Thursday, November 15, 2018 Last Updated 8 Min 41 Sec ago English Edition
Todays E paper
Ads by Google
Friday 06 Jul 2018 03.54 PM

ജ്യോതിഷം ഉല്‍പ്പത്തി ചരിത്രം

'' സൂര്യനോടൊത്തായിരുന്നു അവരുടെ പ്രവര്‍ത്തനം. ഇങ്ങനെ സൂര്യനെ പൂര്‍ണ്ണമായി ആശ്രയിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോയ മനുഷ്യന്‍ സൂര്യനെ ദൈവമായി കണ്ടു. പകല്‍ കൊണ്ടു വരുന്നയാള്‍ എന്ന നിലയില്‍ പകലിന്റെ അധിപനായും പിതാവായും ആരാധിച്ചുപോന്നു.''
uploads/news/2018/07/231277/joythi060718a.jpg

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഘടികാരങ്ങളോ, പഞ്ചാംഗങ്ങളോ മറ്റ് സമയ തീയതി നിര്‍ണ്ണയത്തിന് ഉപകരിക്കുന്ന യാതൊന്നും ഇല്ലാതിരുന്ന കാലഘട്ടത്തില്‍ മനുഷ്യന്‍ നദീതടങ്ങളില്‍ കൂട്ടമായി കൃഷിയെ മാത്രം ആശ്രയിച്ച് ജീവിച്ചിരുന്നു. (സിന്ധുനദീതട സംസ്‌കാരം).

അവര്‍ക്ക് എങ്ങനെ എപ്പോള്‍ കൃഷി ചെയ്യണം ചെയ്യരുതെന്ന് അറിയുന്നതിന് കാലഗണനകള്‍ തീര്‍ച്ചയായും ആവശ്യമായിരുന്നു. പ്രകൃതിയെ ആശ്രയിക്കുക എന്നല്ലാതെ മറ്റ് യാതൊരു മാര്‍ഗ്ഗവും അവര്‍ക്ക് ലഭ്യമല്ലായിരുന്നു. അതിനാല്‍ ആയിരക്കണക്കിന് വര്‍ഷങ്ങളോളമുള്ള നിരീക്ഷണത്തില്‍ നിന്നും അവര്‍ ചില കാര്യങ്ങള്‍ നന്നായി മനസ്സിലാക്കി.

1. രാത്രിയില്‍ നല്ല പ്രകാശം (നിലാവ്) 27-ാം ദിവസങ്ങളിലെ രാത്രികളിലാണ് ഉണ്ടാവുന്നത്. ഇത് അറിയുന്നതിന് 27 ചെറിയ കല്ലുകള്‍ ഒരു മണ്‍പാത്രത്തില്‍ ശേഖരിക്കുന്നു.
2. നല്ല പ്രകാശമുള്ള രാത്രികളില്‍ മാത്രമേ പൂര്‍ണ്ണചന്ദ്രനെ കാണാന്‍ കഴിയുകയുള്ളൂ.
3. പൂര്‍ണ്ണ ചന്ദ്രനെ കണ്ടാല്‍ തുടര്‍ന്നു വരുന്ന 14-ാം ദിവസം രാത്രിയില്‍ ചന്ദ്രനെ ഒട്ടും കാണാന്‍ കഴിയുന്നില്ല.

മുകളില്‍ പറഞ്ഞ ഈ കാര്യങ്ങളില്‍ ധാരാളം വര്‍ഷത്തെ നിരീക്ഷണം നടത്തിയ മനുഷ്യര്‍ ഇങ്ങനെയുള്ള രാത്രികളെ അതായത് രാത്രിയില്‍ പ്രകാശമില്ലാത്ത രാത്രികളെ കറുത്ത രാത്രികള്‍ (കറുത്ത വാവ്) എന്നും രാത്രിയില്‍ നല്ല പ്രകാശമുള്ള രാത്രികളെ വെളുത്ത രാത്രികള്‍ (വെളുത്ത വാവ്) എന്നും പേര്‍ നല്‍കി.

കണ്ടെത്തലുകള്‍


എല്ലാ ദിവസവും പ്രഭാതത്തില്‍ കൃഷിയാരംഭിക്കുന്ന മനുഷ്യര്‍ സന്ധ്യയോടെ തങ്ങളുടെ വസതികളില്‍ തിരിച്ചെത്തുന്നു. ഈ സമയത്ത് പക്ഷിമൃഗാദികളും തങ്ങളുടെ വാസസ്ഥലങ്ങളിലേക്ക് തിരിച്ച് പോകുകയും നിശ്ശബ്ദരാകുകയും ചെയ്യുന്നത് അവര്‍ മനസ്സിലാക്കി. സൂര്യന്‍ മറഞ്ഞ് പോകുന്നതായി (ഉറങ്ങാന്‍ പോകുന്നു അല്ലെങ്കില്‍ വിശ്രമിക്കാന്‍ പോകുന്നു) അവര്‍ കണ്ടു. പ്രയത്‌നം ആരംഭിക്കുന്നത് സൂര്യന്‍ വരുന്ന സമയത്തും അവസാനിക്കുന്നത് സൂര്യന്‍ തിരിച്ചു പോകുന്ന സമയങ്ങളിലുമായിരുന്നു.

പ്രയത്‌നം ആരംഭിക്കുന്നത് മുതല്‍ അവസാനിക്കുന്നതു വരെയുള്ള സമയം മാത്രമേ മനുഷ്യന് ഉപകാരപ്രദമാകുന്നുള്ളു. സൂര്യന്‍ മറയുന്ന സമയം മുതല്‍ വീണ്ടും സൂര്യന്‍ തിരിച്ചെത്തുന്ന സമയം വരെ മനുഷ്യന്‍ വിശ്രമിക്കാനും ഉപയോഗിച്ചുപോന്നു.

സൂര്യനോടൊത്തായിരുന്നു അവരുടെ പ്രവര്‍ത്തനം. ഇങ്ങനെ സൂര്യനെ പൂര്‍ണ്ണമായി ആശ്രയിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോയ മനുഷ്യന്‍ സൂര്യനെ ദൈവമായി കണ്ടു. പകല്‍ കൊണ്ടു വരുന്നയാള്‍ എന്ന നിലയില്‍ പകലിന്റെ അധിപനായും പിതാവായും ആരാധിച്ചുപോന്നു.

സൂര്യന്‍ വിശ്രമിക്കുമ്പോള്‍ മറ്റൊരാള്‍ വരുന്നത് അവര്‍ മനസ്സിലാക്കി അദ്ദേഹമാണ് ചന്ദ്രന്‍. ഇദ്ദേഹം സൂര്യനെപ്പോലെ തന്നെ രാത്രിയെ മാറ്റി നിര്‍ത്തി വെളിച്ചം നല്‍കാന്‍ ശ്രമിക്കുന്നതും പൂര്‍ണ്ണമായി വിജയിപ്പിക്കാന്‍ കഴിയാതിരിക്കുന്നതും ആ ജനത മനസ്സിലാക്കി. ഇവര്‍ ചന്ദ്രനെ രാത്രിയുടെ ദേവതയായും അമ്മയായും ആരാധിച്ചുപോന്നു.

സമയം-ദിവസം-മാസങ്ങള്‍


സൂര്യന്‍ കിഴക്ക് ഉദിച്ചു വരുന്ന സമയത്തെ ഉദയം എന്നു പറഞ്ഞ മനുഷ്യര്‍ പടിഞ്ഞാറോട്ട് സഞ്ചരിക്കുന്നതായും ഉച്ചിയില്‍ എത്തുമ്പോള്‍ നല്ല ചൂട് അനുഭവപ്പെടുന്നതായും ഇതിനുശേഷം ചൂട് കുറഞ്ഞ് വരുന്നതായും ക്രമേണ പടിഞ്ഞാറു ഭാഗത്ത് മറഞ്ഞ് പോകുന്നതായും മനസ്സിലാക്കി. സൂര്യന്‍ ഉദിച്ചുവരുന്ന സമയത്തെ ഉദയം എന്നും ഉച്ചിയില്‍ വരുന്ന സമയത്തെ ഉച്ച എന്നും അവസാനിക്കുന്ന സമയം അസ്തമയം എന്നും അവര്‍ പറഞ്ഞു.
uploads/news/2018/07/231277/joythi060718a1.jpg

വാര്‍ഷിക ചലനങ്ങള്‍


കൃഷിയെ ആശ്രയിച്ച് ജീവിച്ചിരുന്ന മനുഷ്യര്‍ വീണ്ടും ആയിരക്കണക്കിന് വര്‍ഷങ്ങളുടെ നിരീക്ഷണം കൊണ്ട് 12 പ്രാവശ്യം കറുത്തവാവ് ഉണ്ടാകുമ്പോള്‍ ഭൂമിയില്‍ എല്ലാ വിധമായ കാലാവസ്ഥകളും വീണ്ടും തിരിച്ച് വരുന്നതായി മനസ്സിലാക്കി. അപ്പോള്‍ 12 എന്നത് കാലപുരുഷന് ഒരു പ്രാവശ്യം തിരിയുന്നതിന് ആവശ്യമായ സമയമായി അവര്‍ കണ്ടു.

ജ്യോതിഷത്തില്‍ 12 എന്ന (രാശികള്‍ 12 എണ്ണമാണ്) സംഖ്യ ഇങ്ങനെയാണ് ഉണ്ടായത്. സൂര്യന്‍ ഇന്ന് ഏതു നക്ഷത്രത്തിനു നേരെയാണോ നില്‍ക്കുന്നത് അവിടെ നിന്നും സഞ്ചരിച്ച് 12 മാസം കൊണ്ട് തിരിച്ച് അവിടെ തന്നെ വരുന്നതായി അവര്‍ മനസ്സിലാക്കി.

കാലനിര്‍ണ്ണയം


വിവാഹാദി ആവശ്യങ്ങള്‍ക്കും മറ്റും ആ കാലഘട്ടത്തില്‍ വയസ്സ് അറിയേണ്ടത് ആവശ്യമായിരുന്നു. കുട്ടി ഉണ്ടായി ഒരു മാസം (27 ദിവസം എന്നാണ് അവര്‍ മനസ്സിലാക്കിയിരുന്നത്. ഒരു മാസത്തിന് 30 ദിവസം.

ഏകദേശമായി വരുന്നു എന്ന് കണ്ടെത്തിയത് പതിനായിരം വര്‍ഷങ്ങള്‍ക്ക് ശേഷമാണ്). കഴിയുന്ന ദിവസം അവര്‍ കുട്ടിയുടെ അരയില്‍ ഒരു നൂല്‍കെട്ടി. ഇങ്ങനെ ഒരു നൂല് കെട്ടിയിട്ടുള്ള കുട്ടിക്ക് 1 മാസം പ്രായമായി എന്ന് അവര്‍ മനസ്സിലാക്കി. രണ്ടാമത്തെ മാസത്തില്‍ രണ്ട് നൂല് കെട്ടുകയോ ഒരു നൂലില്‍ തന്നെ രണ്ട് കെട്ടിടുകയോ ചെയ്തു.

അതായത് രണ്ട് കെട്ടോ രണ്ട് നൂലോ ഉണ്ടായാല്‍ കുട്ടിക്ക് രണ്ട് മാസം പ്രായമുണ്ടായി എന്ന് മനസ്സിലാക്കി. ഇതേ പോലെ 12 കെട്ട് അല്ലെങ്കില്‍ 12 നൂല് ആയി കഴിയുമ്പോള്‍ കളര്‍ മാറിയ നൂലുകള്‍ ഉപയോഗിച്ചു. എന്നാല്‍ ഇതെല്ലാം പ്രായമായ കുട്ടികളെ മനസ്സിലാക്കുന്നതിന് പലവിധമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കി.

ഗ്രഹനിലകളുടെ ആവിര്‍ഭാവം


ഗ്രഹങ്ങളേയും അവരുടെ ചലനങ്ങളേയും നിരീക്ഷണം നടത്തിയ മനുഷ്യര്‍ (ഗലീലിയോ ആണ് ആദ്യമായി ടെലിസ്‌കോപ് കണ്ടെത്തിയതെന്ന് ആധുനികശാസ്ത്രം പറയുന്നു. എന്നാല്‍ നമ്മുടെ പൂര്‍വ്വീകര്‍ ഗ്രഹങ്ങളെ നന്നായി പഠിച്ചിരുന്നു എന്ന് അനുമാനിക്കണം). സൂര്യന്‍ ചലിക്കുന്നതായും ഭൂമി സ്ഥിരമായി നില്‍ക്കുന്നുവെന്നുമാണ് മനസ്സിലാക്കിയത്.

കുജന്‍, ബുധന്‍, ഗുരു, ശുക്രന്‍, ശനി തുടങ്ങിയ ഗ്രഹങ്ങളെല്ലാം നിരീക്ഷിക്കുകയും അവയുടെ ചലനങ്ങള്‍ ഏകദേശം കൃത്യമായി തന്നെ മനസ്സിലാക്കുകയും ഇവരെ പന്ത്രണ്ട് ഭാഗങ്ങളുള്ള ഒരു രാശിചക്രത്തില്‍ രേഖപ്പെടുത്തുകയും ചെയ്തു.

താഴെ കാണുന്ന വിധത്തില്‍ രാശികള്‍ക്ക് ദിക്കുകള്‍ രേഖപ്പെടുത്തുകയും ഓരോ സന്ദര്‍ഭങ്ങളിലും ഗ്രഹങ്ങള്‍ എവിടെ നില്‍ക്കുന്നു എന്ന് കോളങ്ങളില്‍ രേഖപ്പെടുത്തി സൂക്ഷിക്കുകയും ചെയ്തു.

ഒരു കുട്ടിയുണ്ടാകുന്ന സമയം എപ്പോഴാണെന്ന് അറിയുവാന്‍ അവര്‍ ഈ രീതിയിലുള്ള ചക്രത്തില്‍ (രാശി ചക്രം) സൂര്യന്‍, ചന്ദ്രന്‍ ഇവയുടെ സ്ഥാനം ആദ്യം രേഖപ്പെടുത്തി.

ഉദാഹരണമായി മേടം രാശിയില്‍ നില്‍ക്കുമ്പോള്‍ ഒരു കുട്ടി ജനിച്ചാല്‍ സൂര്യനെ മേടത്തില്‍ രേഖപ്പെടുത്തി. ചന്ദ്രന്‍ പൂയം നക്ഷത്രത്തിലാണെങ്കില്‍ പൂയം നക്ഷത്രം വരുന്ന കര്‍ക്കിടകം രാശിയില്‍ രേഖപ്പെടുത്തണം. ആദ്യം സൂര്യനെയും ചന്ദ്രനേയും രേഖപ്പെടുത്തിയ മനുഷ്യന് വയസ്സ് തീരുമാനിക്കുന്നതിന് ചില പരിമിതികള്‍ ഉണ്ടായിരുന്നതിനാല്‍ ആണ് വ്യാഴത്തെയും ശനിയെയുമെല്ലാം രേഖപ്പെടുത്തിയത്.

വര്‍ഷങ്ങളോളമുള്ള നിരീക്ഷണങ്ങള്‍ കൊണ്ട് ഗ്രഹനിലയില്‍ നിന്നും ഗുളികനെ കൊണ്ട് ആഴ്ച ലഗ്നത്തേകൊണ്ട് ജനനസമയം ചന്ദ്രനെ കൊണ്ട് ജന്മനക്ഷത്രം, സൂര്യനെ കൊണ്ട് മാസം തുടങ്ങി കൃത്യമായി എല്ലാകാര്യങ്ങളും നിര്‍ണ്ണയിക്കാന്‍ കഴിഞ്ഞു.

ജ്യോത്സ്യന്‍
ശശിധര പൊതുവാള്‍, പയ്യന്നൂര്‍
മൊ: 9544054161

Ads by Google
Friday 06 Jul 2018 03.54 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW