Friday, November 16, 2018 Last Updated 2 Min 59 Sec ago English Edition
Todays E paper
Ads by Google
Friday 06 Jul 2018 02.49 PM

ഒറ്റമൂലി വിഭവങ്ങള്‍

uploads/news/2018/07/231270/madmcokry060718c.jpg

''' നമ്മുടെ അടുക്കളയിലും തൊടിയിലും ലഭിക്കുന്ന ചില ഔഷധഗുണമുള്ള വസ്തുക്കളെ ഉള്‍പ്പെടുത്തിയുള്ള ഒറ്റമൂലി വിഭവങ്ങള്‍ തയാറാക്കാം''

1. ബ്യൂട്ടി സീക്രട്ട്


ആവശ്യമുള്ള സാധനങ്ങള്‍
നെല്ലിക്ക - ഒരു കിലോ
ശര്‍ക്കര - ഒരു കിലോ (ചീകിയത്)
വെള്ളം - കുറച്ച്
ഏലയ്ക്ക - ഒരു ടീസ്പൂണ്‍ (ചതച്ചത്)
ഗ്രാമ്പൂ - 4 എണ്ണം (ചതച്ചത്)
കറുവാപ്പട്ട - ഒരു വലിയ കഷണം (ചതച്ചത്)

തയാറാക്കുന്ന വിധം


മുകളില്‍ പറഞ്ഞിരിക്കുന്ന എല്ലാ ചേരുവകളും ഒരുമിച്ച് ഭരണിയിലിട്ട് നന്നായി അടച്ചുകെട്ടി ഒരു മാസം വച്ച ശേഷം അതിന്റെ നീര് കുപ്പിയിലാക്കി വയ്ക്കാം. ദിവസവും ഓരോ ടീസ്പൂണ്‍ വീതം കഴിക്കാവുന്നതാണ്. (ചര്‍മ സൗന്ദര്യത്തിനും ആരോഗ്യത്തിനും ഉത്തമമായ ഔഷധമാണ്. )

2. ജിഞ്ചര്‍ ലമണ്‍ മാജിക്ക്


ആവശ്യമുള്ള സാധനങ്ങള്‍
ഇഞ്ചി നീര് - 1/4 കപ്പ്
നാരങ്ങാ നീര് - 1/4 കപ്പ്

തയാറാക്കുന്ന വിധം


ഇഞ്ചി നീരും നാരങ്ങാ നീരും ഒരുപോലെ എടുത്ത് കലക്കി പഞ്ചസാര ചേര്‍ക്കാതെ രാവിലെ ആഹാരത്തിനുമുന്‍പ് കുടിക്കുക. (ഒരു മാസം അടുപ്പിച്ച് കഴിച്ചാല്‍ തൈറോയിഡിന് ശമനമുണ്ടാകും.)

3. ഇഞ്ചി കാപ്പി


ആവശ്യമുള്ള സാധനങ്ങള്‍
വെള്ളം - 1 1/2 കപ്പ്
കാപ്പിപ്പൊടി - ഒരു ടീസ്പൂണ്‍
പഞ്ചസാര - പാകത്തിന്
ഇഞ്ചി - ഒരു ചെറിയ കഷണം (ചതച്ചത്)
കുരുമുളക് - 1/2 ടീസ്പൂണ്‍ (ചതച്ചത്)

തയാറാക്കുന്ന വിധം


വെള്ളം ചൂടാക്കി തേയിലയിട്ട് തിളച്ചുവരുമ്പോള്‍ അതിലേക്ക് ഇഞ്ചിയും കുരുമുളകുമിട്ട് അല്‍പ്പനേരം അടുപ്പില്‍വച്ച് ചൂടാക്കിയ ശേഷം പാകത്തിന് പഞ്ചസാര ചേര്‍ത്ത് കുടിക്കാം (ജലദോഷപ്പനി മാറാന്‍ ഉത്തമ പരിഹാരമാണ്).
uploads/news/2018/07/231270/madmcokry060718.jpg

4. മാതളനാരങ്ങാ സത്ത്


ആവശ്യമുള്ള സാധനങ്ങള്‍
മാതള നാരങ്ങ കുരു അടര്‍ത്തിയെടുത്തത് - ഒരെണ്ണത്തിന്റേത്
ഇഞ്ചി - ഒരു ചെറിയ കഷണം
കറുവാപ്പട്ട - ഒരു ചെറിയ കഷണം
ഗ്രാമ്പൂ - ഒരെണ്ണം

തയാറാക്കുന്ന വിധം


മാതളനാരങ്ങ, ഇഞ്ചി, കറുവാപ്പട്ട, ഗ്രാമ്പൂ ഇവ മിക്സിയുടെ ജാറിലിട്ട് അടിച്ചെടുക്കുക. അരിപ്പയില്‍ അരിച്ച് ഗ്ലാസിലേക്ക് പകര്‍ന്ന് കുടിക്കാം. (വയറിലെ ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കുകയും വിശപ്പില്ലായ്മ, ഛര്‍ദി, മനംപിരട്ടല്‍, വയറിളക്കം എന്നിവയെ ഇല്ലാതാക്കുകയും ചെയ്യുന്നു).

5. മഞ്ഞള്‍ പാല്‍


ആവശ്യമുള്ള സാധനങ്ങള്‍
മഞ്ഞള്‍പ്പൊടി - ഒരു ടീസ്പൂണ്‍
പാല്‍ - ഒരു ഗ്ലാസ്

തയാറാക്കുന്ന വിധം


മഞ്ഞളും പാലും ഒരുമിച്ച് ചേര്‍ത്ത് 15 മിനിറ്റ് തിളപ്പിക്കുക. ശേഷം പാല്‍ അരിച്ചെടുത്ത് ഗ്ലാസിലേക്ക് മാറ്റി തണുത്ത ശേഷം ഉപയോഗിക്കാം. (ആര്‍ത്തവസംബന്ധമായ വേദനയ്ക്കും ദഹനക്കുറവിനും ഉത്തമമായ ഔഷധമാണിത്.)

6. ഗാര്‍ലിക്ക് വിത്ത് ടര്‍മറിക്ക്


ആവശ്യമുള്ള സാധനങ്ങള്‍
വെള്ളം - ഒരു ഗ്ലാസ്
വെളുത്തുളളി - 2 എണ്ണം (ചതച്ചത്)
മഞ്ഞള്‍പ്പൊടി - ഒരു നുള്ള്

തയാറാക്കുന്ന വിധം


വെള്ളം ഉപ്പിട്ട് തിളപ്പിക്കുക. ശേഷം അടുപ്പില്‍നിന്നിറക്കി വെളുത്തുള്ളി ചതച്ചതും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് ചൂടാറുമ്പോ ള്‍ ഉപയോഗിക്കാം. (ചുമ മാറാന്‍ ഏറ്റവും നല്ല ഒറ്റമൂലിയാണിത്.)

7. പ്യുവര്‍ ആയുര്‍വ്വേദിക്ക്


ആവശ്യമുള്ള സാധനങ്ങള്‍
ചെറിയ ഉള്ളി - 5 എണ്ണം
പനിക്കൂര്‍ക്കയില - 5 എണ്ണം
ഇഞ്ചി - ഒരു ചെറിയ കഷണം
കല്‍ക്കണ്ടം - കുറച്ച്

തയാറാക്കുന്ന വിധം


ചെറിയ ഉള്ളിയും പനിക്കൂര്‍ക്കയിലയും ഇഞ്ചിയും ഇടിച്ചുപിഴിഞ്ഞ് നീരെടുക്കുക. ഇതിലേക്ക് കല്‍ക്കണ്ടം പൊടിച്ചത് ചേര്‍ത്തിളക്കി കഴിക്കാം.(ചുമയ്ക്കും കഫക്കെട്ടിനും അത്യുത്തമമാണ്).
uploads/news/2018/07/231270/madmcokry060718b.jpg

8. ഓറഞ്ച് വിത്ത് ഹണി മാജിക്ക്


ആവശ്യമുള്ള സാധനങ്ങള്‍
ഇഞ്ചി - ഒരു ചെറിയ കഷണം
ഓറഞ്ച് തൊലി - ചുരണ്ടിയെടുത്തത് ഒരു ടേബിള്‍ സ്പൂണ്‍
ചെറിയ ഉള്ളി - 2 എണ്ണം (ചതച്ചത്)
തേന്‍ - ഒരു ടേബിള്‍ സ്പൂണ്‍
വെള്ളം - 2 കപ്പ്

തയാറാക്കുന്ന വിധം


വെള്ളത്തില്‍ ഇഞ്ചി, ഓറഞ്ച് തൊലി, ഉള്ളി ചതച്ചത് ഇവയിട്ട് തിളപ്പിക്കുക. ചൂടാറിക്കഴിയുമ്പോള്‍ തേന്‍ ചേര്‍ത്ത് കഴിക്കാം. (പനിയുള്ളപ്പോള്‍ കഴിക്കുന്നത് ഉത്തമമാണ്)

9. ഹണി വിത്ത് ഗ്രാമ്പൂ


ആവശ്യമുള്ള സാധനങ്ങള്‍
ഗ്രാമ്പൂ - 6 എണ്ണം
വെള്ളം - 30 മില്ലി ലിറ്റര്‍
തേന്‍ - 1/2 ടീസ്പൂണ്‍

തയാറാക്കുന്ന വിധം


ഗ്രാമ്പൂ വെള്ളത്തിലിട്ട് തിളപ്പിച്ച് ചൂടാറാന്‍ വയ്ക്കുക. ദിവസവും അല്‍പ്പം തേന്‍ ചേര്‍ത്ത് കുടിക്കാവുന്നതാണ് (ഉദര രോഗങ്ങള്‍ മാറിക്കിട്ടാന്‍ ഉത്തമമാണ്).

10. മല്ലി ചമ്മന്തി


ആവശ്യമുള്ള സാധനങ്ങള്‍
ഉണക്കമല്ലി - 1 1/2 ടീസ്പൂണ്‍
പച്ചമുളക് - ഒരെണ്ണം
തേങ്ങ ചിരകിയത് - ഒരെണ്ണത്തിന്റെ പകുതി
ഇഞ്ചി ചതച്ചത് - ഒരു ചെറിയ കഷണം
ഉപ്പ് - പാകത്തിന്
പുളി - കുറച്ച്

തയാറാക്കുന്ന വിധം


എല്ലാ ചേരുവകളും ഒരുമിച്ചെടുത്ത് ചമ്മന്തിയുടെ പരുവത്തില്‍ കല്ലില്‍ അരച്ചെടുത്ത് ഉപയോഗിക്കാം. (ദഹനക്കേടുമൂലമുണ്ടാകുന്ന വയറുവേദനയ്ക്ക് ശമനമുണ്ടാകും).

11. ടു ഇന്‍ വണ്‍


ആവശ്യമുള്ള സാധനങ്ങള്‍
നാരങ്ങാനീര് - ഒരെണ്ണത്തിന്റെ പകുതിയുടേത്
തുളസിയില - ഒരുപിടി

തയാറാക്കുന്ന വിധം


നാരങ്ങാനീരും തുളസിയിലയും ഒരുമിച്ച് അരച്ചെടുക്കുക. (ഷുദ്രജീവികള്‍ കടിച്ചുണ്ടായ മുറിവിന് ഫലപ്രദമാണ്).
uploads/news/2018/07/231270/madmcokry060718a.jpg

12. ആയിരം കറി


ആവശ്യമുള്ള സാധനങ്ങള്‍
ഇഞ്ചി - ഒരെണ്ണം (ചെറുതായി കൊത്തിയരിഞ്ഞത്)
തൈര് - ഒരു കപ്പ് (അല്‍പ്പം വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചത്)
ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം


തൈരിലേക്ക് ഉപ്പും ഇഞ്ചി അരിഞ്ഞതും ചേര്‍ത്തിളക്കി ചോറിനോടൊപ്പം വിളമ്പാം.(വയറില്‍ ഗ്യാസ് കെട്ടാതിരിക്കാനും ദഹനത്തിനും വളരെ നല്ല മരുന്നാണ്).

13. തഴുതാമ തോരന്‍


ആവശ്യമുള്ള സാധനങ്ങള്‍
തഴുതാമ ഇലയും തണ്ടും ചേര്‍ത്ത് പൊടിയായി അരിഞ്ഞത് - 2 കപ്പ്
പരിപ്പ് വേവിച്ചത് - 2 ടേബിള്‍ സ്പൂണ്‍
തേങ്ങ ചിരകിയത് - ഒരു കപ്പ്
വറ്റല്‍മുളക് - ഒരെണ്ണം
ജീരകം - ഒരു ടീസ്പൂണ്‍
ഉപ്പ്, വെളിച്ചെണ്ണ, കറിവേപ്പില - ആവശ്യത്തിന്
മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
കടുക് - 1/2 ടീസ്പൂണ്‍
ഉഴുന്നുപരിപ്പ് - 1/2 ടീസ്പൂണ്‍

തയാറാക്കുന്ന വിധം


തേങ്ങ മുളകും ജീരകവും ചേര്‍ത്ത് ചതയ്ക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുകും ഉഴുന്നുപരിപ്പുമിട്ട് മൂക്കുമ്പോള്‍ അതില്‍ തേങ്ങയിട്ട് ഇളക്കിയെടുക്കുക. ശേഷം തഴുതാമ ഇലയിട്ട് മഞ്ഞള്‍പ്പൊടി, ഉപ്പ്, ഇവചേര്‍ത്തിളക്കുക. ശേഷം പരിപ്പ് വേവിച്ചത്, തേങ്ങ, കറിവേപ്പില എന്നിവ ചേര്‍ത്ത് ഇളക്കി വാങ്ങാം.(മഞ്ഞപ്പിത്തത്തിനും വൃക്കരോഗങ്ങള്‍ക്കും ഉത്തമമായ മരുന്നാണ്)

റ്റോഷ്മ ബിജു വര്‍ഗീസ്

Ads by Google
Friday 06 Jul 2018 02.49 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW