Wednesday, July 18, 2018 Last Updated 9 Min 59 Sec ago English Edition
Todays E paper
Ads by Google
Saturday 07 Jul 2018 01.05 PM

കേരള ഹിന്ദുസ് ഓഫ് സൗത്ത് ഫ്ലോറിഡ സംഘടിപ്പിക്കുന്ന സ്വാമി ഉദിത് ചൈതന്യയുടെ ആത്മീയ പ്രഭാഷണം ജൂലൈ 14 നു

uploads/news/2018/07/231509/usa070718d.jpg

കേരള ഹിന്ദുസ് ഓഫ് സൗത്ത് ഫ്ലോറിഡ സംഘടിപ്പിക്കുന്ന സ്വാമി ഉദിത് ചൈതന്യയുടെ ആത്മീയ പ്രഭാഷണം ജൂലൈ 14 നു (ശനിയാഴ്ച) വൈകുന്നേരം 5:30 മുതൽ 7 മണിവരെ നടക്കുന്നു. വളരെയേറെ തിരക്കുപിടിച്ച ഈ കാലഘട്ടത്തിൽ ആർക്കും സമയം ഇല്ലാതെ പോകുന്നത് ആത്മീയകാര്യങ്ങളിലുള്ള അറിവായിരിക്കാം. ഒരു പരിധിവരെ ആത്മീയത ജീവിതത്തിൽ അവശ്യ ഘടകം തന്നെയാണ്. അതുകൊണ്ടുതന്നെയാണ് എവിടെയെങ്കിലുമൊക്കെ കുറച്ചൊക്കെ നന്മകൾ ഇപ്പോഴും അവശേഷിച്ചു കാണുന്നതെന്ന് തോന്നുന്നു.

പ്രശ്ന സങ്കുലിതമായ ഈ കലിയുഗകാലഘട്ടത്തിൽ അവയെ മാനസിക ധൈര്യത്തോടെ അതിജീവിക്കാൻ ആത്മീയത വഴികളൊരുക്കുന്നുണ്ട്. സ്വാമി ഉദിത് ചൈതന്യയുടെ പ്രഭാഷണം ആത്മീയതയുടെ ചില പാഠഭാഗങ്ങൾ പകർന്നു തരുന്നവയാകാമെന്നുള്ളതിനു സംശയമില്ല തന്നെ. എല്ലാവരെയും ഈ പ്രഭാഷണത്തിലേക്കു സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ശ്രീമതി ലീല നായരും സെക്രട്ടറി ശ്രീ എബി ആനന്ദും ട്രഷറർ ശ്രീ സദാശിവനും അറിയിക്കുന്നു.

പ്രഭാഷണ സ്ഥലം : Roe Fulkerson Lodge, 811 Glenn Park Way, Hollywood, Florida - 33021
കൂടുതൽ വിവരങ്ങൾക്കായി ഈ നമ്പറുകളിൽ ബന്ധപ്പെടുക - 5614148146, 9543054165, 9543365052

Ads by Google
Saturday 07 Jul 2018 01.05 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW