Sunday, April 21, 2019 Last Updated 26 Min 13 Sec ago English Edition
Todays E paper
Friday 06 Jul 2018 02.07 PM

'തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി' വിവാഹം ഭയക്കുന്ന ഒരു യുവാവിന്റെ കഥ പറയുന്നു

uploads/news/2018/07/231263/CininLocTThankaBhasmaKuriyittaThamburatti1.jpg

വിവാഹം ഭയക്കുന്ന ഒരു യുവാവിന്റെ കഥ പറയുന്ന ചിത്രമാണ് തങ്കഭസ്മത്തമ്പുരാട്ടി. ഈ ചിത്രം നവാഗതനായ സജന്‍ ആരോമല്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു.

ആപ്പിള്‍ സിനിമയുടെ ബാനറില്‍ നഹാസ് എ.എസ്., സജീവ് നാണു കൊല്ലം എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കൊല്ലത്തു പുരോഗമിക്കുന്നു.ഒരുസംഘം ചെറുപ്പക്കാരുടെ കഥ പറയുന്ന ഈ ചിത്രം പൂര്‍ണമായും നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെയാണ് അവതരിപ്പിക്കുന്നത്.

അഭിനയരംഗത്തും അണിയറയിലുമൊക്കെ നിരവധി പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ടാണ് ഈ ചിത്രത്തിന്റെ അവതരണം.

പ്രശസ്ത നടി അനന്യയുടെ സഹോദരന്‍ അര്‍ജുനാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അര്‍ജുനോടൊപ്പം ഭഗത് മാനുവലും തുല്യ പ്രാധാന്യത്തോടെ അവതരിപ്പിക്കുന്നു. ക്യൂന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രാഹുലാണ് മറ്റൊരു പ്രധാന നടന്‍. ഇവര്‍ മൂവരും ഒന്നിച്ചുചേര്‍ന്നുള്ള സംഭവങ്ങളിലൂടെയാണ് ഈ ചിത്രത്തിന്റെ കഥാപുരോഗതി.

മനുമോന്‍ ജി. അതാണ് ഈ കഥയിലെ പ്രധാനി. വിവാഹം അവന് എന്നും ഭയമായിരുന്നു. എന്നിരുന്നാലും മകന്റെ ഭാവിയില്‍ പ്രതീക്ഷയുള്ള മാതാപിതാക്കള്‍ അവനുവേണ്ടി കല്യാണം നിശ്ചയിച്ചു. മക്കള്‍ വേണ്ടാന്നു പറഞ്ഞാലും കടമകള്‍ ചെയ്യേണ്ടവര്‍ ചെയ്യണം.

uploads/news/2018/07/231263/CininLocTThankaBhasmaKuriyittaThamburatti.jpg

ഇവിടെ മനുമോന്റെ അച്ഛനും അമ്മയും കരുതിയത് എല്ലാ ചെറുപ്പക്കാരും പറയുന്നതുപോലെയുള് എതിര്‍പ്പ് മാത്രമാണെന്നാണ്. എന്നാല്‍ മനുമോന്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഒരു കത്തെഴുതി വച്ചിട്ട് നാടുവിട്ടു. അപ്പോഴാണ് മകന്റെ എതിര്‍പ്പിന്റെ ഗൗരവം മനസിലാകുന്നത്. തന്റെ സഹോദരിയുടെ മുന്‍ കാമുകള്‍ ഷിബുവിന്റെ അടുത്തേക്കാണ് മനു പോയത്.

ഷിബു നഗരത്തിലെ ഒരു ലോഡ്ജില്‍ താമസിക്കുന്നു. കല്യാണ വീഡിയോഗ്രാഫറാണ്. ഒപ്പം സ്റ്റില്‍ ഫോട്ടോഗ്രാഫറായ ബാലുവുമുണ്ട്. ഇവര്‍ക്ക് പുറമേ വേറെയും ചിലര്‍ ഈ ലോഡ്ജിലെ അന്തേവാസികളാണ്. ഇവിടെ സുഹൃത്തുക്കള്‍ക്കൊപ്പം മനുമോന്‍ജി അടിച്ചുപൊളി ജീവിതം ആരംഭിച്ചു.

ഇവരുടെ ജീവിതം അങ്ങനെ രസകരമായി നീങ്ങുന്നതിനിടയിലാണ് സിന്ധു എന്ന പെണ്‍കുട്ടിയുടെ വരവ്. ഈ പെണ്‍കുട്ടിയുടെ സാന്നിദ്ധ്യം ഈ മൂവര്‍സംഘത്തിന്റെ ജീവിതത്തെ ആകെ മാറ്റിമറിച്ചു. പുതിയ സംഭവങ്ങള്‍ ഉടലെടുക്കുകയായിരുന്നു. പൂര്‍ണമായും നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെയാണ് ഈ സംഭവങ്ങളെ ദൃശ്യവല്‍ക്കരിക്കുന്നത്.

ഷോര്‍ട്ട് ഫിലിം രംഗത്തുനിന്നും കടന്നുവരുന്ന സുജന്‍ ആരോമലിന്റെ ആദ്യ ചിത്രമാണിത്. പ്രധാനമായും യൂത്തിന്റെ കാഴ്ചപ്പാടുകളിലൂടെയാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. ഷിബുവിനെ ഭഗത് മാനുവലും ബാലുവിനെ സൂരജും അവതരിപ്പിക്കുന്നു.

ദേവികാ നമ്പ്യാരാണ് സിന്ധുവിനെ അവതരിപ്പിക്കുന്നത്. ഏറെ പ്രശസ്തമായ ബാലാമണി എന്ന പരമ്പരയിലും നിരവധി മറ്റു പരമ്പരകളിലും അഭിനയിച്ച ദേവിക വ ികട കുമാരന്‍ എന്ന സിനിമയില്‍ പ്രധാന വേഷമഭിനയിച്ചിരുന്നു.

uploads/news/2018/07/231263/CininLocTThankaBhasmaKuriyittaThamburatti2.jpg

ലാല്‍ ജോസിന്റെ വെടിപാടിന്റെ പുസ്തകം എന്ന ചിത്രത്തില്‍ പ്രൊഫ. കാപ്പിരി കറിയാച്ചന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സജിമോന്‍ പാറയില്‍ ഇവിടെ മാര്‍ട്ടിന്‍ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

സൈജു ചെമ്പില്‍ അശോകന, ജാഫര്‍ ഇടുക്കി, കലാഭവന്‍ നവാസ്, നാഫര്‍ ഇടുക്കി, സീമാ ജി. നായര്‍, മണികണ്ഠന്‍ പട്ടാമ്പി, സജീവ് നാണു, സിനോജ് (അങ്കമാലി ഫെയിം) റെനീസ് സിദ്ധാത്ഥ് എന്നിവരും പ്രധാന താരങ്ങളാണ്.

ഈ ചിത്രത്തിന്റെ രചനയും ഗാനങ്ങളും സംവിധായകന്റേത് തന്നെ. സംഗീതം ദീപ് നിലമ്പൂര്‍, കലാസംവിധാനം മഹേഷ് ശിധര്‍. മേക്കപ്പ് ലാല്‍ കരമന, കോസ്റ്റിയൂം ഡിസൈന്‍ സുകേഷ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വിനു ശ്രീധര്‍. സഹ സംവിധാനം മുകേഷ് മുരളി, വിനു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഹരി വെഞ്ഞാറമ്മൂട്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് മധു വട്ടപ്പറമ്പില്‍. ആപ്പിള്‍ ഫിലിംസിന്റെ ബാനറില്‍ നഹാസ്, എ.എസ്. സജീവ് അന്ന എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കൊല്ലത്ത് പുരോഗമിക്കുന്നു.

വാഴൂര്‍ ജോസ്
ഫോട്ടോ: വിഷ്ണു എം. വിജയന്‍.

Friday 06 Jul 2018 02.07 PM
YOU MAY BE INTERESTED
Loading...
TRENDING NOW