സിയോക്സ് മൊബൈൽസിന്റെ പുതിയ ഫീച്ചർ ഫോണായ O2 ഇന്ത്യയിൽ അവതരിച്ചു. ഇന്ത്യയിലെ എല്ലാ മുൻനിര റീടെയ്ൽ സ്റ്റോറുകളിലും കേവലം 1,753 രൂപയ്ക്ക് ഈ ഫോൺ ലഭ്യമാണ്. സിയോക്സ് O2 ഫോണിന്റെ എടുത്തു പറയേണ്ടതായിട്ടുള്ള രണ്ട് പ്രധാന സവിശേഷതകൾ ഡ്യുവൽ സിം, ഡ്യുവൽ ഡിജിറ്റൽ ക്യാമറ എന്നിവയാണ്.
500ലധികം കോണ്ടാക്ടുകളും 200 ലധികം എസ്എംഎസുകളും സ്റ്റോർ ചെയ്യാനുള്ള ശേഷി ഈ ഫോണിനുണ്ട്. ഓട്ടോ കോൾ റെക്കോർഡിങ്, മൾട്ടി ലാൻഗ്വേജ് സപ്പോർട്ട്, ബ്ലൂടൂത്ത്, ജിപിആർഎസ്, വയർലെസ് എഫ്എം എന്നിവയും പ്രധാന സവിശേഷതകളാണ്.
ബ്ലൂ, ബ്ലാക്ക്, റെഡ്, ഗോൾഡ് എന്നീ നിറങ്ങളിലാണ് സിയോക്സ് O2 ലഭ്യമാവുക. 2.8 ഇഞ്ച് ബ്രൈറ്റ് ഡിസ്പ്ലെയിലാണ് ഫോൺ എത്തുന്നത്. 3000mAh ബാറ്ററിയാണ് ഇതിന്റെ കരുത്ത്.