Monday, July 23, 2018 Last Updated 12 Min 22 Sec ago English Edition
Todays E paper
Ads by Google
Saturday 07 Jul 2018 02.56 AM

മികവിന്റെ പാതയില്‍ അതിവേഗം മുന്നേറി ജിസാറ്റ്‌

കോട്ടയം: പ്രവര്‍ത്തനം തുടങ്ങി ചുരുങ്ങിയ കാലത്തിനുള്ളില്‍ത്തന്നെ അക്കാഡമിക രംഗത്ത്‌ തിളക്കമാര്‍ന്ന നേട്ടങ്ങള്‍ കൈവരിച്ച്‌ ഗുരുദേവ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജി(ജിസാറ്റ്‌ ). 2010-ല്‍ തുടങ്ങിയ ജിസാറ്റ്‌ 2017-18-ല്‍ നടന്ന കെ.ടി.യു. ഒന്നാം സെമസ്‌റ്റര്‍ പരീക്ഷയില്‍ കമ്പ്യൂട്ടര്‍ സയന്‍സ്‌, ബേസിക്‌സ് സിവില്‍ എഞ്ചിനീയറിങ്‌ എന്നിവയില്‍ ഒന്നാം റാങ്കും ഒന്നാം വര്‍ഷം ഫിസിക്‌സ്, ഇന്‍ട്രഡക്ഷന്‍ ടു ഇലക്‌ട്രിക്കല്‍ എഞ്ചിനീയറിങ്‌ എന്നീ വിഷയങ്ങളില്‍ നൂറുശതമാനം വിജയവും കരസ്‌ഥമാക്കിയാണ്‌ മുന്നേറുന്നത്‌.
സസ്‌റ്റയിനബിള്‍ എഞ്ചിനീയറിങ്ങിലും ഒന്നാംവര്‍ഷം നൂറുശതമാനം വിജയവും 2017-18-ലെ രണ്ടാം വര്‍ഷം എസ്‌ 3, ലൈഫ്‌ സ്‌കില്‍ പരീക്ഷയില്‍ കമ്പ്യൂട്ടര്‍ സയന്‍സ്‌ ഡിപ്പാര്‍ട്ട്‌മെന്റിന്‌ 100 ശതമാനം വിജയവും ഇലക്‌ട്രിക്കല്‍ ഡിപ്പാര്‍ട്ടുമെന്റില്‍ ഡി.സി മെഷ്യന്‍ ആന്‍ഡ്‌ ട്രാന്‍സ്‌ഫോര്‍മര്‍ വിഷയത്തിലും കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ്‌, അനലോഗ്‌ ഇലക്‌ട്രോണിക്‌സ് സര്‍ക്യൂട്ട്‌ എന്നീ വിഷയങ്ങളിലും 100 ശതമാനം റിസല്‍ട്ട്‌ നേടി.
മഹാത്മാഗാന്ധി സര്‍വകലാശാലയുടെ 2015-ലെ പരീക്ഷയില്‍ എം.ടെക്കിന്‌ സൈബര്‍ സെക്യൂരിറ്റിയില്‍ മൂന്നാം റാങ്കും ഗുരുദേവ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജി പയ്യപ്പാടിക്കായിരുന്നു. 2017-18ലെ മൊത്തം ഒന്നാം വര്‍ഷ പരീക്ഷാഫലത്തില്‍ കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ സ്വാശ്രയ മാനേജ്‌മെന്റ്‌ കോളജുകളില്‍ നാലാം സ്‌ഥാനത്ത്‌ എത്തിച്ചേരാനും ജിസാറ്റിനായി. ഗവണ്‍മെന്റ്‌ അലോട്ട്‌മെന്റില്‍ വരുന്ന കുട്ടികള്‍ക്കുള്‍പ്പെടെ പഠനത്തില്‍ മികവു പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്ക്‌ വിവിധ സ്‌കോളര്‍ഷിപ്പുകളും ജിസാറ്റ്‌ നല്‍കുന്നു.പ്രമുഖ സ്‌ഥാപനങ്ങള്‍ ക്യാമ്പസില്‍ നടത്തിയ റിക്രൂട്ട്‌മെന്റുകളിലൂടെ 135 കുട്ടികള്‍ക്കാണ്‌ ജോലി ലഭിച്ചതും ജിസാറ്റിന്റെ വിജയത്തിളക്കം കൂട്ടുന്നു.

Ads by Google
Saturday 07 Jul 2018 02.56 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW