Saturday, July 21, 2018 Last Updated 14 Min 44 Sec ago English Edition
Todays E paper
Ads by Google
Sunday 08 Jul 2018 01.36 AM

ഓര്‍മയുടെ രസതന്ത്രം രാജേഷ്‌ മഹേശ്വര്‍

uploads/news/2018/07/231624/sun5.jpg

ഓര്‍മ നിലനിര്‍ത്താന്‍ എന്തൊക്കെ ചെപ്പടിവിദ്യകളുണ്ട്‌. എന്തൊക്കെയാണു അതിനുള്ള മനഃശാസ്‌ത്രപരമായ ടിപ്‌സുകള്‍....അതിനൊരു പരിഹാരമാണു പ്രശസ്‌ത മെമ്മറി ട്രെയിനര്‍ രാജേഷ്‌ മഹേശ്വര്‍ കാട്ടിത്തരുന്നത്‌. എം.എ സൈക്കോളജിക്കാരനായ ഇദ്ദേഹത്തിന്റെ 'മെമ്മറി ട്രിക്കുകള്‍' ഇതുവരെ രണ്ടായിരത്തിലധികം വേദികള്‍ പിന്നിട്ടു. സ്‌കൂള്‍, കോളജ്‌, ബി.എഡ്‌, ഡി.എഡ്‌ ട്രെയിനിങ്‌ സെന്ററുകള്‍, ലൈബ്രറികള്‍, ക്ലബുകള്‍, അവധിക്കാല ക്യാമ്പുകള്‍, അമ്പലങ്ങള്‍ തുടങ്ങി മറ്റു സാംസ്‌കാരിക കേന്ദ്രങ്ങളിലെല്ലാം ഓര്‍മയുടെ രസതന്ത്രം എന്ന പേരില്‍ വിനോദ-വിഞ്‌ജാനശാഖ ഒരുക്കുകയാണ്‌ ഇദ്ദേഹം. കേരളത്തിനകത്തും പുറത്തും വിദേശരാജ്യങ്ങളിലും പ്രത്യേകിച്ച്‌ ഗള്‍ഫ്‌ രാജ്യങ്ങളിലും ഓര്‍മയുടെ രസതന്ത്രത്തിനു വന്‍ പ്രചാരമാണ്‌. ഫെയ്‌സ്ബുക്കിലും, വാട്‌സ്ആപിലും യു-ട്യൂബിലും വൈറലാണ്‌. കൗണ്‍സലിങ്‌ വിദഗ്‌ധനായ ഇദ്ദേഹം സ്‌കൂള്‍, കോളജ്‌ തലങ്ങളിലും കുടുംബ സംബന്ധമായ കേന്ദ്രങ്ങളിലും കൗണ്‍സലിങ്‌ നല്‍കിവരുന്നു. കൊല്ലത്തെ പതിനഞ്ചോളം സ്‌കൂളുകളിലെ സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റുകള്‍ക്ക്‌ ഇദ്ദേഹം മെമ്മറി ട്രെയിനിങ്‌ പരിപാടി പരിശീലിപ്പിക്കുന്നു. കൂടാതെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക്‌ ഓര്‍മയുടെ രസതന്ത്രത്തില്‍ ചാലിച്ച 'ഹാപ്പി ലേണിങ്‌' എന്ന പരിപാടിയും നടത്തിവരുന്നു. ഓര്‍മയെ എങ്ങനെ ഉത്തേജിപ്പിക്കാമെന്ന ട്രിക്കുകളും സ്വന്തമായി രൂപപ്പെടുത്തിയ ടിപ്‌സുകളും ഉപയോഗിച്ചാണ്‌ ഓര്‍മയുടെ രസതന്ത്രം രൂപപ്പെടുത്തിയത്‌. സൂത്രവാക്യങ്ങള്‍ വൈറ്റ്‌ ബോര്‍ഡില്‍ എഴുതി പാട്ടുപാടി, ഡാന്‍സ്‌ ചെയ്‌ത്, കഥാപ്രസംഗരൂപത്തില്‍, ഡ്രാമരീതിയില്‍ അവതരിപ്പിക്കുന്ന ഒരു വിവര-വിനോദ പരിപാടിയാണ്‌ ഓര്‍മയുടെ രസതന്ത്രം. ഏകദേശം രണ്ടു മണിക്കൂറോളം നീളുന്ന ഈ പരിപാടി കുട്ടികളിലും മുതിര്‍ന്നവരിലും ചിന്തയുടേയും ചിരിയുടേയും വിജ്‌ഞാനത്തിന്റേയും ഓര്‍മചെപ്പു തുറക്കും. ഓര്‍മയുടെ രസതന്ത്രം (രണ്ടാംപതിപ്പ്‌) എന്ന എന്ന പേരില്‍ ഒരു പുസ്‌തകവും രാജേഷ്‌ മഹേശ്വര്‍ രചിച്ചിട്ടുണ്ട്‌. കൂടാതെ ടിവി, റേഡിയോ മാധ്യമങ്ങളില്‍ നിറസാന്നിധ്യവുമുണ്ട്‌. കൊല്ലം ഭൂജലവകുപ്പില്‍ ഉദ്യോഗസ്‌ഥനും പുരോഗമന കലാസാഹിത്യസംഘം (പു.ക.സ) ഏരിയാ കമ്മിറ്റി അംഗവും കൊല്ലം മങ്ങാട്‌ യൂണിറ്റ്‌ ജോയിന്റ്‌ സെക്രട്ടറിയും ഭാരതീയ മനുഷ്യാവകാശ സംരക്ഷണസമിതി എക്‌സിക്യൂട്ടീവ്‌ അംഗവും സംസ്‌ഥാന കോര്‍ഡിനേറ്ററുമായ രാജേഷ്‌ മഹേശ്വര്‍ കൊല്ലം കരിക്കോട്‌ തിരുവോണത്തിലാണു താമസം. കൊല്ലം ബാറിലെ അഭിഭാഷകയും ചിറ്റുമല ബ്ലോക്ക്‌ പഞ്ചായത്ത്‌ മുന്‍ അംഗവുമായ സജിതയാണു ഭാര്യ. സ്‌കൂള്‍ വിദ്യാര്‍ഥികളായ നിരഞ്‌ജന്‍ എസ്‌.രാജ്‌, നിഖില്‍ എസ്‌.രാജ്‌ എന്നിവരാണ്‌ മക്കള്‍.

ഉണ്ണി വി.ജെ. നായര്‍

Ads by Google
Sunday 08 Jul 2018 01.36 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW