Monday, November 19, 2018 Last Updated 0 Min 44 Sec ago English Edition
Todays E paper
Ads by Google
Saturday 07 Jul 2018 01.47 PM

ബിഎസ്എന്‍എല്‍ന്റെ 'വിംഗ്‌സ്' സേവനം സ്വന്തമാക്കാം; അണ്‍ലിമിറ്റ് ഓഡിയോ/ വീഡിയോ സൗകര്യം

BSNL

ബിഎസ്എന്‍എല്‍ ഇന്റര്‍നെറ്റ് ടെലിഫോണി സേവനം (VOIP) 'വിംഗ്‌സ്' എന്ന പേരില്‍ അവതരിപ്പിച്ചിരിക്കുന്നു. ട്രായ് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ VoIP യുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഷ്‌കരിച്ചതിനെ തുടര്‍ന്നാണ് ഇത്.

ഉപയോക്താക്കള്‍ ഒരു SIP ക്ലയ്ന്റ് (soft app) ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുളള അവരുടെ സോഫ്റ്റ് ഡിവൈസുകളായ ലാപ്‌ടോപ്പുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, ടാബ്ലറ്റുകള്‍ എന്നിവയില്‍ ഇന്‍സ്‌റ്റോള്‍ ചെയ്തിരിക്കണം. ഇന്ത്യയിലോ അല്ലെങ്കില്‍ വിദേശത്തു നിന്നോ ലാന്റ് ഫോണില്‍ അല്ലെങ്കില്‍ മൊബൈല്‍ ഫോണില്‍ കോള്‍ ചെയ്യുന്നതിനും സ്വീകരിക്കുന്നതിനും ഈ ആപ്പ് ഒരു SIP ഫോണ്‍ ആയി പ്രവര്‍ത്തിക്കും.

പുതിയ പദ്ധതിയുടെ കണക്ഷന്‍ ഉടന്‍ ആരംഭിക്കുമെന്നും ബിഎസ്എന്‍എല്‍ വ്യക്തമാക്കി. VoIP സേവനത്തിനായുളള വണ്‍-ടൈം ആക്ടിവേഷന്‍ ഫീസ് 1,099 രൂപയാണ്. വിംഗ് ഇന്റര്‍നെറ്റ് ടെലിഫോണി സേവനത്തില്‍ ബ്രോഡ്ബാന്‍ഡ്, വൈ-ഫൈ, 4ജി, 3ജി എന്നിവയിലൂടെ കോളുകള്‍ ചെയ്യാനും അതു പോലെ സ്വീകരിക്കാനും കഴിയും. എല്ലാ ടെലികോം സര്‍ക്കിളുകളിലും ഓഗസ്റ്റ് ഒന്നു മുതല്‍ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.

Ads by Google
Ads by Google
Loading...
TRENDING NOW