Tuesday, September 25, 2018 Last Updated 3 Min 40 Sec ago English Edition
Todays E paper
Ads by Google
Friday 06 Jul 2018 07.45 PM

വിവാഹമണ്ഡപത്തില്‍ വച്ച് വധു മുഖത്ത് ഒന്നു പൊട്ടിച്ചു; അന്തംവിട്ട് വരന്‍

uploads/news/2018/07/231303/mariage.jpg

വിവാഹ വേദികളില്‍ നൃത്തവും പാട്ടുകളും തമാശകളും നിറയ്ക്കാന്‍ വധൂ-വരന്മാരുടെ ബന്ധുക്കളും സുഹൃത്തുക്കളും എപ്പോഴും ശ്രമിക്കാറുണ്ട്. ഈ തമാശകള്‍ ചിലപ്പോള്‍ വൈറലാകാറുമുണ്ട്. വിവാഹച്ചടങ്ങിന്റെ ഭാഗമായി വരനും വധുവും പരസ്പരം വരമാല്യം അണിയിക്കുന്ന ചടങ്ങിനിടെ നടന്ന സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

വധു വരണമാല്യമണിയിക്കാനായി ഒരുങ്ങിയപ്പോള്‍ വരന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് അയാളെ എടുത്തുയര്‍ത്തി. അത്രയും ഉയരത്തില്‍ നില്‍ക്കുന്ന വരനെ മാലയണിയിക്കാന്‍ വധുവിന് കഴിഞ്ഞില്ല. അപ്പോഴാണ് ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരാള്‍ ഓടിയെത്തി വധുവിന്റെ അനുവാദം ചോദിക്കാതെ വധുവിനെ എടുത്തുയര്‍ത്തിയത്. വരനെ മാലയണിച്ച ശേഷം തന്നെ താഴെ നിര്‍ത്തിയതും എടുത്തുയര്‍ത്തിയ ആളുടെ മുഖത്തു തന്നെ വധു ഒന്നു പൊട്ടിച്ചു.

വരനും കൂട്ടരും കാര്യമറിയാതെ പകച്ചു നില്‍ക്കുമ്പോള്‍ വധു അടുത്തു നിന്ന ഒരു പെണ്‍കുട്ടിയോട് തന്നെ എടുത്തുയര്‍ത്തിയ ആളെക്കുറിച്ച് എന്തോ പറഞ്ഞു. വധുവിന്റെ അപ്രതീക്ഷിതമായ പ്രതികരണത്തില്‍ പകച്ചുപോയ അടികിട്ടിയ വ്യക്തി വേദി വിടും മുമ്പ് വധുവിന്റെ സമീപം നിന്ന പെണ്‍കുട്ടിയുടെ മുഖത്തടിച്ചു. അപമര്യാദയായി ദേഹത്തു സ്പര്‍ശിച്ചതുകൊണ്ടാണ് വധു അയാളോട് അപ്രകാരം പെരുമാറിയതെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

Ads by Google
Friday 06 Jul 2018 07.45 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW