Sunday, December 16, 2018 Last Updated 51 Min 44 Sec ago English Edition
Todays E paper
Ads by Google
Saturday 07 Jul 2018 02.54 AM

ഇന്ന്‌ നിങ്ങള്‍ക്കെങ്ങിനെ ?(7)

uploads/news/2018/07/231470/nithyam.jpg

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ) - വീടിനോ വാഹനത്തിനോ റിപ്പയര്‍ ആവശ്യമായിവരും. സമൂഹത്തില്‍ പദവിയും അംഗീകാരവും ലഭിക്കും. പ്രവര്‍ത്തനമണ്ഡലത്തില്‍ ഉയര്‍ച്ചയുണ്ടാകും. കലാരംഗത്തുള്ളവര്‍ക്ക്‌ അല്‌പം മന്ദതയുണ്ടാകാം. ചില പ്രധാനപ്പെട്ട കാര്യങ്ങളില്‍ മധ്യസ്‌ഥതവഹിക്കേണ്ടിവരും. മാതൃഗുണം ഉണ്ടാകും.
ഇടവം (കാര്‍ത്തിക , രോഹിണി, മകയിരം ) - ചില പ്രധാനപ്പെട്ട കാര്യങ്ങളില്‍ മധ്യസ്‌ഥതവഹിക്കേണ്ടിവരും. ജ്യേഷ്‌ഠസഹോദരന്മാര്‍ വളരെ അനുകൂലമായി പെരുമാറും. നഷ്‌ടപ്പെട്ടു എന്നു കരുതിയ സാധനം തിരികെ കിട്ടും. രോഗികള്‍ക്ക്‌ അല്‌പം ആശ്വാസം ലഭിക്കും. വ്യാപാരരംഗത്തുള്ളവര്‍ക്ക്‌ അനുകൂല സമയമാണ്‌.
മിഥുനം (മകയിരം , തിരുവാതിര, പുണര്‍തം ) - രോഗികള്‍ക്ക്‌ അല്‌പം ആശ്വാസം ലഭിക്കും. പദവിയോ, സമ്പത്തോ നഷ്‌ടപ്പെടുന്ന അവസ്‌ഥ വന്നുചേരാം. എല്ലാ കാര്യത്തിലും ജാഗ്രത പുലര്‍ത്തുക. കിട്ടാനുള്ള പണമോ വസ്‌തുക്കളോ അധീനതയില്‍ വന്നുചേരും. യാത്രയില്‍ ധനനഷ്‌ടത്തിനു സാധ്യത.
കര്‍ക്കടകം (പുണര്‍തം , പൂയം, ആയില്യം) - യാത്രയില്‍ ധനനഷ്‌ടത്തിനു സാധ്യത. ഉദ്യോഗത്തില്‍ ഉയര്‍ച്ച ഉണ്ടാകും. കുടുംബത്തില്‍ ഉണ്ടായിരുന്ന അസ്വസ്‌ഥതകള്‍ മാറും. രാഷ്‌ട്രീയ രംഗത്തുള്ളവര്‍ക്ക്‌ നേതൃത്വപദവിയില്‍ ഉയരാന്‍ അവസരം ഉണ്ടാകും. പിതാവിനു ശ്രേയസ്സുണ്ടാകും.
ചിങ്ങം (മകം, പൂരം, ഉത്രം ) - പ്രോത്സാഹകമായ എഴുത്തുകളോ സന്ദേശങ്ങളോ ലഭിക്കാനിടയുണ്ടാകും. വിലപ്പെട്ട ഗൃഹോപകരണങ്ങള്‍ വാങ്ങാന്‍ ശ്രമിക്കും. ബിസിനസ്സുകളില്‍ നിന്നും പ്രതീക്ഷിച്ച ആദായം കിട്ടിയെന്നു വരില്ല. പിതാവിനു ചില്ലറ രോഗസാധുത. വിദേശത്തുള്ളവര്‍ തിരികെ നാട്ടിലെത്താന്‍ ശ്രമം തുടങ്ങും. പുതിയ ജോലിക്ക്‌ ശ്രമിക്കും.
കന്നി (ഉത്രം , അത്തം, ചിത്തിര ) - വിദേശത്തുള്ളവര്‍ തിരികെ നാട്ടിലെത്താന്‍ ശ്രമം തുടങ്ങും. പുതിയ ചില കരാറുകളില്‍ ഒപ്പുവയ്‌ക്കും. അവനവന്റെ ഔദ്യോഗിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. പുതിയ സുഹൃത്‌ ബന്ധം ഉടലെടുക്കും.
തുലാം (ചിത്തിര , ചോതി, വിശാഖം ) - പുതിയ സുഹൃത്‌ ബന്ധം ഉടലെടുക്കും. ഏറ്റെടുത്ത ചുമതലകള്‍ ഉത്തരവാദിത്തത്തോടെ ചെയ്‌തു തീര്‍ക്കും. നല്ല കാര്യങ്ങള്‍ക്കുവേണ്ടി പണം ചെലവഴിക്കും. സ്‌നേഹബന്ധങ്ങള്‍ സംപുഷ്‌ടമാകും.
വൃശ്‌ചികം (വിശാഖം , അനിഴം, തൃക്കേട്ട) - നല്ല കാര്യങ്ങള്‍ക്കുവേണ്ടി പണം ചെലവഴിക്കും. മനസ്സിന്‌ ഉന്മേഷം പകരുന്ന ചില അനുഭവങ്ങള്‍ ഉണ്ടാകും. ബന്ധുഗുണം ഉണ്ടാകും. രാഷ്‌ട്രീയരംഗത്ത്‌ എതിരാളികളുടെ തന്ത്രങ്ങളെ പരാജയപ്പെടുത്തും.
ധനു (മൂലം, പൂരാടം, ഉത്രാടം ) - കുറെ കാലമായി കാണാതിരുന്ന ബന്ധുജനങ്ങളെ കണ്ടുമുട്ടും. പഠനത്തില്‍ ഉയര്‍ച്ച ഉണ്ടാകും. വരുമാന വര്‍ദ്ധനയ്‌ക്കനുസരിച്ച്‌ ചെലവും ഉണ്ടാകും. യാത്രാക്ലേശത്തിനു സാധ്യത. പുതിയ ജോലിക്ക്‌ ശ്രമിക്കുന്നവര്‍ക്ക്‌ അതിനുള്ള സാഹചര്യം ഒത്തുവരും. സ്‌നേഹബന്ധങ്ങള്‍ ഉടലെടുക്കും.
മകരം (ഉത്രാടം , തിരുവോണം, അവിട്ടം ) - പുതിയ ജോലിക്ക്‌ ശ്രമിക്കുന്നവര്‍ക്ക്‌ അതിനുള്ള സാഹചര്യം ഒത്തുവരും. കൂട്ടുകച്ചവടത്തില്‍ നഷ്‌ടത്തിനു സാധ്യത. കൃഷിരംഗത്തുള്ളവര്‍ക്ക്‌ വരുമാനം വര്‍ധിക്കും. ഏത്‌ പ്രതികൂല പരിതസ്‌ഥിതിയേയും അതിജീവിച്ച്‌ ഉദ്ദേശ്യം സാധിക്കും. സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും.
കുംഭം (അവിട്ടം , ചതയം, പൂരുരുട്ടാതി ) - സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും. യുവജനങ്ങളുടെ വിവാഹത്തിന്‌ തീരുമാനമാകും. ജീവിതത്തില്‍ പൊതുവെ അലസത ഉണ്ടാവാനിടയുണ്ട്‌. മനസ്സിന്‌ അനുഭവപ്പെട്ടിരുന്ന അസ്വസ്‌ഥതകള്‍ മാറുന്നതാണ്‌. ആരോഗ്യനില മെച്ചപ്പെടും.
മീനം (പൂരുരുട്ടാതി , ഉതൃട്ടാതി, രേവതി) - മനസ്സിന്‌ അനുഭവപ്പെട്ടിരുന്ന അസ്വസ്‌ഥതകള്‍ മാറുന്നതാണ്‌. യാത്രയില്‍ ചില തടസ്സത്തിനു സാധ്യത കാണുന്നു. ഉദരസംബന്ധമായ അസുഖത്തിനു സാധ്യത. ഉന്നത വിദ്യാഭ്യാസരംഗത്ത്‌ നല്ല പുരോഗതി ഉണ്ടാവും. കുടുംബത്തില്‍ ചില മംഗളകാര്യങ്ങള്‍ നടക്കും.

- അനില്‍ പെരുന്ന - 9847531232

Ads by Google
Saturday 07 Jul 2018 02.54 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW