Tuesday, September 25, 2018 Last Updated 0 Min 43 Sec ago English Edition
Todays E paper
Ads by Google
Saturday 07 Jul 2018 03.48 PM

CHOOSE YOUR SUNGLASS

''സൂര്യപ്രകാശത്തില്‍ നിന്ന് കണ്ണിനെ രക്ഷിക്കുക എന്നതില്‍ നിന്ന് മാറി സണ്‍ഗ്ലാസുകള്‍ ആണ്‍പെണ്‍ ഭേദമന്യേ ട്രെന്‍ഡായി മാറിക്കഴിഞ്ഞിരിക്കുന്നു. ''
uploads/news/2018/07/231533/SunglssTrand070718.jpg

ഇത് സെല്‍ഫികളുടെ കാലമാണ്. മുഖത്തിന്റെ പല ആംഗിളുകള്‍ സ്മാര്‍ട്ട് ഫോണില്‍ പകര്‍ത്തിയെടുക്കുന്ന യുവതലമുറ അതിനൊപ്പം ചേര്‍ത്തു വയ്ക്കുന്നതാണ് സണ്‍ഗ്ലാസുകള്‍. സെല്‍ഫിയില്‍ മുഖത്തിന്റെ ഭംഗി ഇരട്ടിയാക്കാന്‍ സണ്‍ഗ്ലാസുകള്‍ക്ക് കഴിയുമെന്ന് വിശ്വസിക്കുന്ന യുവത്വമാണ് ഇന്നത്തേത്.

എന്നാല്‍ മുഖത്തിനിണങ്ങുന്ന സണ്‍ഗ്ലാസുകള്‍ തെരഞ്ഞെടുക്കുക വിചാരിച്ചത്ര എളുപ്പമല്ല. ചേരുന്ന സണ്‍ഗ്ലാസ്സുകള്‍ സെലക്ട് ചെയ്തില്ലെങ്കില്‍ സ്‌റ്റൈലാകാനും പറ്റില്ല, ബോറാവുകയും
ചെയ്യും.

ആണായാലും പെണ്ണായാലും, നല്ല വെയിലുള്ള ദിവസം സണ്‍ഗ്ലാസുകള്‍ വയ്ക്കാതെ പുറത്തുപോകുക പ്രയാസമാണ്. മഞ്ഞുമലകളിലും മറ്റും ട്രക്കിങിന് പോകുന്നവര്‍ക്ക് മഞ്ഞില്‍ നിന്ന് കണ്ണിനെ സംരക്ഷിക്കാനും സണ്‍ഗ്ലാസുകള്‍ ഉപയോഗപ്പെടുന്നു. ചുരുക്കത്തില്‍, സണ്‍ഗ്ലാസുകള്‍ ആവശ്യം മാത്രമല്ല പ്രധാനം കൂടിയാണ്.

സണ്‍ഗ്ലാസുകളെ ഒന്നടുത്ത് പരിചയപ്പെടാം. തെരഞ്ഞെടുക്കും മുമ്പ് സൂര്യന്റെ അള്‍ട്രാവയലറ്റ് കിരണങ്ങളില്‍ നിന്നുള്ള രക്ഷ കൂടിയാണ് സണ്‍ഗ്ലാസുകള്‍. കാഴ്ചശക്തിക്കു പോലും തകരാറുണ്ടാക്കുന്ന സൂര്യരശ്മികളില്‍ നിന്നുള്ള മോചനം കൂടിയാണ് സണ്‍ഗ്ലാസുകള്‍.

ചൂട്, പൊടി എന്നിവയില്‍ നിന്ന് കണ്ണിനെ രക്ഷിക്കാനും സണ്‍ഗ്ലാസുകള്‍ക്ക് കഴിയും. സണ്‍ഗ്ലാസ് തെരഞ്ഞെടുക്കും മുമ്പ് സ്വന്തം മുഖത്തിന്റെ ആകൃതി കണ്ടെത്തണം. ഹേര്‍ട്ട്, റൗണ്ട്, ഓവല്‍, സ്വകയര്‍ എന്നിങ്ങനെ വിവിധ ആകൃതികളാണ് മുഖത്തിനുള്ളത്. മുഖത്തിനിണങ്ങുന്നവ തെരഞ്ഞെടുക്കണമെങ്കില്‍ ആകൃതി കണ്ടെത്തണം.

uploads/news/2018/07/231533/SunglssTrand070718a.jpg

ഹേര്‍ട്ട് ഷെയ്പ്പ്


മുഖത്തിന്റെ ഏറ്റവും ഇടുങ്ങിയ ഭാഗം താടിയെല്ലാണെന്നുള്ളതാണ് ഹാര്‍ട്ട് ഷെയ്പ്പുകാരുടെ പ്രത്യേകത. മുകള്‍ ഭാഗം വീതിയുള്ളതും താഴ്ഭാഗം വീതികുറഞ്ഞതുമായ ഏതുതരം ഗ്ലാസുകളും ഇവര്‍ക്ക് ചേരും.
സ്ത്രീകള്‍ക്ക്- കാറ്റ് ഐ, ബ്രോലൈന്‍, റെട്രോ സ്വകയര്‍.
പുരുഷന്മാര്‍ക്ക്- ബ്രോലൈന്‍, റെട്രോ സ്വകയര്‍, സ്‌പോര്‍ട്ട്.

റൗണ്ട് ഷെയ്പ്പ്


റൗണ്ട് ഷെയ്പ്പ് മുഖമുള്ളവരുടെ കവിളെല്ലുകളുടെ ഭാഗത്തിന് വീതി കൂടിയതും. നെറ്റിയും താടിയെല്ലുകളും കൂടിച്ചേരുന്ന ഭാഗം ഇടുങ്ങിയതുമായിരിക്കും. നല്ല വലിപ്പമുള്ള, ചതുരത്തിലുള്ള, ആംഗുലാര്‍ ഫ്രെയ്മുകളുള്ള സണ്‍ഗ്ലാസുകളാണ് ഇവര്‍ക്ക് ചേരുന്നത്.
സ്ത്രീകള്‍ക്ക്- ക്യാറ്റ് ഐ, ഓവര്‍സൈസ്ഡ്, സ്വകയര്‍.
പുരുഷന്മാര്‍ക്ക്-ഏവിയേറ്റര്‍, റെട്രോ സ്വകയര്‍, സ്വകയര്‍.

ഓവല്‍ ഷെയ്പ്പ്


വീതിയേക്കാളും നീളമുള്ള മുഖമായിരിക്കും ഇത്തരക്കാര്‍ക്ക്. മിക്കവര്‍ക്കും ഈ മുഖാകൃതിയാണുള്ളത്. വളരെ ചെറുതും ഒരുപാട് വലുതുമായ സണ്‍ഗ്ലാസുകള്‍ ഇവര്‍ക്ക് ചേരില്ല. റൗണ്ട് അല്ലെങ്കില്‍ സ്വകയര്‍ ഫ്രെയിമുകളാണ് ഉചിതം.
സ്ത്രീകള്‍ക്ക്- ഏവിയേറ്റര്‍, റെട്രോ സ്വകയര്‍, ഓവര്‍സൈസ്ഡ്
പുരുഷന്മാര്‍ക്ക്- ഏവിയേറ്റര്‍, റെട്രോ സ്വകയര്‍, റൗണ്ട്

സ്വകയര്‍ ഷെയ്പ്പ്


താരതമ്യേന പരന്ന താടിയെല്ലുകളാവും ഇവരുടേത്. വീതിയുള്ള നെറ്റിയും, വീതി കൂടിയ കവിളുകളും ഇവരുടെ പ്രത്യേകതയാണ്. സോഫ്റ്റ് ലൈനുകള്‍ ഉള്ളതോ, റിംലെസ്സ് എഡ്ജുകള്‍ ഉള്ളതോ ആയ സണ്‍ഗ്ലാസുകള്‍ ഇവര്‍ക്ക് തെരഞ്ഞെടുക്കാം.
സ്ത്രീകള്‍ക്ക്- ഏവിയേറ്റര്‍, ബ്രോലൈന്‍, റൗണ്ട്.
പുരുഷന്മാര്‍ക്ക്- ഏവിയേറ്റര്‍, ബ്രോലൈ ന്‍, റൗണ്ട്.
uploads/news/2018/07/231533/SunglssTrand070718b.jpg

സണ്‍ഗ്ലാസുകളുടെ ട്രെന്‍ഡുകള്‍

വെയ്ഫാറര്‍


പ്രിയങ്ക ചോപ്രയുടെ ഏറ്റവും പ്രിയപ്പെട്ട സണ്‍ഗ്ലാസാണ് വെയ്ഫാറര്‍ മോഡല്‍ സണ്‍ഗ്ലാസുകള്‍. ദീര്‍ഘവൃത്താകൃതിയി ല്‍ മുഖമുള്ളവര്‍ക്കും, വട്ടമുഖമുള്ളവര്‍ക്കും ഏറ്റവും നന്നായി യോജിക്കുന്നത് വെയ്ഫാറര്‍ ആണ്. ഇത് കാഷ്വല്‍ വസ്ത്രവുമായും പാര്‍ട്ടി വെയര്‍ വസ്ത്രവുമായും ഒരുപോലെ ഇണങ്ങുന്നതാണ്.

എവിയേറ്റര്‍ സണ്‍ഗ്ലാസുകള്‍


വെസ്‌റ്റേണ്‍ ഡ്രസ്സ് ആവട്ടെ ഇന്ത്യന്‍ പരമ്പരാഗത വസ്ത്രമാകട്ടെ, ഏവിയേറ്റര്‍ സണ്‍ഗ്ലാസ് അതിനൊപ്പം ധരിക്കുന്നത് കാണാന്‍ തന്നെ രസമാണ്. ഐ ബോളുകളുടെ രണ്ടോ മൂന്നോ ഇരട്ടി വലിപ്പമുള്ള പ്രതിഫലന ലെന്‍സുകളാണിതിന്. നേര്‍ത്ത മെറ്റര്‍ ഫ്രെയിമുകളും ഡബിള്‍ അല്ലെങ്കില്‍ ട്രിപ്പിള്‍ ബ്രിഡ്ജുകളുമുണ്ട്. കറുപ്പ്, ഗോള്‍ഡണ്‍ നിറങ്ങളിലാണ് ഏവിയേറ്ററെങ്കിലും ട്രാന്‍സ്‌പെരന്റ് ഏവിയേറ്ററിലും ശരിക്കും തിളങ്ങാം.

ഓവര്‍സൈസ്ഡ്


സെലിബ്രിറ്റികളില്‍ മിക്കവരും സെലക്ട് ചെയ്യുന്നത് ഓവര്‍സൈസ്ഡ് സണ്‍ഗ്ലാസുകളാണ്. മോഡേണ്‍ ഔട്ട്ഫിറ്റിനൊപ്പം കൂടുതലിണങ്ങുന്നത് ഇതു തന്നെ. ആവശ്യത്തിലധികം വലിപ്പമുണ്ടെങ്കില്‍ സണ്‍ടാനില്‍ നിന്ന് രക്ഷപെടാന്‍ ഇതിനെ ആശ്രയിക്കാവുന്നതാണ്.

സ്വകര്‍ ഷെയ്പ്പ്


എല്ലാവരുടെയും മുഖത്തിനിത് ഇണങ്ങില്ലെങ്കിലും ജീന്‍സിനൊപ്പം ഏറ്റവും ഇണങ്ങുന്നത് സ്വകയര്‍ ഷെയ്പ്പ് സണ്‍ഗ്ലാസുകളാണ്. വലിയ മുഖമുള്ളവര്‍ മാത്രമല്ല മച്യൂരിറ്റി തോന്നാനും ഈ സണ്‍ഗ്ലാസ് ഉപയോഗിക്കാം.

റിഫ്‌ളക്ടര്‍


കൂടുതല്‍ സെക്‌സിയാക്കുന്ന മറ്റൊരു തരം സണ്‍ഗ്ലാസാണ് റിഫ്‌ളക്ടര്‍ സണ്‍ഗ്ലാസുകള്‍. ദീര്‍ഘവൃത്താകൃതിയിലുള്ളത് മുതല്‍ ബഹുകോണായത് വരെ പല തരത്തിലുള്ള റിഫ്‌ളക്ടര്‍ സണ്‍ഗ്ലാസുകള്‍ ഇപ്പോള്‍ തരംഗമാണ്. ബീച്ചിലും പാര്‍ട്ടിയിലുമെല്ലാം ധരിക്കാന്‍ ഏറ്റവും നല്ലതാണ് ഇവ.

കാറ്റ്‌സ് ഐ സണ്‍ഗ്ലാസുകള്‍


ഇപ്പോഴത്തെ ഏറ്റവും ട്രെന്‍ഡിയായ സണ്‍ഗ്ലാസുകള്‍ ഏതെന്നുള്ളതിന്റെ ഉത്തരമാണിത്. പ്ലെയിന്‍ ഗ്ലാസ്സായി വരുന്നതു കൊണ്ട് ഇവ ഏത് തരം ഫ്രെയിമുകളുമായും യോജിക്കും. കാറ്റ്‌സ് ഐ രൂപത്തിലുള്ള റിഫ്‌ളക്ടര്‍ സണ്‍ഗ്ലാസും ട്രെന്‍ഡു തന്നെ.
uploads/news/2018/07/231533/SunglssTrand070718c.jpg

റൗണ്ടഡ്


റൗണ്ടഡ് അഥവാ വട്ടത്തിലുള്ള സണ്‍ഗ്ലാസുകള്‍ പൊതുവെ അറിയപ്പെടുന്നത് ജോണ്‍ലിനന്‍ ഫ്രെയിം, ഹാരി പോട്ടര്‍ ഫ്രെയിം തുടങ്ങിയ പേരുകളിലാണ്. ഇവ സണ്‍ഗ്ലാസുകളിലെ ഏറ്റവും ജനകീയമായ മോഡലുകളില്‍ ഒന്നാണ്. ആലിയ ഭട്ടിന്റെ കളക്ഷനില്‍ കൂടുതലുള്ളത് റൗണ്ട്, മെറ്റാലിക്ക് സണ്‍ഗ്ലാസുകളാണ്.

വൈറ്റ് ഫ്രെയ്മ്‌സ്


ഓരോ നിമിഷവും സണ്‍ഗ്ലാസ് ട്രെന്‍ഡുകള്‍ മാറി മറിയുകയാണ്. വൈറ്റ് ഫ്രെയ്മുകളിലെ സണ്‍ഗ്ലാസുകള്‍ ഗ്ലാസുകള്‍ അടുത്തിടെ ട്രെന്‍ഡായതാണ്. വൈറ്റ് ഫ്രെയിമിലുള്ള റൗണ്ട് സണ്‍ഗ്ലാസുകള്‍ എല്ലാ മുഖാകൃതിക്കാര്‍ക്കും ചേരും. വട്ടമുഖമുള്ളവര്‍ക്ക് ചതുരാകൃതിയിലുള്ള വൈറ്റ് ഫ്രെയ്മും, നീണ്ട മുഖമുള്ളവര്‍ക്ക് ക്യാറ്റ് ഐ വൈറ്റ് ഫ്രെയ്മും നന്നായി ഇണങ്ങും.അതുപോലെ ആനിമല്‍ പ്രിന്റുള്ള ഫ്രെയിമുകള്‍ സണ്‍ഗ്ലാസ് കളക്ഷനില്‍ മറ്റൊരു തരംഗമാണ്.

സ്‌കിന്‍ ടോണ്‍ ആന്‍ഡ് സണ്‍ഗ്ലാസ്


സ്‌കിന്‍ ടോണിനനുസരിച്ചാണ് സണ്‍ഗ്ലാസുകള്‍ തെരഞ്ഞെടുക്കേണ്ടത്. സണ്‍ഗ്ലാസുകള്‍ മുഖാകൃതിയെ മാത്രമല്ല ചര്‍മ്മത്തിന്റെ നിറത്തിനെയും അനുസരിച്ചു വേണം സെലക്ട് ചെയ്യാന്‍.

കൂള്‍ സ്‌കിന്‍ ടോണ്‍സ്


കൂള്‍ സ്‌കിന്‍ ടോണുള്ളവര്‍ക്ക് സോഫ്റ്റ് ടിന്റഡ് ഫ്രെയിമുകളാണ് കൂടുതല്‍ ഇണങ്ങുക. വ്യത്യസ്ത നിറങ്ങളും കോണ്‍ട്രാസ്റ്റുകളും മുഖത്തിന്റെ് ഭംഗി കൂട്ടും. ലൈറ്റ് സ്‌കിന്നുള്ളവര്‍ക്ക് പിഗ്‌മെന്റഡ് ഫ്രെയിമുകളും ഇണങ്ങും.

വാം സ്‌കിന്‍ ടോണ്‍സ്


ഇന്ത്യക്കാര്‍ക്ക് പൊതുവേ വാം സ്‌കിന്‍ ടോണാണുള്ളത്. പീച്ച്, വൈറ്റിഷ്, ഡാര്‍ക്ക് എന്നിവയെല്ലാം അതില്‍ പെടുന്നതാണ്. അവര്‍ക്കിണങ്ങുന്നത് ഇളം നിറത്തിലുള്ള ഫ്രെയിമുകളാണ്.
uploads/news/2018/07/231533/SunglssTrand070718d.jpg

പീച്ച് സ്‌കിന്‍ ടോണ്‍


പീച്ച് സ്‌കിന്‍ ടോണുള്ളവര്‍ക്ക് ഒട്ടുമിക്ക ഷെയ്ഡുകളിലുള്ള സണ്‍ഗ്ലാസുകളും ഇണങ്ങും. ഐശ്വര്യറായ് ബച്ചന്‍, ദിയാ മിര്‍സ എന്നിവരെപ്പോലെയുള്ള ബോളിവുഡ് സുന്ദരികള്‍ പീച്ച് സ്‌കിന്‍ ടോണുള്ളവരാണ്. ഗ്രെ കളര്‍, ചോക്ലേറ്റ് ബ്രൗണ്‍, ഒലിവ് ഗ്രീന്‍ എന്നീ ഷെയ്ഡുകളുള്ള സണ്‍ഗ്ലാസുകളാണ് ഇവര്‍ക്ക് ഇണങ്ങുന്നത്.

വീറ്റിഷ് സ്‌കിന്‍ ടോണ്‍


ബ്ലാക്ക്, ഡീപ്പ് ബ്ലൂ, പര്‍പ്പിള്‍, ഡാര്‍ക്ക് റെഡ്, ബ്രൗണ്‍ എന്നീ ഫ്രെയിമുകളാണ് വീറ്റിഷ് സ്‌കിന്‍ ടോണുള്ളവര്‍ക്ക് ചേരുന്നത്. ബോളിവുഡ് താരറാണിമാരായ ദീപിക പദുക്കോണ്‍, സോനം കപൂര്‍, ശ്രദ്ധ കപൂര്‍ എന്നിവര്‍ക്കൊക്കെ വീറ്റിഷ് സ്‌കിന്‍ ടോണാണ്.

ഡാര്‍ക്ക് സ്‌കിന്‍ ടോണ്‍


ഡാര്‍ക്ക് സ്‌കിന്‍ ടോണുള്ളവര്‍ക്ക് ഇളം നിറത്തിലുള്ള ഫ്രെയിമുകളാണ് കൂടുതല്‍ ഇണങ്ങുക. ബ്ലാക്ക്, ബ്രൗണ്‍, ഗോള്‍ഡന്‍ എന്നിവ തെരഞ്ഞെടുക്കുന്നതാണ് കൂടുതല്‍ ഉചിതം. ചര്‍മ്മത്തിനിണങ്ങുന്നത് ഈ നിറമാണ്. ഫ്രീഡ പിന്റോ, നന്ദിതാ ദാസ് എന്നിവരൊക്കെ ഡാര്‍ക്ക് സ്‌കിന്‍ ടോണില്‍ ബോളിവുഡിനെ അതിശയിപ്പിച്ചവരാണ്.

ലക്ഷ്മി ബിനീഷ്

Ads by Google
Saturday 07 Jul 2018 03.48 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW