Tuesday, July 10, 2018 Last Updated 0 Min 34 Sec ago English Edition
Todays E paper
Ads by Google
Saturday 07 Jul 2018 04.26 PM

വീട്ടില്‍ തന്നെ പാദസംരക്ഷണം

പാദങ്ങളിലെ വിണ്ടുകീറലകറ്റി മൃദുവും സുന്ദരവുമാക്കാം.
uploads/news/2018/07/231540/footcare070718.jpg

പാദം മുഴുവന്‍ മൂടുന്ന ചെരിപ്പ് ഉപയോഗിക്കുന്നവരെ കണ്ടിട്ടില്ലേ? കാലിലെ വിണ്ടു കീറല്‍ ആരും കാണാതിരിക്കാനാണ് പലരും ഇങ്ങനെ ചെയ്യുന്നത്. പാദം വിണ്ടു കീറുന്നത് തടയാനുള്ളചില മാര്‍ഗ്ഗങ്ങളിതാ.

പാദസംരക്ഷണം


1. ഉപ്പൂറ്റി വിണ്ടുകീറുന്നതിന്റെ പ്രധാന കാരണം കാലിന് പാകമല്ലാത്ത ചെരുപ്പ് ധരിക്കുന്നതാണ്. ചെരുപ്പില്‍ കാലുകള്‍ അമര്‍ന്നിരിക്കുന്ന രീതിയില്‍ ധരിക്കാതിരിക്കുക. ശരിയായ അളവിലുള്ള ചെരുപ്പ് വാങ്ങുക. തണുപ്പുകാലത്ത് വീട്ടിനുള്ളില്‍ ചെരുപ്പിടാതെ നടക്കരുത്. അല്ലെങ്കില്‍ കാലുകള്‍ വിണ്ടുകീറാനിടയുണ്ട്.
2. പാദം മുഴുവനായി മറയ്ക്കുന്ന പാദരക്ഷകളോ വൃത്തിയും മൃദുവുമായതുമായ സോക്സോ ധരിക്കുക. കോട്ടണ്‍ സോക്‌സാണ് ഉത്തമം.

3. കുളിക്കുമ്പോള്‍ തണുത്ത വെള്ളത്തില്‍ കാല്‍ നന്നായി വൃത്തിയാക്കുക.അല്പം പഞ്ചസാര ഉപയോഗിച്ച് ഉരസി കഴുകിയാല്‍ പാദം വൃത്തിയാക്കാം.
4. കുളിച്ചതിനു ശേഷം പാദം തടവി ഉണക്കുക. കൂടുതല്‍ റഫായ തുണികൊണ്ട് ഉരസുകയാണെങ്കില്‍ മുറിവ് ഉണ്ടാകും.

5. കറ്റാര്‍വാഴയുടെ മാംസളമായ ജെല്‍ ഭാഗം ചര്‍മ്മത്തെ മൃദുവാക്കുന്ന മോയിസ്ചറൈസറാണ്. പാദം വീണ്ടുകീറുമ്പോള്‍ ഇത് പുരട്ടിയാല്‍ മതിയാകും.
6. രാത്രി ഉറങ്ങുന്നതിനു മുന്‍പ് പാദങ്ങള്‍ കഴുകി വൃത്തിയാക്കി ആവണക്കെണ്ണ പുരട്ടുക.

7. രാത്രി പാദങ്ങളില്‍ മൈലാഞ്ചി അരച്ച് പുരട്ടുന്നതും നല്ലതാണ്. ശേഷം രാവിലെ ചെറു ചൂട് വെള്ളത്തില്‍ കാല്‍ കഴുകുക.
8. ചിറ്റമൃതിന്റെ ഇല അരച്ച് രാത്രി പുരട്ടുന്നതും നന്ന്.

uploads/news/2018/07/231540/footcare070718a.jpg

9. വേപ്പിലയും പച്ച മഞ്ഞളും അരച്ച് പുരട്ടുന്നത് മറ്റൊരു മാര്‍ഗമാണ്.
10. പച്ച മഞ്ഞളും കറിവേപ്പിലയും ദിവസവും അരച്ച് ഉപ്പൂറ്റിയില്‍ പുരട്ടി അല്‍പ സമയത്തിന് ശേഷം കല്ലില്‍ ഉരച്ചു കഴുകുക.

11. ഗ്ലിസറിനും റോസ് വാട്ടറും ചേര്‍ന്ന മിശ്രിതം വിണ്ടുകീറിയ ഭാഗത്ത് 15 ദിവസം തുടര്‍ച്ചയായി പുരട്ടിയാല്‍ കാല് പൊട്ടിയത് പൂര്‍ണമായും ഒഴിവാക്കാനാകും.
12. മഞ്ഞള്‍, തുളസി, കര്‍പ്പൂരം എന്നിവ തുല്യ അളവില്‍ എടുത്ത് ഇതില്‍ അല്‍പ്പം കറ്റാര്‍ വാഴയും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി പുരട്ടുന്നതും നല്ലതാണ്.

13. ചെറു ചൂടുവെള്ളത്തില്‍ കുറച്ച് ഉപ്പും വാസ്ലിനും ചേര്‍ത്ത് കാല്പാദം അര മണിക്കൂര്‍ അതില്‍ ഇറക്കി വെക്കുക. ശേഷം സ്‌ക്രബ് ഉപയോഗിച്ച് വൃത്തിയാക്കുക.
14. കാല്‍പാദം നാരങ്ങ നീരില്‍ മുക്കി വെച്ചു ഇരുപതു മിനിറ്റ് ഇരുന്നാല്‍ നല്ല മാറ്റം ഉണ്ടാകും.

15. വിണ്ടു കീറിയ പാദത്തില്‍ ദിവസവും വെളിച്ചെണ്ണ പുരട്ടുന്നത് വിണ്ടുകീറല്‍ നിയന്ത്രിക്കാന്‍ സഹായിക്കും.
16. പാദങ്ങള്‍ മസാജ് ചെയ്താല്‍ രക്തയോട്ടം കൂടി ആയാസം കുറയും. എണ്ണ ഉപയോഗിക്കുന്നത് ചര്‍മ്മത്തിന് മൃദുത്വവും പുതുമയും നല്കും.

വിവരങ്ങള്‍ക്ക് കടപ്പാട്
ഡോ. അപര്‍ണ്ണ
ആയുര്‍വേദ മന, പാലക്കാട്

അശ്വതി അശോക്

Ads by Google
Ads by Google
Loading...
TRENDING NOW