്യന്‍ വാണിയപ്പുരയ്‌ക്കല്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. 27 വരെ ദിവസവും വൈകിട്ട്‌ ആറരയ്‌ക്ക്‌ ജപമാലയും മെഴുകുതിരി പ്രദക്ഷിണവും. 26-ന്‌ വൈകിട്ട്‌ ഏഴരയ്‌ക്ക്‌ ഭരണങ്ങാനം പള്ളി പാരിഷ്‌ഹാളില്‍ മാര്‍ഗം തെളിച്ച മാര്‍ത്തോമ്മാ ഫ്യൂഷന്‍ മെഗാഷോ നടക്കും.
പ്രധാന തിരുനാള്‍ദിനമായ 28-ന്‌ രാവിലെ 4.45-ന്‌ വിശുദ്ധ കുര്‍ബാന-തീര്‍ത്ഥാടനകേന്ദ്രം റെക്‌ടര്‍ ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, ആറിന്‌ വിശുദ്ധ കുര്‍ബാന-ഫാ. ആന്റണി പെരുമാനൂര്‍, 7.15-ന്‌ നേര്‍ച്ചയപ്പം വെഞ്ചരിപ്പ്‌, ഏഴരയ്‌ക്ക്‌ ഇടവക ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന-മാര്‍ ജോസഫ്‌ പള്ളിക്കാപ്പറമ്പില്‍, 8.15-ന്‌ വിശുദ്ധ കുര്‍ബാന-വികാരി ജനറാള്‍ മോണ്‍. ജോസഫ്‌ കൊല്ലംപറമ്പില്‍, 9.15-ന്‌ വിശുദ്ധ കുര്‍ബാന-ഫാ. ജോസഫ്‌ താഴത്തുവരിക്കയില്‍, പത്തിന്‌ തിരുനാള്‍ റാസ, സന്ദേശം-രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌, 12-ന്‌ ആഘോഷമായ ജപമാല പ്രദക്ഷിണം, ഉച്ചകഴിഞ്ഞ്‌ രണ്ടരയ്‌ക്ക്‌ ഇടവക ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന-ഫാ. ഏബ്രഹാം വെട്ടുവയലില്‍, മൂന്നരയ്‌ക്ക്‌ വിശുദ്ധ കുര്‍ബാന-വികാരി ജനറാള്‍ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍, നാലരയ്‌ക്ക്‌ വിശുദ്ധ കുര്‍ബാന-വികാരി ജനറാള്‍ മോണ്‍. ജോസഫ്‌ മലേപ്പറമ്പില്‍, അഞ്ചരയ്‌ക്ക്‌ വിശുദ്ധ കുര്‍ബാന-വികാരി ജനറാള്‍ മോണ്‍. ജോസഫ്‌ കുഴിഞ്ഞാലില്‍.

Ads by Google
Sunday 08 Jul 2018 02.38 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW