Monday, September 24, 2018 Last Updated 2 Min 59 Sec ago English Edition
Todays E paper
Ads by Google
Saturday 07 Jul 2018 01.52 PM

ഐബോള്‍ കോംപ്ബുക്ക് എം500 ലാപ്‌ടോപ്പ് വിപണിയിൽ

iBall

ഐബോള്‍ തങ്ങളുടെ കോംപ്ബുക്ക് ശ്രേണിയിലെ പുതിയ ലാപടോപ്പ് കോംബുക്ക് എം500 പുറത്തിറക്കി. ഇത് രണ്ട് വേരിയന്റിലാണ് എത്തിയിരിക്കുന്നത്. ഒന്ന് വിന്‍ഡോസ് 10 പ്രോ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നതും മറ്റൊന്ന് വിന്‍ഡോസ് 10ലുമാണ് പ്രവർത്തിക്കുന്നത്. ബിസിനസ് ഉപഭോക്താക്കളെ ലക്ഷ്യം വച്ചാണ് ഈ ലാപ്‌ടോപ്പ് പുറത്തിറക്കിയിരിക്കുന്നത്.

18,999 രൂപയാണ് വിന്‍ഡോസ് 10 പ്രോയില്‍ പ്രവര്‍ത്തിക്കുന്ന കോംപ്ബുക്കിന്റെ വില. വിന്‍ഡോസ് 10ല്‍ പ്രവര്‍ത്തിക്കുന്നതിന് 16,999 രൂപയുമാണ് വില. എല്ലാ മുന്‍നിര ഇലക്ട്രോണിക് സ്‌റ്റോറുകളിലും ഈ രണ്ടു വേരിയന്റുകളും ലഭ്യമാണ്. ഐബോള്‍ കോംപ്ബുക്ക് എം500ന് 14 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേയാണ് ഉള്ളത്.

32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജാണ് ഈ ലാപ്‌ടോപ്പിനുളളത്. ഈ ലാപ്‌ടോപ്പില്‍ 4ജിബി റാമുളള 2.4GHz ക്ലോക്ക് ചെയ്ത ഡ്യുവല്‍ കോര്‍ ഇന്റല്‍ സെലറോണ്‍ പ്രോസസറാണ് പ്രവര്‍ത്തിക്കുന്നത്. മാത്രമല്ല, ഒരു ഹാര്‍ഡ് ഡിസ്‌ക്ക്‌ ഡ്രൈവ് അല്ലെങ്കില്‍ 1TB വരെയുളള സ്‌റ്റോറേജ് സ്‌പേസുളള എസ്എസ്ഡി ഇടാനും ഓപ്ഷന്‍ ഉണ്ട്. ഡ്യുവല്‍ സ്പീക്കര്‍, 38Wബാറ്ററി, രണ്ട് യുഎസ്ബി പോര്‍ട്ട്‌സ്, ഒരു മിനി HDMI 1.4a പോര്‍ട്ട് എന്നീ സവിശേഷതകളും ഉണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW