Monday, November 19, 2018 Last Updated 24 Min 18 Sec ago English Edition
Todays E paper
Ads by Google
ചവറ സുരേന്ദ്രന്‍പിള്ള
Saturday 07 Jul 2018 01.05 PM

105 പേരുടെ ജീവനെടുത്ത പെരുമണ്‍ ദുരന്തിന് 30 വയസ്സ്

Peruman tragedy

ചവറ: 105 പേരുടെ ജീവന്‍ അപഹരിക്കുകയും അനേകം കുടുംബങ്ങളെ തോരാത്ത കണ്ണീരിലാഴ്ത്തുകയും ചെയ്ത പെരുമണ്‍ തീവണ്ടി ദുരന്തത്തിനു നാളെ 30 വര്‍ഷം തികയും. ടൊര്‍ണാഡോ എന്ന ചുഴലിക്കാറ്റുമൂലമാണ് ട്രെയിന്‍ പാളത്തില്‍ നിന്നും അഷ്ടമുടി കായലിലേക്കു പതിക്കാന്‍ കാരണമായതെന്നാണ് റെയില്‍വെയുടെ കണ്ടെത്തല്‍. 1988 ജൂലൈ എട്ടിനായിരുന്നു പെരുമണ്‍ തീവണ്ടി അപകടം. ബാംഗ്ലൂല്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ ഐലന്റ് എക്‌സ്പ്രസിന്റെ എട്ടു ബോഗികളാണ് അഷ്ടമുടി കായലിലേക്കു മറിഞ്ഞത്. ദുരന്തത്തില്‍ 105 പേരുടെ ജീവനാണു പൊലിഞ്ഞത്.

ഉച്ചയ്ക്ക് 12.56ന് 81 കിലോമീറ്റര്‍ വേഗത്തില്‍ പാഞ്ഞുവന്ന ട്രെയിന്‍ പാലത്തിലെത്തിപ്പോള്‍ ബോഗികള്‍ കൂട്ടിയിടിച്ചു കായലിലേക്കു മറിയുകയായിരുന്നു. പരിചയമില്ലാത്ത ലോക്കോ പൈലറ്റാണ് അന്ന് ട്രെയിന്‍ ഓടിച്ചതെന്നും ആരോപണമുണ്ടായിരുന്നു. ആദ്യം അന്വേഷണം നടത്തിയ റെയില്‍വേ സേഫ്റ്റി കമ്മീഷണര്‍ സൂര്യനാരായണ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ റെയില്‍വേയുടെ അനാസ്ഥയാണ് അപകടകാരണമെന്നു വ്യക്തമാക്കി.
എന്നാല്‍ അന്തിമ റിപ്പോര്‍ട്ടിലാണ് ടൊര്‍ണാഡോ എന്ന ചുഴലിക്കാറ്റാണ് അപകടത്തിനു കാരണമെന്നു ചൂണ്ടിക്കാട്ടിയത്. ഒരു ചെറിയ കാറ്റുപോലും അപകടസമയത്ത് പെരുമണില്‍ ഉണ്ടായില്ലെന്നാണു തദ്ദേശവാസികള്‍ പറഞ്ഞത്. തുടര്‍ന്നുണ്ടായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ അപകടകാരണം വീണ്ടും അന്വേഷിക്കാന്‍ വ്യോമസേനയില്‍ നിന്നും റിട്ടയര്‍ ചെയ്ത ഉന്നത ഉദ്യോഗസ്ഥന്‍ സി.എസ്. നായിക്കിനെ നിയമിച്ചു.

അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ സേഫ്റ്റി കമ്മിഷണര്‍ സൂര്യ നാരായണയുടെ റിപ്പോര്‍ട്ട് ശരിവയ്ക്കുന്നതായിരുന്നു. റെയില്‍വേയുടെ തികഞ്ഞ അനാസ്ഥയാണ് 105 പേരുടെ ജീവന്‍ പൊലിയാനും നിരവധി പേര്‍ക്കു പരുക്കേല്‍ക്കാനും ഇടയാക്കിയത്. മരിച്ചവരുടെ ബന്ധുക്കള്‍ കണ്ണീരുമായി നാളെ പെരുമണ്‍ കായല്‍ക്കരയിലെ സ്മൃതിമണ്ഡപത്തിലെത്തും. ദുരന്തത്തില്‍ മരിച്ച റെയില്‍വേ കാന്റീന്‍ ജീവനക്കാരന്‍ എന്‍. മുരളീധരന്‍പിള്ളയുടെ മാതാവ് എം.ശാന്തമ്മ പുഷ്പാര്‍ച്ചനക്കു മുഖ്യകാര്‍മികത്വം വഹിക്കും.

Ads by Google
ചവറ സുരേന്ദ്രന്‍പിള്ള
Saturday 07 Jul 2018 01.05 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW