Monday, July 23, 2018 Last Updated 4 Min 15 Sec ago English Edition
Todays E paper
Ads by Google
Friday 06 Jul 2018 07.33 PM

കാമുകന്‍ അമേരിക്കയ്ക്ക് പോയപ്പോള്‍ കാമുകി പുതിയ കാമുകനെ കണ്ടെത്തി; വിവരം അറിഞ്ഞ മുന്‍കാമുകന്റെ ‘സോഷ്യല്‍ മീഡിയാ’ ഭീഷണിയില്‍ വലഞ്ഞ കുട്ടിക്ക് ആശ്വാസമായത് പിങ്ക് പോലീസ്; ഒരു കുമരകം പ്രണയ കഥ

uploads/news/2018/07/231301/broken-love.jpg

കുമരകം : മുന്‍ കാമുകന്റെ ഭീഷണിപ്പെടുത്തലില്‍ ബസ് സ്റ്റോപ്പിലിരുന്ന് കരഞ്ഞ വിദ്യാര്‍ത്ഥിനിയ്ക്ക് പിങ്ക് പൊലീസിന്റെ സഹായം. മുഹമ്മ സ്വദേശിനിയായ വിദ്യാര്‍ത്ഥിനി കോട്ടയത്തെ കോളജിലാണു പഠിക്കുന്നത്. വിദ്യാര്‍ത്ഥിനി ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. ഈ യുവാവ് അടുത്തയിടെ അമേരിക്കയിലേക്കു പോയി. ഇതോടെ വിദ്യാര്‍ത്ഥിനിയുമായി അകന്നു. വിദ്യാര്‍ത്ഥിനി മറ്റൊരു യുവാവുമായി അടുത്തു. പ്രണയം കോളേജില്‍ പാട്ടാവുകയും ചെയ്തു.

എന്നാല്‍ പിന്നീടാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. ഇതറിഞ്ഞു അമേരിക്കയിലുള്ള യുവാവ് പെണ്‍കുട്ടിയെ വിളിക്കുകയും പഴയ പ്രണയ ബന്ധം തുടരാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ഇതിന് വിസമ്മതം അറിയിച്ചതോടെ പ്രശ്നങ്ങളും തുടങ്ങി. മുഹമ്മയില്‍നിന്നു കോട്ടയത്തെ കോളജിലേക്കു പോകുന്നതിനായി ബോട്ടില്‍ കയറിയ സമയത്ത് മുന്‍ കാമുകന്‍ പെണ്‍കുട്ടിയെ വിളിച്ചു ഭീഷണിപ്പെടുത്തുകയും ഇരുവരും തമ്മിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി അയച്ചുകൊടുക്കുകയും ചെയ്തു. ഇപ്പോഴത്തെ പ്രണയം തുടര്‍ന്നാല്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇടുമെന്ന് അമേരിക്കയില്‍ നിന്ന് മുന്‍ കാമുകന്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഇതോടെ എന്ത് ചെയ്യണമെന്നറിയാതെ വിദ്യാര്‍ത്ഥിനി ബോട്ട് ജെട്ടിയിലെ കാത്തിരിപ്പു കേന്ദ്രത്തിലിരുന്നു കരഞ്ഞു. പെണ്‍കുട്ടി കരയുന്നതു കണ്ട് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു. കുമരകം പൊലീസ് അറിയിച്ചതിനെത്തുടര്‍ന്നു കോട്ടയത്തു നിന്നു പിങ്ക് പൊലീസ് എത്തി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. തുടര്‍ന്നു മാതാപിതാക്കളെ വിളിച്ചു വരുത്തി അവര്‍ക്കൊപ്പം വിട്ടു.

Ads by Google
Friday 06 Jul 2018 07.33 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW